❤️അനന്തഭദ്രം 10❤️ [രാജാ]

Posted by

“”സിസ്റ്റർ,, സെലിന് ഇപ്പോൾ എങ്ങനെയുണ്ട്””

റൂമിലേക്ക് എത്തിയ പാടെ ഞാൻ തിരക്കി…
മുറിവിൽ സ്റ്റിച്ചിട്ട് റൂമിലേക്ക് മാറ്റുന്ന സമയമത്രയും എന്റെ മനസ്സ് കലുഷിതമായിരുന്നു….ഹോസ്പിറ്റലിൽ എത്തിയതിന് ശേഷം ശേഷം സെലിനെ ഞാൻ കണ്ടിട്ടില്ല… ശേഖർ സർ പോവുകയും ചെയ്തിരുന്നു…..

‘”നിങ്ങളുടെ ഒപ്പം കൊണ്ട് വന്ന പെൺകുട്ടിയല്ലേ..?? ഇപ്പൊഴും കോൺഷ്യസ് ആയിട്ടില്ല….ഐ സി യുവിൽ ഒബ്സെർവഷനിൽ ആണ്….കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ ഡോക്ടറോട് തന്നെ ചോദിക്കണം….. “”

എന്റെ മുറിവിൽ ഒട്ടിച്ചിരിക്കുന്ന ബാന്റെജ് ശരിയാക്കുന്നതിനിടയിൽ സിസ്റ്റർ മറുപടി പറഞ്ഞു….

“”ഇതെല്ലാം നിങ്ങളുടെ belongings അല്ലേ… എല്ലാമുണ്ടോന്ന് നോക്കിയേ….””

സിസ്റ്റർ കയ്യിലെ കവറിൽ നിന്നും എന്റെ മാലയും വാച്ചും പഴ്സും മേശയിൽ എടുത്തു വച്ചു…..

“”ഇതാ നിങ്ങളുടെ ഫോൺ…പോലീസ് തന്നേൽപ്പിച്ചതാ….””

ഫോൺ കയ്യിൽ തന്നിട്ട് സിസ്റ്റർ പുറത്തേക്ക് പോയി….ഞാൻ ശേഖർ സാറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….

“”ഹലോ അനന്തു,, റൂമിലേക്ക് മാറ്റിയോ…..???”’

 

Leave a Reply

Your email address will not be published. Required fields are marked *