❤️അനന്തഭദ്രം 10❤️ [രാജാ]

Posted by

പെട്ടന്ന് എന്തോ കേട്ട പോലെ ഞെട്ടി തിരിഞ്ഞ് നോക്കിയ ഭദ്രയുടെ കയ്യിൽ നിന്നും രക്തത്തുള്ളികൾ ഒലിച്ചിറങ്ങിയ ആ വാൾ നിലത്ത് വീണു…….തന്റെ ചുറ്റും ജീവനറ്റു കിടന്നിരുന്ന നടേശനേയും ജോർജ്ജിനെയും അവൾ പകപ്പോടെ നോക്കി…….

 

അത് വരെ നിമിഷങ്ങളുടെ വ്യതിയാനങ്ങളിൽ കണ്ട ആ കണ്ണുകളിലെ കനൽ എരിഞ്ഞടങ്ങി…… ഒരു നിമിഷം എന്നെ തന്നെ തുറിച്ചു നോക്കിയ അവളുടെ മുഖത്തെ പരിഭ്രമം പതിയെ വിട്ടൊഴിഞ്ഞു….എന്റെ നേരെ നീണ്ട ആ മിഴിയിണകളിൽ ഈറൻ നനവ് പടർന്നു….

 

നിറകണ്ണുകളോടെ പാഞ്ഞു വന്ന് എന്റെ നെഞ്ചിൽ മുഖമമർത്തിയ ഭദ്ര എന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു….. ഭ്രാന്തമായ ആവേശത്തോടെ എന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും അവൾ ചുംബിച്ചു….രക്തം പടർന്ന കൈ വിരലുകൾ എന്റെ ദേഹമാസകലം പാഞ്ഞു…പതിയെ എന്നിൽ നിന്നും അടർത്തിയ ആ അനുപമ വദനം കൈകുമ്പിളിൽ കോരിയെടുത്ത് ഞാൻ നെറുകയിൽ മുത്തി……എന്റെ കണ്ണുകളിൽ നിന്നും പകർന്ന നീർത്തുള്ളികൾ അവളുടെ ചോരത്തുള്ളികൾ ജ്വലിപ്പിച്ച വദനശോഭയെ തഴുകിയിറങ്ങി….

 

“”ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ അനന്തേട്ടന് ഒന്നും സംഭവിക്കില്ല…ഞാനതിന് അനുവദിക്കില്ല…..””

 

നെഞ്ച് പൊട്ടിയുള്ള കരച്ചിലോടെ പറഞ്ഞ ആ വാക്കുകൾക്ക് അവളെ
ഉടലിനോട് മുറുകെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ആലിംഗനമായിരുന്നു ഞാൻ നൽകിയ മറുപടി…..

 

“”ശക്തിയുടെ പര്യായമല്ലേടോ സ്ത്രീ…ആപത്തുകളിൽ കാക്കാൻ അവൾ കൂടെയുണ്ടെങ്കിൽ പിന്നെന്തിനാ എന്തേങ്കിലും സംഭവിക്കുമെന്നുള്ള പേടി…..””

 

രാജശേഖർ സാറിന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ചേർത്ത് പിടിക്കുകയായിരുന്നു എന്റെ ജീവന്റെ പാതിയെ…എന്റെ ഉടലിനോട് ചേർത്ത് വച്ച പ്രണയത്തെ….

Leave a Reply

Your email address will not be published. Required fields are marked *