അന്ധകാരം 4 [RDX-M]

Posted by

 

അവൻ അവളെ നോക്കിച്ചിരിച്ചു….

 

അവൻ്റെ ആ വിവരണം അവൾക്ക് നല്ലപോലെ ഇഷ്ടപ്പെട്ടിരുന്നു…അവളുടെ കവിളുകൾ ചുവന്നു തുടുത്തു….മുഖത്ത് വന്ന ചിരി മറക്കാൻ അവള് മുഖം ഒരു വശത്തേക്ക് മാറ്റി പിടിച്ചു….

 

മഹിക് അതു കണ്ട് ചിരിച്ചു…അവനും നോട്ടം മാറ്റി….ഇനിയും അവളെ ശ്രദ്ധിച്ച് കൊണ്ട് ഇരുന്നാൽ അവള് ചിലപ്പോൾ തന്നെ വേറെ അർത്ഥത്തിൽ ആണ് ശ്രദ്ധിക്കുന്നത് എന്ന് കരുതും….

 

ഇന്ന് മഹി കൂടെ ഉള്ളത് കൊണ്ട് മാത്രം ആണ് അവള് നല്ലപോലെ ഒരുങ്ങി വന്നത്…അതു മഹീക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതും അവൾക്ക് ഒരുപാട് സന്തോഷം തോന്നി…

 

അവൻ ചുറ്റും നോക്കി ഇപ്പൊൾ നടക്കുന്ന വഴിയുടെ ഇരു വശത്തും പരന്ന് കിടക്കുന്ന നെൽപാഠങ്ങളെ നോക്കി നടക്കുക ആണ്… നെൽ വിളഞ്ഞു നിൽക്കുന്ന വളയ്‌ലുകളിൽ ഒരു പ്രതേക മണം ഉണ്ട് അത് അത് അവൻ മൂക്കിലേക്ക് ആവാഹിച്ച് കയറ്റി…. ആ തണുത്ത കാറ്റിൽ എന്തോ പ്രേതേകത് ഉള്ളത് പോലെ അവന് തോന്നി…. നെല്ലുകൾ ഏകദേശം വിളഞ്ഞു കൂമ്പിട്ടുണ്ട്….കൊയ്യാൻ സമയം ആയി എന്നപോലെ….

 

അവിടെ മുഴുവൻ കിളികളുടെ കരച്ചിൽ കൊണ്ട് നിറഞ്ഞിരുന്നു…. വൈകുന്നേരം കൂടണയാൻ വേണ്ടി അതിന് ആവിശ്യം ഉള്ള ആഹാരം ശേഖരിക്കുന്ന തിരക്കിൽ ആവാം…. അതും വരുന്നതും കാത്ത് അതിനെ പ്രതീക്ഷിച്ച് കുഞ്ഞുങളോ അതിൻ്റെ ഇണയോ കൂടിൽ കാണും….

 

അങ്ങോട്ടേക്ക് സ്വാഗതം ചെയ്തത് പോലെ ഒരു തണുത്ത കാറ്റ് അവനെ തഴുകി…. കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ അതിൻ്റെ ചിത്രങ്ങൾ അവൻ ആവോളം പകർത്തി എടുത്ത്…..ചിലപ്പോൾ ഈ കാഴ്ച കൊയ്ത് കഴിഞ്ഞാൽ കാണില്ല….

Leave a Reply

Your email address will not be published. Required fields are marked *