അന്നയുടെ ജോർജ് 2 [Garuda]

Posted by

 

അങ്ങനെ കല്ല്യാണ തിരക്കിൽ..

 

നല്ല നിലാവുള്ള രാത്രി. ജോർജ് എല്ലാവരോടും ഭക്ഷണം കഴിക്കാൻ പറയുന്ന തിരക്കിലായിരുന്നു. മുറ്റത്തെ ചെറിയ പന്തലിൽ ആളുകൾ ഭക്ഷണം കഴിക്കുന്നു. ചെക്കന്റെ വീട്ടുകാർ വന്നിറങ്ങി. ആകെയൊരു കല്ല്യാണ ബഹളം ആയിരുന്നു അവിടെ. അവരെ സ്വീകരിച്ചു പന്തലിൽ ഒരുത്തിയും അവർക്കു ഭക്ഷണം കൊടുത്തും അവരോടു സല്ലപിച്ചും ഇരിക്കുകയായിരുന്നു അവർ. ഒരു ഭാഗത്തു മദ്യപാനവും മറുഭാഗത്തു ഫോട്ടോ ഷൂട്ടും.. പക്ഷെ ജോർജ് വീട്ടിൽ മദ്യപിക്കാറില്ല. വീട്ടിൽ അവൻ നല്ലകുട്ടിയാണ്.

ജോർജ് ഓരോരുത്തരോട് സംസാരിക്കുന്നതിനിടയിലാണ് അളിയന്റെ അച്ഛൻ അവിടെ നിന്നും ഫോണിൽ മാറി മാറി നില്കുന്നത് കണ്ടത്. എന്തോ പന്തികേട് തോന്നി ജോർജ് അങ്ങോട്ട്‌ ചെന്ന് കാര്യം ചോദിച്ചു. അത് മോനെ എന്റെ പെങ്ങളുടെ മോൾ ഉണ്ട്. അവളാണെങ്കിൽ ട്രെയിൻ ഇറങ്ങി നിൽക്കുന്നുണ്ട്. പക്ഷെ ഈ രാത്രി ഒറ്റയ്ക്ക് വരണ്ടേ..

 

ജോർജ് – അതിനെന്താ അങ്കിൾ ഞാൻ കൊണ്ടുവരാല്ലോ. ഇവിടെ അടുത്തല്ലേ.

 

അച്ഛൻ – നിനക്ക് ബുദ്ധിമുട്ടൊന്നുമില്ലലോ.

 

ജോർജ് – എന്ത് ബുദ്ധിമുട്ട് അങ്കിൾ. അവളെ ഒന്നു ഫോൺ വിളിച്ചു തന്നെ. എന്റെ ഫോൺ ചാർജ് ചെയ്യാൻ വച്ചേക്കുവാ.

 

അച്ഛൻ – ഫോൺ എടുത്തു കൊണ്ട് അവൾക്കു കാൾ ചെയ്തു, ആ മോളെ ഞാൻ നമ്മുടെ ചെക്കനെ പറഞ്ഞു വിടുന്നുണ്ട്. ദേ ഞാൻ ഫോൺ കൊടുക്കാം.

 

ജോർജ് – ഫോൺ വാങ്ങിയിട്ട്. ഹലോ hi. എൻട്രൻസിന്റെ അവിടെ ലെഫ്റ്റ് സൈഡിലെ ഫില്ലറിന്റെ അവിടെ നിന്നാൽ മതി. ഞാൻ ഇപ്പോൾ വരാം.

Leave a Reply

Your email address will not be published. Required fields are marked *