അന്യൻ 3 [No One]

Posted by

തനിപ്പോൾ കരയും എന്ന അവസ്ഥയിലായിരുന്നു രേഖ.

“എന്താ മോളെ മുഖം വല്ലാതിരിക്കുന്നെ” അവളുടെ മുഖഭാവം കണ്ട് ശോഭ ചോദിച്ചു

അതോടെ സങ്കടം പിടിച്ചു വാക്കാനാവാതെ രേഖ പൊട്ടി കരഞ്ഞു.

“എനിക്കീ കല്യാണം വേണ്ട ” കരഞ്ഞുകൊണ്ടവൾ പറഞ്ഞു

“അതിനാരാണ് ചെക്കനെന്ന് നിന്നോട് പറഞ്ഞില്ലല്ലോ ” രാജൻ ചോദിച്ചു

“ആരായാലും വേണ്ട, എനിക്ക് നിങ്ങളെ വിട്ട് പോണ്ട ”

“എപ്പോഴായാലും ഇതൊക്കെ വേണ്ടേ മോളെ, നിന്നെ പിരിയാൻ നമ്മക്കും വിഷമം ഉണ്ട് എന്നാലും നിനക്കും വേണ്ടേ ഒരു ജീവിതം ” ശോഭ പറഞ്ഞു

“എനിക്കെവിടെയും പോവണ്ട, നിങ്ങളെയും ഇവനെയും പിരിഞ്ഞ് എനിക്കെവിടെയും പോവണ്ട, കല്യാണം കഴിക്കണുണ്ടെങ്കിൽ ഞാൻ ഇവനെ മാത്രമേ കേട്ടു ” ആദിയെ ചൂണ്ടിക്കൊണ്ട് രേഖ പറഞ്ഞു

“മോളെ… “ഒരാലർച്ചയായിരുന്നു ശോഭ

“അവൻ നിന്റെ ഏട്ടനാണ് ” ശോഭ തുടർന്നു

“സ്വന്തം ഏട്ടനൊന്നും അല്ലല്ലോ, പിന്നെന്താ പ്രശ്നം ” അവൾ തേങ്ങി

“മോളെ നീ ഇതെന്തോക്കെയാ ഈ പറയണേ ” രാജൻ ചോദിച്ചു

 

“എനിക്കറിയില്ല അച്ഛാ, എനിക്കാദിയെ ഒരുപാടിഷ്ട്ടാണ്, എന്റെ കഴുത്തിലൊരാൾ താലി കെട്ടണിണ്ടെങ്കിൽ അതവനായിരിക്കും, അല്ലെങ്കിൽ…. പിന്നെ രേഖയെ ആരും ജീവനോടെ കാണില്ല ” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു, ആദിയെ ഒന്ന് നോക്കിയിട്ട് അവൾ റൂമിലേക്ക് കേറിപ്പോയി.

അച്ഛനും അമ്മയും ആദിയെ തന്നെ നോക്കി നിന്നു.

എന്ത് പറയണം എന്നറിയാതെ അവനും നിന്നു. രേഖയ്ക്ക് തന്നോട് പ്രണയമാണെന്നറിഞ്ഞതിൽ അവന് സന്തോഷം തോന്നിയെങ്കിലും, താൻ തന്റെ അച്ഛനെയും അമ്മയെയും ചതിക്കുകയാണെന്ന തോന്നൽ അവന്റെ മനസ്സിൽ കുറ്റബോധം ജനിപ്പിച്ചു.

അവൻ അവരോടൊന്നും പറയാതെ അവന്റെ റൂമിലേക്ക് നടന്നു.

 

“പിള്ളേരുടെ സന്തോഷം കാണുമ്പോ, ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അതൊരിക്കലും അവസാനിക്കല്ലേയെന്ന്, പക്ഷെ അതിങ്ങനെയാവുമെന്ന് എനിക്കറിയില്ലായിരുന്നു ” ഏറെ നേരത്തെ മൗനം ഭേധിച്ചു കൊണ്ട് രാജൻ പറഞ്ഞു

“അവരെ പറഞ്ഞിട്ടും കാര്യമില്ല, ഇതിനെല്ലാം കരണം ഞാനാണ്, ഞാൻ അവരെ പണ്ടേ പിരിച്ചില്ലായിരുന്നെങ്കിൽ അവരിന്ന് സഹോദരങ്ങളായേനെ, എല്ലാം എന്റെ തെറ്റാണ് ” വിഷമത്തോടെ ശോഭ പറഞ്ഞു

“നിന്റെ മാത്രം തെറ്റല്ലല്ലോ, ഞാൻ നിന്നോടന്ന് തന്നെ സത്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിൽ, ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇനിയിപ്പോ എന്ത് ചെയ്യുന്ന എനിക്കറിയാത്തത്, നമ്മളെതിർത്താൽ പിള്ളേരെന്തെങ്കിലും കടുംകൈ ചെയ്താലോന്നാ എന്റെ പേടി “

Leave a Reply

Your email address will not be published. Required fields are marked *