അകത്തേക്ക് വന്ന വിജയ് അവരെ നോക്കി ചോദിച്ചു….
അവൻ ഒരു ഡാർക്ക് ബ്ലു ജീൻസും അതിന് മാച്ചിംഗ് ആയ ഷർട്ടും ആയിരുന്നു വേഷം…. പ്രിയ ഒരു ഡാർക്ക് ബ്ലൂ സാരിയും പിങ്ക് ബ്ലൗസും…. വർഷ ഇളം പച്ച കുർത്തയും വെള്ള സ്കിൻഫിറ് പാന്റും…..
“””കുറച്ചായി… “””
പായസം കഴിച്ചു കഴിഞ്ഞു ഗ്ലാസ് ഉർമിളക്ക് നേരെ നീട്ടി കൊണ്ട് ഗോവിന്ദൻ കഠിനം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു…. ഊർമിള അത് വാങ്ങി കൈയിൽ പിടിച്ചു….
“”നിങ്ങൾ എവിടെ പോയി “”
ശേഖരൻ മൂന്നുപേരോടുമായി ചോദിച്ചു….
“””അത് ഇന്ന് അമ്മയുടെ പിറന്നാൾ അല്ലെ.. അപ്പൊ ഇത് ആഘോഷികാം എന്ന് വിചാരിച്ചു… “”””
വിജയ് ചിരിയോടെ പറഞ്ഞു ഉര്മിളയെ നോക്കി…. അവൾ അതെല്ലാം ചിരിയോടെ തന്നെ നോക്കി നിൽകുവാണ്…
“””അതെ ബാക്കി സംസാരം ഒക്കെ പിന്നെ…. എല്ലാവരും വന്നേ ഊണ് കഴിക്കാം “””
ഊർമിള എല്ലാവരോടും ആയി പറഞ്ഞു….
അങ്ങനെ എല്ലാവരും ഊണ് കഴിക്കാൻ ഇരുന്നു….
പത്മാവതിയും ഗോവിന്ദനും ശേഖരനും വിജയും വർഷയും ഇരുന്നു കഴിക്കുകയാണ് പ്രിയയും ഉർമിളയും ഇന്ദുവും അവർക്ക് വിളമ്പിക്കൊടുക്കുന്നു…..
ഉർമിളയുടെ പിറന്നാൾ ആയത് കൊണ്ട് ഇന്ന് സദ്യ ആയിരുന്നു..
“””അച്ഛാ…. ചോറ് ഇടട്ടെ “””
കഴിച്ചു തീർന്ന ഗോവിന്ദന്റെ ഇലയിൽ നോക്കി പ്രിയ ചോദിച്ചു…
“””ഉം “””
അയാൾ ഒന്ന് അമർത്തി മൂളി…. പ്രിയ അച്ഛന്റെ ഇലയിൽ ചോറ് വിളംബി….അയാൾ അവളെ നോക്കി ഒന്ന് ചിരിച്ചു…. തിരിച്ചു അവളും…
“””ദേ പ്രിയ മോള് വരെ എനിക്ക് വിളംബി തന്നു ഇനി എന്നാ വല്യച്ഛന്റെ കുട്ടൂസ് വല്യച്ചന് വിളമ്പുന്നത് “””
വർഷയെ നോക്കി ഗോവിന്ദൻ ചോദിച്ചു….
“””ഉവ്വാ…. അവള് തന്ന് ഏട്ടൻ കഴിച്ചു “””
വർഷയെ കളിയാക്കി കൊണ്ട് ശേഖരൻ പറഞ്ഞു….
അതിന് അവിടെ ഒരു കൂട്ടച്ചിരിയുണ്ടാക്കി
“””അയ്യോ തമാശ….ഞാൻ ഇപ്പൊ ചിരിച്ചു ചാവുമേ…. ഒന്ന് എന്നിട്ട് പോ അച്ഛാ “”
ലോഡ് കണക്കെ പുച്ഛം തള്ളിക്കൊണ്ട് വർഷ പറഞ്ഞു….
“”മിണ്ടാതെ ഇരുന്നു കഴിക്ക് പെണ്ണെ “”
ഇന്ദു പ്രിയയുടെ തലയിൽ കിഴുക്കികൊണ്ട് പറഞ്ഞു….
“””അമ്മേ…. “””
അവൾ അമ്മേ എന്ന് വിളിച്ചു തല ഉഴിഞ്ഞു.