ക്ലോക്കിൽ സമയം കൃത്യം 10 മണിയായതും റൂമിന്റെ വാതിൽ തുറന്നു കൊണ്ട് അരുൺ സംഭ്രമത്തോടെ കയറി വന്നു.
അവനെ കണ്ടതും ശ്രീ ബെഡിൽ നിന്നും പതുക്കെ എണീറ്റു.
അവളെ കണ്ടതും അരുൺ ഒരു നിമിഷം തറഞ്ഞു നിന്നു.
ശ്രീക്കുട്ടിയുടെ കത്തുന്ന സൗന്ദര്യവും കൂടാതെ മുഖത്തേക്ക് വീണു കിടക്കുന്ന ഈറൻ മുടിയിഴകളും ചുരിധാറിനുള്ളിൽ വിങ്ങി നിൽക്കുന്ന അവളുടെ ആകാര വടിവും മാറോട് പറ്റിപ്പിടിച്ചു കിടക്കുന്ന താൻ അണിയിച്ച തങ്കത്താലിയും ഒക്കെ ഒരു നോട്ടത്തിൽ കണ്ടപ്പോഴെ അരുണിന്റെ മനസ് ഒരു നിമിഷം പതറിപ്പോയി.
“ഞാനൊന്ന് കുളിച്ചിട്ട് വരാം ”
അവളിൽ നിന്നും കണ്ണെടുത്തു കൊണ്ട് അരുൺ പറഞ്ഞു.
അവളുടെ മറുപടിക്ക് കാക്കാതെ അവൻ ബാത്ത് റൂമിൽ കയറി വേഗം തന്നെ ഡോർ അടച്ചു.
ശ്രീക്കുട്ടി ഒരു ചിരിയോടെ അവന്റെ വരവിനായി കാത്തിരുന്നു.
അല്പ സമയം കഴിഞ്ഞതും അരുൺ കുളിയൊക്കെ കഴിഞ്ഞു ഒരു ലുങ്കിയും ബനിയനും ഇട്ടു കൊണ്ട് റൂമിന് വെളിയിലേക്കിറങ്ങി.
തന്നെയും കാത്ത് അക്ഷമയോടെയിരിക്കുന്ന ശ്രീയെയാണ് അവൻ കണ്ടത്.
തന്നെ കണ്ടതും അവളുടെ ക്ഷീണിച്ച മുഖത്ത് വിരിഞ്ഞ തെളിച്ചം അരുണിനെ ആകെ അസ്വസ്ഥനാക്കി.
വരുൺ ആണെന്ന് വിശ്വസിച്ചു കൊണ്ട് തന്നെ സ്നേഹിക്കുന്ന ശ്രീക്കുട്ടിയെ കണ്ട് അരുണിന് സഹതാപം തോന്നി.
അവൻ തല തുവർത്തിക്കൊണ്ടിരുന്ന ടവൽമാറ്റി വച്ച് ശ്രീയ്ക്ക് സമീപം വന്നിരുന്നു.
കല്യാണത്തിന് ഒരു പാട് നേരം നിന്നതിന്റെയും മറ്റും അവശത അവളുടെ മുഖത്ത് പ്രകടമായിരുന്നു.
എങ്കിലും അത് മറച്ചു വെയ്ക്കാൻ അവളുടെ ചുണ്ടിൽ തത്തിക്കളിച്ചിരുന്ന പുഞ്ചിരി കൈ വെടിഞ്ഞില്ല.
ശ്രീയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകൾ കണ്ടപ്പോൾ അരുണിന് സങ്കടം തോന്നി.
“ഉറക്കം വരുന്നുണ്ടോ ശ്രീ.. എന്നാൽ കിടന്നോ”
“സാരല്യ അരുണേട്ടാ ”
ശ്രീക്കുട്ടി പുഞ്ചിരിച്ചു
കൊണ്ട് മറുപടി പറഞ്ഞു.
ആദ്യരാത്രി അയോണ്ട് തന്നെ അതിനെ എങ്ങനെ നേരിടണം എന്ന ഭയത്തോടെയാണ് അവൾ അവിടെ ഇരുന്നത്.
എങ്കിലും അതിലുപരി സ്നേഹിക്കുന്ന പുരുഷന്റെ തോളിലമരാൻ ഏതൊരു പെണ്ണിനെയും പോലെ അവളും കൊതിച്ചു.
എന്നാൽ അതിന് മുൻകൈ എടുക്കാനുള്ള ധൈര്യം അവൾക്ക് വന്നില്ല.
ശ്രീക്കുട്ടി അലോചനകളിൽ മുഴുകിയപ്പോഴും അവളിൽ നിന്നും വമിക്കുന്ന സോപ്പിന്റെ പരിമളമായിരുന്നു അരുണിന്റെ മനസ് നിറയെ.
നാസികയിലൂടെ അവൻ ആ ഗന്ധം ആവോളം വലിച്ചെടുത്തു.
ശ്രീക്കുട്ടിയുടെ ശരീരഗന്ധവും സോപ്പിന്റെ പരിമളവും ചേർന്നുള്ള സമ്മിശ്ര മണം അരുണിനെ വല്ലാതെ ഉത്തേജിതനാക്കി.