വൈകുന്നേരം അമ്മു മഠം വക ബ്രയ്സറും നൈറ്റിയും ഒക്കെ സ്റിച്ചു ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുവായിരുന്നു . സമയം ആറര കഴിഞ്ഞു …ആറു മണിക്ക് മുന്‍പേ അപ്പു വരാറുള്ളതാണ്. ഇരുട്ടും തോറും അവള്‍ക്ക് പേടിയായി തുടങ്ങി .. സമയം നോക്കാന്‍ വാച്ച് പോലുമില്ല …മഠത്തില്‍ നിന്നുള്ള വഴിയെ അല്‍പം കൂടി അകത്തേക്ക് കയറി നിന്നു..
പോയാലോ …വര്‍ക്ക് ഷോപ്പിലെ മേസ്തിരിയുടെ ഫോണ്‍ നമ്പര്‍ ഡയറിയില്‍ ഉണ്ട് …മഠത്തില്‍ പോയാല്‍ വിളിക്കാമായിരുന്നു ..പോകുന്നത് കൊണ്ട് കുഴപ്പമില്ല ….കവലയിലെ വായി നോക്കികളുടെ സംസാരം ആണ് സഹിക്കില്ലാത്തത്.. പിന്നെ കാസിമിക്കയുടെയും……അമ്മക്ക് ഈ ആഴ്ച പൈസ കിട്ടുവോ പോലും …അരി തീര്‍ന്നു കാണും …കസിമിക്കയുടെ കടയില്‍ അമ്മ പോകുന്നത് ആലോചിക്കാനേ വയ്യ …..ഇന്ന് രാവിലെ അരി തീര്‍ന്നോ എന്ന് ചോദിച്ചപ്പോള്‍ അമ്മ പറയുന്നത് കേട്ടു …നാളെ കൂടി കിട്ടിയില്ലേല്‍ കാസിം പറഞ്ഞ പോലെ പോയി വാങ്ങാം എന്ന് …കളിയായി പറഞ്ഞതാണേലും ശെരിക്കതു കൊണ്ടു..പലപ്പോഴും ആലോചിക്കാറുണ്ട് …. പട്ടണത്തിലും മറ്റും പോയി വല്ല ജോലിയും നോക്കിയാലോ എന്ന് …ഇന്നാള് ഒരു കൂട്ടുകാരിയുടെ കൂടെ പോയതാ ..ഫിനാന്‍സ് സ്ഥാപനത്തില്‍ …അയാള്‍ക്ക് അട്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ സ്തംഭിച്ചു പോയി …..അപ്പൊ തന്നെ ഇറങ്ങി പോന്നു ….അയാളെ പോയി ഒന്ന് കണ്ടാലോ ….എന്തിനു വേണ്ടിയാ ഈ ശരീരം …അക്കൂനെ പഠിപ്പിക്കണം …അവളെങ്കിലും രക്ഷപെടട്ടെ …. വയ്യാത്ത റോസിയാന്റി നോക്കിയാല്‍ പ്ലസ് ടൂ വരെ ..അത് കഴിഞ്ഞ്? അല്‍പം കൊഞ്ഞയും പിന്നെ കാലിനൊരു മുടന്തുമുള്ള റോസിയാന്റി, പാവം …തയിച്ചും എമ്പ്രോയ്ഡറി വര്‍ക്ക് ചെയ്തുമാ ജീവിക്കുന്നെ …പൈസയും ഇല്ല ..പിന്നെ മുടന്തുമുള്ള ആന്റിയെ കല്യാണം കഴിക്കാന്‍ ആരും വന്നില്ല .. ഇടക്ക് വീട്ടില്‍ വന്നു രണ്ടു ദിവസം തങ്ങും …പിന്നേം പട്ടണത്തിലേക്ക് ..
” കീ ..കീ ‘
വണ്ടിയുടെ ഹോണടി ശബ്ദം കേട്ട് അമ്മു റോഡിലേക്ക് ശ്രദ്ധിച്ചു ..
” കുഞ്ഞെച്ചിയെ ..പൂയ് ..വാ ‘
അമ്മു അപ്പുവിന്‍റെ ശബ്ദം കേട്ടു റോഡിലേക്ക് ഓടിയിറങ്ങി
കട്ട് ചെയ്സിന്റെ അപ്പുറത്ത് ഇരിക്കുമ്പോള്‍ അമ്മു ആകെ സന്തോഷത്തില്‍ ആയിരുന്നു . അനിയന്‍ വണ്ടി ഓടിക്കുന്നത് അവള്‍ ആദ്യമായാണ് കാണുന്നത് …
” ഇതാരുടെ വണ്ടിയാടാ ?”
‘ ഇതാ സായിപ്പിന്റെയാ കുഞ്ഞേച്ചി “
‘ ഏതു ബംഗ്ലാവിലെയോ?”