♥️അവിരാമം♥️ 6 [കർണ്ണൻ]

Posted by

മുത്തു പൊഴിയും പോലെ ചിരിച്ചു കൊണ്ടവൾ രണ്ടു കയ്യാലും മുഖം മറച്ചു പിടിച്ചു. ആദ്യരാത്രിയിലെ ഒരു നവവധുവിന്റെ നാണമായിരുന്നു അവളിൽ പ്രതിധ്വനിച്ചത്…

വീണ്ടും അവൾ കള്ള ഗൗരവത്തിന്റെ മൂടുപടം എടുത്തണിഞ്ഞു….

അപ്പോഴും ഹിരൺ സ്വത സിദ്ധമായ പുഞ്ചിരിയിൽ അങ്ങനെയേ അവളെ നോക്കി നിന്നു……

എവിടെയാ……

കള്ള ഗൗരവം വെടിഞ്ഞു അവൾ കാതരായായി കൊഞ്ചി…

ഹോസ്റ്റലിൽ…….

ഞാൻ വിളിച്ചിട്ട് എന്താ എടുക്കാഞ്ഞേ…..വല്ലതും കഴിച്ചായിരുന്നോ…..

ആം കഴിച്ചു…..കഴിച്ചോണ്ടിരുന്നപ്പോളാ വിളിച്ചത്.. അടുത്ത് ബൈജു അണ്ണൻ ഉണ്ടായിരുന്നു….

അയ്യോ… ഞാൻ വിളിക്കുന്നത്‌ കണ്ടോ….

ആം കണ്ടു…

അയ്യേ… എന്നിട്ട് എന്തേലും ചോദിച്ചോ.. ഞാൻ ഈ സമയത്തു എന്തിനാ വിളിക്കുന്നത്‌ എന്നൊക്കെ….

ആം പിന്നെ പുള്ളി ചോദിച്ചു.. പുള്ളിക്ക് മനസിലായി നമ്മൾ തമ്മിൽ പ്രണയം ആണെന്ന്…..

അനീറ്റയെ കളിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു പോയി എങ്കിലും അത് പറയുമ്പോൾ അവന്റെയും കേൾക്കുമ്പോൾ അവളുടെയും ഉള്ളിൽ ഒരു തണുത്ത കാറ്റ് വീശി…

തന്നെ കളിയാക്കിയതാണെന്നു മനസ്സിലായ അനീറ്റ വീണ്ടും ചുണ്ട് കൂർപ്പിച്ചു….

പൊട്ടിച്ചിരിച്ചു കൊണ്ട് ഹിരൺ തുടർന്നു…

പിന്നെ കഴിഞ്ഞ 5 കൊല്ലം എല്ലാവരുടെയും മുന്നിൽ പ്രണയ വിരോധി ആയി നടന്നിട്ട് ഞാൻ ഇപ്പൊ അങ്ങ് സമ്മതിക്കാനും വിളിക്കുന്ന ആളെ കാണിച്ചു കൊടുക്കാനും പോകുവല്ലേ… ഇങ്ങനെ ഒരു മണുങ്ങൂസ്….

അവന്റെ സംസാരത്തിൽ നാണത്തിൽ പൊതിഞ്ഞ ഒരു ചിരി അവളും ചിരിച്ചു…

എന്നാ ഉറങ്ങിക്കോ രാവിലെ കാണാം….

Leave a Reply

Your email address will not be published. Required fields are marked *