“സാർ…. വാഷ്റൂം എന്താ പൂട്ടി ഇട്ടിരിക്കുന്നെ?…. ”
അവന്റെ ചോദ്യം അവസാനിക്കുന്നതിന് മുമ്പേ ദേവപ്രിയ വാഷ്റൂമിലേക്ക് ഓടി….അവളുടെ പിന്നാലെ വിഹാനും ഓടി… ഇരുവരുടെയും ഓട്ടം കണ്ട് ആ കുട്ടി പകച്ചു നിന്നു…..
“നന്ദു…. നന്ദു…….”
അടഞ്ഞുകിടക്കുന്ന വാഷ്റൂമിന്റെ വാതിലിൽ ആഞ്ഞടിച്ചുകൊണ്ട് ദേവപ്രിയ വിളിച്ചു… അവൻ അതിനകത്ത് ഉണ്ടെന്ന് പ്രിയയുടെ ഉള്ളിരുന്ന് ആരോ വിളിച്ചുപറഞ്ഞു….
ചവിട്ടി തുറക്കണം എന്ന ഉദ്ദേശത്തോടെ പ്രിയ പിന്നിലേക്ക് ചുവടു വച്ചു….മുന്നോട്ട് കുതിക്കാൻ തുടങ്ങിയതും വാഷ്രൂമിന്റെ വാതിൽ പാളി പൊളിഞ്ഞു പുറത്തേക്ക് വീണതും ഒരുമിച്ചായിരുന്നു….വാതിലിനൊപ്പം പുറത്തേക്ക് തെറിച്ച കാശി ഇടനാഴിയിലെ കൈവരിയിൽ ഇടിച്ച് നിലത്തു വീണു…..
ദേവപ്രിയ ഞെട്ടലോടെ നോക്കി നിൽക്കെ വാഷ്രൂമിന് അകത്തുനിന്നും ഹരിനന്ദൻ പുറത്തേക്ക് പാഞ്ഞുവന്നു കാശിയുടെ വയറിൽ ആഞ്ഞു ചവിട്ടി…
ഹരിനന്ദൻ കാശിനാഥനെ നിലത്തിട്ട് ചവിട്ടികൂട്ടുന്ന കാഴ്ചകണ്ടുകൊണ്ടാണ് വിഹാനും അവിടേക്ക് എത്തിയത്….വാഷ്രൂമിന്റെ അകത്തുനിന്നും കാശിയുടെ കൂട്ടുകാരിൽ രണ്ടുപേർ ഓടിവന്ന് നന്ദുവിന്റെ രണ്ടുകൈയിലും ലോക്കിട്ട് പുറകോട്ട് വലിച്ചു…
നിലത്തുകിടന്ന് നിലവിളിക്കുന്ന കാശിനാഥന്റെ നെഞ്ചിൽ വലതുകാൽ അമർത്തി വച്ചുകൊണ്ട് നന്ദൻ തന്നെ പിടിച്ചുവലിക്കുന്ന ഇരുവരെയും നോക്കി പതിയെ പുഞ്ചിരിച്ചു…..വലതുകാൽ ഉയർത്തി വീണ്ടും കാശിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി….