Curious case edited version 8 [Willie Beamen] [Climax]

Posted by

 

“എബി, നിനക്ക് അറിയാത്ത ഒന്നുണ്ട്.വക്കീലോ അൻസിയോ മാത്രമല്ല…അതിന് പിന്നിൽ നിന്റെ സ്വന്തം വലിയവീട്ടിലെ ആ ചോരയുമുണ്ട്.”.

 

എബിയുടെ കൈകൾ വിറച്ചു. ഹാരിസ് സാർ തന്റെ സുഹൃത്തുക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തു എന്ന് കരുതിയത് തെറ്റായിരുന്നു. സ്വന്തം സഹോദരങ്ങളായ ലാസ്സറും ജോബിയും സ്വത്തിന് വേണ്ടി നടത്തിയ ആ ഗൂഢാലോചനയിൽ ഹാരിസ് പെട്ടുപോവുകയായിരുന്നു. അൻസിയും വക്കീലും വെറും ഉപകരണങ്ങൾ മാത്രമായിരുന്നു.

 

എബി: (ശബ്ദം ഇടറി) “സണ്ണി… നീ കീഴടങ്ങണം. നിനക്ക് ഇനിയും ജീവിതമുണ്ട്.”

 

സണ്ണി: (ഒരു പരിഹാസച്ചിരിയോടെ) “വലിയവീട്ടിൽ ഹാരിസിന്റെ മോനും ഒരു ക്രിമിനലിന്റെ കൂട്ട് ശെരിയാകില്ലല്ലേ. നിന്റെ യൂണിഫോമിന് അത് കളങ്കമാകും.”

 

എബി: “ഞാൻ നിന്നെ രക്ഷപ്പെടുത്താം സണ്ണീ… നമ്മൾ പഴയതുപോലെയാകും.”

 

സണ്ണി: “വേണ്ട എബി… എന്നെ ഈ ജോലി ഏൽപ്പിച്ചത് നിന്റെ അപ്പച്ചൻ തന്നെയാണ്… ഹാരിസ്. സത്യങ്ങൾ പുറത്തുപോകാതിരിക്കാൻ എന്നെ അദ്ദേഹം കരുവാക്കി. പക്ഷേ എനിക്ക് നിന്നെ ചതിക്കാൻ കഴിയില്ല. ഇനിയുള്ളത് നിന്റെ പോരാട്ടമാണ്.”

 

അടുത്ത നിമിഷം, എബി തടയാൻ നോക്കുന്നതിന് മുൻപേ സണ്ണി തന്റെ കയ്യിലുണ്ടായിരുന്ന തോക്ക് സ്വന്തം തലയിൽ ചേർത്ത് ട്രിഗർ അമർത്തി. ഒരു തകർന്ന കോട്ട പോലെ സണ്ണിയുടെ ശരീരം നിലത്തു വീണു.

 

⏩⏩

 

വിരുന്നിന്റെ ആഘോഷങ്ങൾ കഴിഞ്ഞുറങ്ങുന്ന വലിയവീട്ടിലേക്ക് എബി തിരിച്ചെത്തി. അവന്റെ കണ്ണുകളിൽ ഇപ്പോൾ നീതിയോ നിയമമോ ഇല്ലായിരുന്നു. കേവലം ഒരു വേട്ടക്കാരന്റെ ക്രൂരത മാത്രം. തന്റെ അച്ഛനെ ചതിച്ച ഓരോരുത്തരെയും അവൻ ലക്ഷ്യം വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *