ദേവ കല്യാണി 4 [മന്ദന്‍ രാജ]

Posted by

” ഒരു സന്തോഷ വാർത്തയുണ്ട് ….. നമ്മൾ കഴിഞ്ഞ ദിവസം കൊടുത്ത കൊട്ടേഷൻ പാസ്സായിരിക്കുന്നു ….മഞ്ജു കൊടുത്ത എമൗണ്ട് ആണ് പാസ്സായിരിക്കുന്നത് “

മഞ്ജുവിന് സന്തോഷം കൊണ്ട് തുള്ളി ചാടണമെന്നു തോന്നി .

‘ പിന്നെ …ആ കമ്പനിയുടെ PRO ഇപ്പോള്‍ നഗരത്തിലുണ്ട് …ഇന്ന് വൈകിട്ടത്തെ ഫ്ലൈറ്റില്‍ അയാള്‍ തിരികെ പോകും …അതിനു മുന്‍പേ വരികയാണെങ്കില്‍ ഡോക്യുമെന്റ് സൈന്‍ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് ..ഇപ്പോള്‍ പോയാല്‍ നിങ്ങള്‍ക്ക് അയാളെ കാണാം ..ഇല്ലെങ്കില്‍ കമ്പനിയില്‍ പോകേണ്ടി വരും …അത് കൊണ്ട് …രാജീവും മഞ്ജുവും കൂടെ ഇപ്പൊ തന്നെ പൊയ്ക്കോളൂ …മഞ്ജുവിന്റെ പേരിൽ ആയിരിക്കും ഡീലിംഗ്സ് എല്ലാം ” ശേഖരൻ അവളെ ഒന്നിരുത്തി നോക്കി

” പറഞ്ഞല്ലോ സാർ …എന്നെ വിശ്വസിക്കാം “

” ഒക്കെ ..അപ്പോൾ ഉടനെ തന്നെ പുറപ്പെട്ടോളൂ “

” ശെരി സാർ …ഞാൻ ഹോസ്റ്റലിൽ പോയി ഡ്രെസ്സൊക്കെ എടുത്തിട്ട് വരട്ടെ ” മഞ്ജു എഴുന്നേറ്റു

‘അതിനൊന്നും സമയമില്ല മഞ്ജു …അതൊക്കെ ശാരി നോക്കിക്കോളും ….ഒന്നിരുത്തി ഈ ഡ്രെസ് മതി …പിന്നെ നാളത്തേക്കല്ലേ ..അതിനുള്ളത് ശാരി ഇവിടുന്നു തന്നെ എടുത്തോളും ” രാജീവ് പറഞ്ഞു

മഞ്ജു ആലോചിച്ചു ..

!!! രണ്ടു മണിക്കൂറിനുള്ളിൽ നഗരത്തിലെത്താം …അയാളെ കണ്ടാൽ തിരിച്ചു പോരാമല്ലോ ..പിന്നെന്തിനാ ..നാളത്തേക്ക് ആക്കുന്നെ !!!

” മഞ്ജു വരൂ ..നമുക്ക് അന്നേരത്തേക്കു പേപ്പേഴ്സ് ഒക്കെ റെഡിയാക്കാം “

മഞ്ജു രാജീവിന്റെ കൂടെ പോയി എടുക്കാനുള്ളതൊക്കെ റെഡിയാക്കിയപ്പോഴേക്കും ശാരി ഡ്രെസ്സും മറ്റും കാറിൽ വെച്ചിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞു

രാജീവാണ് കാർ എടുത്തത് . മഞ്ജു ബാക്കിൽ കയറാൻ തുടങ്ങിയപ്പോൾ അവൻ മുൻ വാതിൽ തുറന്നു കൊടുത്തു . മഞ്ജു ഉടനെ മുന്നിൽ കയറി

” എന്താടോ എന്നെ ഡ്രൈവർ ആക്കാനാണോ പുറകിൽ കയറിയത് ?”

രാജീവ് കാർ സ്റ്റാർട്ട് ചെയ്തോണ്ട് ചോദിച്ചു

” ഹേ ഇല്ല സാർ …ഇഷ്ടപ്പെട്ടില്ലങ്കിലോ എന്നോർത്താ “

” ഞാനാണ് ഡ്രൈവ് ചെയ്യുന്നതെങ്കിൽ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നിലെ ഇരുത്തൂ …എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ …പിന്നെ തന്നെ പോലൊരു സുന്ദരിയുടെ കൂടെ ഇരിക്കുന്നതും ഒരു ക്രെഡിറ്റല്ലേ “

മഞ്ജു വിരലുകൾ പിണച്ചു ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *