കടുത്ത നിരാശയിലാണ് ദേവൻ വീട്ടിൽ വന്നു കയറിയത് .
ഷോപ്പിൽ നിന്നുമിറങ്ങാൻ നേരമാണ് അവനു ഫോൺ വന്നത് .. വർഷങ്ങളായി തനിക്കു കിട്ടി കൊണ്ടിരുന്ന ബിസിനസ് വസുന്ധര ടെക്സ്റ്റയിൽസിനു കിട്ടിയിരിക്കുന്നു . അതും താൻ വെച്ച തുകയിൽ നിന്ന് കേവലം ഇരുപതിനായിരം മാത്രം കുറച്ചു
ദേവൻ ബെഡിലേക്കു വീണു ചിന്തിച്ചു
വെറും ഇരുപതിനായിരം രൂപയ്ക്കു അവർക്കു കിട്ടണമെങ്കിൽ തന്റെ കൊട്ടേഷൻ എങ്ങനെയോ ചോർന്നെന്നു അല്ല അർത്ഥം .. ആരാവും …? ടെസയെ അവിസ്വാസിക്കാൻ പറ്റില്ല …ചത്താലും അവൾ തന്റെ കൂടിയേ നിൽക്കൂ …ഇനി ഓഫീസ് സ്റ്റാഫ് വല്ലതും? അക്കൗണ്ടന്റ് ? ദേവനാകെ അസ്വസ്ഥനായി
മുറിയിലേക്ക് കയറിയ ദേവനെ കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോളാണ് കല്യാണി ചായയുമായി അകത്തേക്ക് വന്നത് . വീട്ടിലെത്തിയാൽ ഫ്രഷായി ഹാളിൽ ടിവിക്കു മുന്നിൽ വരുന്നതാണ് ദേവൻ
” ദേവേട്ടാ ..ചായ “
‘ ദേവൻ തലയുയർത്തി നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് ചായയുമായി കല്യാണി
അവനു ദേഷ്യമടക്കാൻ ആയില്ല ..ഇവള് വന്നു കേറിയപ്പോളാണ് എല്ലാ നാശവും ….
ദേവൻ കല്യാണി നീട്ടിയ ചായക്കപ്പു തട്ടിയെറിഞ്ഞു ആക്രോശിച്ചു
” പൊക്കോണം ഇവിടുന്നു …..മേലാൽ എന്റെ മുന്നിൽ കണ്ടു പോകരുത് …..ആരാണ്ടടെ കുഞ്ഞിനെ വയറ്റിലുണ്ടാക്കിയിട്ടു വന്നിരിക്കുന്നു …ഈ രാത്രി തന്നെ ഇറക്കി വിടേണ്ടതാ …..ഞാൻ അത് ചെയ്യുന്നില്ല ….നേരം വെളുക്കുമ്പോൾ ഇവിടെ കാണരുത് “
അന്തിച്ചു പോയ കല്യാണി പൊട്ടി കരഞ്ഞോണ്ട് തിരികെയോടി
ദേവൻ കലുഷമായ മനസോടെ ഹാളിലെത്തി വിസ്കിയും ഗ്ലാസും വെള്ളവുമെടുത്തു വീണ്ടും മുറിയിലെക്കു വന്നു
പതിവിലും കൂടുതൽ മദ്യപിച്ചിട്ടു ദേവൻ പതുക്കെ മയക്കത്തിലേക്ക് വീഴുമ്പോൾ ആരോ തന്നെ കെട്ടി പിടിക്കുന്നത് അറിഞ്ഞു , അവളെ തള്ളി മാറ്റി
” കല്യാണി …വേണ്ട …എനിക്ക് നിന്നെ കാണണ്ട …പൊക്കോണം എന്റെയടുത്തൂന്ന് “
” അതിനു കല്യാണിയല്ലല്ലോ “
പെട്ടന്ന് ദേവൻ അവളെ തള്ളി മാറ്റി ലൈറ്റിട്ടു
….തുടരും ….