ദേവരാഗം 16 [ദേവന്‍]

Posted by

ഒരു പിടുത്തം ചാമ്പയ്ക്കകള്‍ അനുവിന് പറിച്ച് കൊടുത്ത് ആ ചെക്കന്‍ തന്റെ സൈക്കിളും എടുത്ത് പോകുന്ന കണ്ട് ഞാന്‍ അകത്തേയ്ക്ക് കയറി ഡ്രസ്സ് മാറി… ചാരനിറമുള്ള ടീഷര്‍ട്ടും, ട്രാക്സും ഇട്ടു തിരിഞ്ഞതും അനു വന്ന് എന്നെ പുണര്‍ന്നു… നെഞ്ചില്‍ മുഖം ചേര്‍ത്ത് അവള്‍ കുറച്ചു നേരം അനങ്ങാതെ നിന്നു… ഞാനവളെ ചുറ്റിപ്പിടിച്ച് മൂര്‍ദ്ധാവില്‍ മുകര്‍ന്ന്‍ ഇടത്തെ കാതില്‍ ചുണ്ട് ചേര്‍ത്ത് പതുക്കെ പറഞ്ഞു…

“…ഇന്നെന്തായാലും ശ്രീമംഗലത്തേയ്ക്ക് പോകണ്ട… രണ്ട് ദിവസം ഇവിടെ നിന്നിട്ട് പോകാം.. കുറച്ചു ദിവസത്തെ വിശപ്പും ദാഹവും തീര്‍ക്കാനുണ്ട്…” അവള്‍ മുഖമുയര്‍ത്തി… പെരുവിരലില്‍ ഉയര്‍ന്നു… ടീഷര്‍ട്ട് ഇടത്തേതോളില്‍ നിന്ന്‍ മാറ്റി ഉണങ്ങാത്ത മുറിവില്‍ പല്ലുകളാഴ്ത്തി.. സുഖമുള്ള വേദന… ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു… അനുവിന്റെ തളിര്‍വിരലുകള്‍ കവിളിലെ രോമങ്ങളില്‍ തഴുകുന്ന സുഖത്തില്‍ കണ്ണുകള്‍ തുറന്നു… നീള്‍മിഴികളില്‍ കുസൃതി… ശ്രീമംഗലത്തേയ്ക്ക് പോകുന്നില്ല എന്നറിഞ്ഞതോടെ അവളുടെ പിരിമുറുക്കം അയഞ്ഞു..

ഒരു നിമിഷം അവളുടെ മിഴികളില്‍ നോക്കി നിന്നു… പിന്നെ അവളെ കൈകളില്‍ കോരിയെടുത്തുകൊണ്ട് പുറത്തേയ്ക്ക് നടന്നു… മിനി ബാറിലെ കൌണ്ടറിനു മുന്നില്‍നിര്‍ത്തി..

“…മി ലേഡി… ഫിക്സ് മി എ ഡ്രിങ്ക്..”

“…ഹേയ് ബാദുഷ.. ടെല്‍ മി.. വിച്ച് ഈസ് യുവര്‍ പോയിസന്‍…??” ലാസ്യഭാവത്തില്‍ സാരിത്തുമ്പ് എടുത്ത് എളിയില്‍ തിരുകി.. ഇടുപ്പില്‍ ഇടത്തേകൈകുത്തി ചരിഞ്ഞു നിന്ന് അവള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു..

“…വിസ്കി..!! നീറ്റ്..!!” പുഞ്ചിരിയോടെ മറുപടി നല്‍കി..

അവള്‍ എന്റെ മൂക്കിന്‍ തുമ്പില്‍ പിടിച്ചൊന്ന് ആട്ടി കുശുമ്പ് കുത്തി… പിന്നെ കൌണ്ടറിനു മുകളിലൂടെ കൈയിട്ട് വിസ്കി ബോട്ടില്‍ എടുക്കുമ്പോള്‍ ഞാനവളുടെ ഓരോ ചലനവും നോക്കിക്കൊണ്ട് കൌച്ചില്‍ പോയി കൈകള്‍ വിരിച്ച് വിശാലമായി ഇരുന്നു…  റിമോട്ട് എടുത്ത് പ്ലെയറിന്റെ വോളിയം ബട്ടണ്‍ അമര്‍ത്തി…

ദേവന്റെ ദര്‍ബാറില്‍ ഗസലിന്റെ ശീലുകള്‍ ഒഴുകിനടന്നു.. പുറത്ത് അവസാനത്തെ പക്ഷിയും കൂടണഞ്ഞിരുന്നു… മഴമേഘങ്ങള്‍ നിലാവിനെ മറച്ച്  ഇരുട്ട് പരത്തി…

അനു വിസ്കിയുമായി എന്റെയടുത്ത് വന്ന് കവച്ചുവച്ച കാലുകള്‍ക്കിടയില്‍ കയറി നിന്ന് ഗ്ലാസ് നീട്ടി..

Leave a Reply

Your email address will not be published. Required fields are marked *