അവളു നാറുകയാണെന്നു കരുതിനിന്നയെന്നെ നാറിയാക്കുകയാണവൾ ചെയ്തതല്ലേ…??!! മീൻസ് വീണ്ടും വാണമായെന്ന്…!
മൂഞ്ചിത്തെറ്റിയതിന്റെ എണ്ണമെടുക്കുമ്പോൾ മീനാക്ഷി വീണ്ടും തുടർന്നു…
“”…അതേ… എന്റെ ലൈഫിൽ ഒറ്റ എയിമേയുള്ളൂ… അതു നേടാമ്മേണ്ടി, ഒരു താല്പര്യോമില്ലാത്തൊരു കല്യാണത്തിനു സമ്മതിയ്ക്കാങ്കി… എന്തു ചെയ്യാനുമെനിയ്ക്കൊരൂ മടീമില്ല…. ഇനീപ്പതിന്റെ പേരിക്കൊറച്ചു തരന്താണെന്നു കരുതി എനിയ്ക്കൊരു ചുക്കും സംഭവിയ്ക്കാനുമ്പോണില്ല… അതോണ്ടിനീമിതുപോലെ ചീപ്പ് നമ്പരുങ്കൊണ്ടിറങ്ങുന്നേനു മുന്നേ ഒന്നോർത്തോ… മീനാക്ഷിയ്ക്കു നഷ്ടപ്പെടാനൊന്നുമില്ലാന്ന്..!!”””_ അതുംപറഞ്ഞവൾ കോട്ടുമടക്കി അലമാരയ്ക്കുള്ളിലേയ്ക്കുവെച്ചു പൂട്ടി പുറത്തേയ്ക്കു നടന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഞാനൊന്നു തരിച്ചുനിന്നു…
അവളൊരിയ്ക്കൽക്കൂടി ജയിച്ചിരിക്കുന്നു… അതുമെന്നെ ഭൂലോക നാറിയാക്കിക്കൊണ്ട്…!
പക്ഷേ, അതിലേറെയെന്നെ വിഷമിപ്പിച്ചതു ശ്രീയായിരുന്നു…
ഒരുവാക്കുപോലും പറയാതുള്ള അവന്റെയാ ഇറങ്ങിപ്പോക്ക്… അതിനർത്ഥം… അതിനർത്ഥമവൾ പറഞ്ഞതെല്ലാമവൻ വിശ്വസിച്ചെന്നല്ലേ…??
…കോപ്പ്…! ഇനിയവനുമെന്നെ വെറും ഊമ്പനായ് കാണോലോ എന്നാലോചിച്ചപ്പോൾ തല പെരുക്കുന്നപോലെ തോന്നി.!
അതോടെ മീനാക്ഷിയോടുള്ള ചൊറി തല്ക്കാലമവസാനിപ്പിച്ചു ഞാനവന്റെ വീട്ടിലേയ്ക്കുപാഞ്ഞു…
നേരേ അടുക്കളമുറ്റത്തെത്തീതും ചെറിയമ്മേം ശ്രീക്കുട്ടീങ്കൂടെ സംസാരിച്ചു നിൽക്കുന്നു…
എന്നെക്കണ്ടതും ചെറിയമ്മ ചൊറി തുടങ്ങി… പിന്നവർക്കതൊരു ഹരമാണല്ലോ…