“”…ഏഹ്..?? അവനോ..?? അവനെന്താപറഞ്ഞേ..??”””_
കേട്ടപാടേ അതുംചോദിച്ചവര് ചാടിക്കൊണ്ടെന്റെനേരേ വന്നതും ഞാനൊന്നുപകച്ചു;
…കടവുളേ പെട്ടോ..??
അതിനെന്തു ഊടുപറയുമെന്നാലോചിച്ച് ജനിപ്പിച്ചതന്തയെ മനസ്സിലോർക്കുമ്പോഴേയ്ക്കും എന്നെ രക്ഷിയ്ക്കാനായി മീനാക്ഷിയുടെ സംശയമെത്തി;
“”…എന്നാലുമെനിയ്ക്കതല്ല, ജോക്കുട്ടനെന്തിനാവും ആ സ്റ്റാറ്റസ് ഹൈഡ് ചെയ്തിട്ടുണ്ടാവ്ക..?? ഇനി ചേച്ചിയെമാത്രേ ഹൈഡ്ചെയ്തിട്ടുണ്ടാവുള്ളോ, അതോ വേറെയുമാരേങ്കിലുമൊക്കെ ഹൈഡ് ചെയ്തിട്ടുണ്ടാവോ..??”””
“”…ഊമ്പി.! എടീ കോപ്പേ… നാട്ടുകാരെമുഴുവൻ ഹൈഡ്ചെയ്യാനാണേൽ പിന്നവനെന്തോ തൊലിയ്ക്കാനാ സ്റ്റാറ്റസിടുന്നേ..?? നേരിട്ടങ്ങു ബെഡ്ഡേ വിഷ്ചെയ്താൽ പോരേ..?? ഇതതൊന്നുമല്ല, ചേച്ചിയെമാത്രേ ഹൈഡ്ചെയ്തിട്ടുണ്ടാവൂ… എനിയ്ക്കുറപ്പാ… ഇത് ചേച്ചിയെ മറയ്ക്കാമ്മേണ്ടിത്തന്നെ ചെയ്തതാ… ചേച്ചിയറിയരുതെന്നെന്തോ നിർബന്ധമുള്ളപോലെ..!!”””_ പറഞ്ഞതിനൊപ്പം ചേച്ചിയെ പാളിനോക്കുമ്പോൾ എല്ലാംകേട്ടിട്ട് കക്ഷിയാകെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ പൊളിഞ്ഞു നിൽപ്പുണ്ടായിരുന്നു…
കുറച്ചുനേരമാ നിൽപ്പുതുടർന്നിട്ട്
പിന്നീട് ഫോൺകൊണ്ടോയി ടേബിനുമേലെവെച്ചു…
ഉടനെ മീനാക്ഷിയടുത്ത കൊളുത്തിട്ടു;
“”…എടാ… എന്നാലുമെന്തിനാവും ചേച്ചിയെമാത്രം ഹൈഡ്ചെയ്തിട്ടുണ്ടാവ്ക..??”””
“”…സംശയമെന്ത്..?? അവിഹിതം..!!”””_ എടുത്തടിച്ചപോലെ ആ മറുപടിചെന്നതും ഞെട്ടിത്തിരിഞ്ഞൊരു നോട്ടമായിരുന്നു ചേച്ചി…
ചേച്ചിയതു കേട്ടെന്നുവ്യക്തമായതും,