ഹല്ലഫിന്നെ.!
“”…അതിന്, നീപറഞ്ഞപോലെ നേരിട്ടുചെന്നങ്ങു ചോദിയ്ക്കാനല്ല… ഒരുനേക്കിന് കുശലം ചോദിയ്ക്കുമ്പോലെ ചോദിയ്ക്കാന്ന്… അവർക്കു സംശയോന്നും തോന്നാത്തവിധത്തിൽ..!!”””_ പറഞ്ഞശേഷം എന്റെ റെസ്‌പോണ്ട്സറിയാനായി അവളെന്റെ മുഖത്തുതന്നെ നോക്കിയിരുന്നു…
“”…പിന്നേ… നീ ചെന്നു ചോദിയ്ക്കുമ്പോൾ
ഓൺ ദ സ്പോട്ടിൽ തരാനായി ഫുൾ സ്ക്രിപ്റ്റുമെഴുതിവെച്ചിട്ട് നിൽക്കുവല്ലേ അവര്…
ഒന്നുപോയേടീ..!!”””
“”…സ്ക്രിപ്റ്റ് വേണ്ട… ലൈനായ്രുന്നോന്നെങ്കിലും അറിയാലോ..!!”””_ അവൾ പ്രതീക്ഷയോടെന്നെ നോക്കുവാണ്…
പക്ഷേ എനിയ്ക്കെന്തോ അതൊന്നുമത്ര സുഖിച്ചിരുന്നില്ല;
“”…അറിഞ്ഞാലിപ്പെന്തു ചെയ്യും..?? ആ പെണ്ണുമ്പിള്ള പറഞ്ഞപോലാണോ, അതോ അവനെവിടുന്നേലും കൊളുത്തിക്കൊണ്ടു വന്നതാണോന്നറിഞ്ഞൂടല്ലോ..??!! എന്റൊരു വീക്ഷണകോണകത്തിൽ ഇതാ പെണ്ണുമ്പിള്ളയവനെ പെടുത്താൻവേണ്ടി പൂശാഞ്ചെന്നപ്പോ നാട്ടുകാരെവിളിച്ചുകൂട്ടി പിടിപ്പിച്ചതാവാനെ വഴിയുള്ളൂ…
തെങ്ങേൽകെട്ടിയിട്ട് ലേലുഅല്ലുപറയിച്ചപ്പോ കെട്ടാമെന്നവൻ സമ്മതിച്ചുംകാണും, മണ്ടൻ.! അതുകൊണ്ടായ്രിയ്ക്കും അവനാ പെണ്ണുമ്പിള്ളേനെ
ഇത്രയ്ക്കു പേടീം..!!”””_ മുന്നുംപിന്നും നോക്കാതെ ഞാനിരുന്നങ്ങ് തകർത്തു…
ഒരു മനഃസുഖം.!
“”…ഒന്നുപോടാ… അവനങ്ങനെയൊന്നും ചെയ്യൂന്നെനിയ്ക്കു തോന്നുന്നില്ല… അതൊരു പാവമാ..!!”””
“”…പിന്നേ പാവം… അവനേ,
അവൻ ഫുള്ളുഡായിപ്പാ… ഈ കാണുന്നതൊന്നുമല്ലവൻ… ഈക്കാണിയ്ക്കുന്നതുമല്ലവൻ… എനിയ്ക്കറിയാം, അവനു മറ്റെന്തോ ചുറ്റിക്കളിയുണ്ട്..!!”””_ ഞാൻ നിന്നുതെറിച്ചതും,