” ഇന്നാ ഇത് എന്റെ ഏട്ടന് “
പോരെ എന്ന് അവൾ എന്റെ മുഖത്തു നോക്കി പറഞ്ഞു. മതി എന്ന് ഞാൻ തല ആട്ടിയപ്പോൾ അവൾ എന്നെ കൊഞ്ഞനം കുത്തി കൊണ്ട് പുറത്തേക്ക് നടന്നു. കുറച്ചു കഴിഞ്ഞു എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. എന്നിട്ട് എല്ലാവരും കുറെ നേരം ഇരുന്നു കുറെ സംസാരിച്ചു. എല്ലാവരും കൂടുതൽ സംസാരിച്ചത് ഞങ്ങളുടെ കാര്യം ആയിരുന്നു. അവർ ചോദിക്കുന്നത് ചോദ്യങ്ങൾക്ക് ഞാൻ ശ്രീയുടെ മടിയിൽ കിടന്നു കൊണ്ട് ഉത്തരം പറഞ്ഞു.
രാത്രി അത്താഴം കഴിഞ്ഞു. മോളെ ഉറങ്ങാൻ വിളിച്ചു.
” നന്ദു മോളേ വായോ നമുക്ക് ചാചെണ്ട “
അവൾ അമ്മയുടെ കഴുത്തിൽ തല വെച്ചു കിടന്നു.
” നന്ദുട്ടി അമ്മടെ മോള് വായോ നമുക്ക് ചാചാം”
” എത്ര വിളിച്ചെട്ടും അവൾ വരാൻ കൂട്ടാക്കിയില്ല “
” എടി കാന്താരി അച്ചാമ്മയേം അച്ഛാച്ഛനേം മാമിയേം ചെറിയമ്മാമ്മയേം കിട്ടിയപ്പോൾ അച്ഛനേം അമ്മയയെം വേണ്ടാതെ ആയോ “
” ഞങ്ങളുടെ മോള് ഞങ്ങളുടെ ഒപ്പം കിടന്നോളും അല്ലെ ഏട്ടാ “
” അതെ അതെ നന്ദുട്ടി ഞങ്ങളുടെ ഒപ്പം കിടന്നോളും “
” അല്ല അമ്മേ അത്, അവൾ അമ്മെയേം അച്ഛനേം ഉറക്കില്ലാ “
” ഏട്ടനും ഏടത്തിയും പോയി കിടക്കാൻ നോക്ക് നന്ദുട്ടിയുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം “
” ഓ പിന്നെ സ്വന്തം കാര്യം നോക്കാൻ അറിയാത്ത നീ ആണോ കുഞ്ഞിന്റെ കാര്യം നോക്കാൻ “
ഏട്ടത്തി എട്ടനേം വിളിച്ചു കൊണ്ട് പോയിക്കോ അല്ലകിൽ ഇവിടെ ഒരു യുദ്ധം നടക്കും.
” നിങ്ങൾ പോയി കിടന്നോ നന്ദുട്ടിയെ ഞങ്ങൾ നോക്കിക്കോളാം. “
ഞാനും ശ്രീകുട്ടിയും റൂമിലേക്ക് നടന്നു റൂമിൽ ചെന്നു ഡോർ ലോക്ക് ചെയ്‌തതും അവളെ കെട്ടിപിടിച്ചു ബെഡിലേക്ക് മാറിഞ്ഞു.
” ഏട്ടാ വിട്…”
” എന്താ ശ്രീ “
” എല്ലാ ദിവസവും മോളുടെ ഒപ്പം കിടന്നിട്ട് അവൾ ഇല്ലാതെ ഒരു ഒരു രസവും ഇല്ലാ “
” എന്നാ നിനക്ക് അവളെ നിർബന്ധിച്ചു കൊണ്ടുവരായിരുന്നില്ല “