എന്റെ മാത്രം 1 [ ne-na ]

Posted by

“അതല്ല.. ഈ സമയത്ത് ഇവിടെ എന്താന്ന്?”
“നിന്നോടൊപ്പം പോകാൻ. നീ അല്ലെ പറഞ്ഞെ എന്റെ കൂടെ യാത്ര ചെയ്യാൻ ഇഷ്ട്ടം ആണെന്ന്.”
പല്ലവിയുടെ ഉള്ളിൽ ടെൻഷൻ നിറഞ്ഞു.
അവൾ മനസ്സിലോർത്തു.
ഈശ്വര എന്റെ വാക്കുകൾ നവീൻ തെരുദ്ധരിച്ചു എന്ന് തോന്നുന്നു. ഇനി ഇപ്പോൾ എന്താ ചെയ്യുക.
അവളുടെ മുഖത്ത് പരിഭ്രാന്തി നിറയുന്നത് കണ്ടപ്പോൾ നവീന് അവളുടെ മനസ്സിൽ കൂടി എന്താണ് കടന്ന് പോകുന്നതെന്ന് മനസ്സിൽ ആയി. രാത്രി മൊത്തം അവനെ അലട്ടിയിരുന്ന ചോദ്യത്തിന് ഉത്തരം തന്നെ ആയിരുന്നു അവളുടെ മുഖത്ത് നിറഞ്ഞിരുന്ന പരിഭ്രാന്തി.
അത് അവന്റെ ഉള്ളിൽ ഒരു നിരാശ പടർത്തിയെങ്കിലും അവളുടെ സൗന്ദര്യത്തിനു താൻ അർഹനൊന്നും അല്ലെന്ന ഒരു അപകർഷതാ ബോധം നേരത്തെ തന്നെ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നതിനാൽ വലിയ വിഷമം ഒന്നും തോന്നിയില്ല.
“എന്താടി പറ്റിയെ?മുഖം വല്ലാതിരിക്കുന്നു.”
അവനെ എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്നാ ചിന്തയിൽ അവൾ പറഞ്ഞു.
“ഡാ.. ഞാൻ ഇന്നലെ അയച്ച മെസ്സേജ്.. അത് നീ..”
നവീൻ പെട്ടെന്ന് തന്നെ പറഞ്ഞു.
“ഡി കൊരങ്ങി.. നിന്റെ മനസ്സിൽ എന്താന്ന് എനിക്കറിയാം.. എനിക്ക് ഒരു തെറ്റുധാരണയും ഇല്ല.. നിന്റെ മനസ്സിൽ ഞാൻ സുഹൃത്തായിരിക്കുന്നപോലെ എന്റെ മനസിലും നീ സുഹൃത്ത് തന്നെ ആണ്.”
അത് കേട്ടപ്പോഴാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്.
അത് കണ്ട അവൻ പറഞ്ഞു.
“ഓഹ്.. കറുത്തിരുന്ന മുഖം അങ്ങ് തെളിഞ്ഞല്ലോ.”
അവൾ ശബ്ദം പുറത്ത് വരാതെ ചുണ്ടുകൾ അനക്കി പറഞ്ഞു.
“പോടാ..”
അപ്പോഴേക്കും കൊല്ലത്തേക്കുള്ള ബസ് അവരുടെ മുന്നിൽ വന്നു നിന്നു.
രണ്ടു പേർക്കും ഒരു സീറ്റ് തന്നാണ് കിട്ടിയത്. ടിക്കെട് ഒകെ എടുത്ത് സ്വസ്ഥം ആയപ്പോൾ അവൻ പറഞ്ഞു.
“ഇനി പറ..”
വിന്ഡോ സൈഡിൽ ഇരുന്ന അവൾ മുഖത്തേക്ക് വീണ മുടി മാടി ഒതുക്കിക്കൊണ്ടു ചോദിച്ചു.
“എന്ത് പറയാൻ?”
“നിന്റെ ഫാമിലിയെ കുറിച്ചും എന്താ ഡിഗ്രിക്ക് വന്നതെന്നും ഒക്കെ.”
അവൾ പിരികം മുകളിലേക്ക് ഉയർത്തി ചോദിച്ചു.
“ഇപ്പോഴെയോ?”
“കോളേജ് എത്താൻ നമുക്ക് മുക്കാൽ മണിക്കൂറോളം സമയം ഉണ്ട്. ഈ സമയം കൊണ്ട് പറയാല്ലോ.”
അവൾ ചുറ്റും ഒന്ന് നോക്കി അവരെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ ശേഷം താഴ്ന്ന സ്വരത്തിൽ പറഞ്ഞു തുടങ്ങി.
“എന്റെ അമ്മയെ നിനക്ക് അറിയാല്ലോ സുലജ.. അച്ഛന്റെ പേര് ദേവൻ എന്നാണ്. അമ്മയുടേത് വലിയൊരു കുടുംബം ആയിരുന്നു. തേയില തോട്ടവും ഒരുപാട് ബിസിനസ്സും ഒക്കെ ഉള്ള വലിയൊരു കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *