എന്റെ മാത്രം 1 [ ne-na ]

Posted by

അമ്മയ്ക്ക് രണ്ടു സഹോദരന്മാരാണ് ഉണ്ടായിരുന്നത്. കോളേജിൽ പഠിക്കുമ്പോൾ ആണ് അമ്മ അച്ഛനെ പരിചയപ്പെടുന്നത്. ഒരു സാധാ കുടുംബത്തിൽ നിന്നായിരുന്നു അച്ഛൻ. അമ്മയുടെ സുഹൃത്തായിരുന്ന അച്ഛൻ പതുക്കെ ബെസ്ററ് ഫ്രണ്ട് ആയി മാറി പതുക്കെ അവർ പ്രണയത്തിലും ആയി. ആദ്യം അമ്മയുടെ സഹോദരന്മാർ എതിർത്തെങ്കിലും പിന്നീട് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി കല്യാണത്തിന് സമ്മതിച്ചു. കല്യാണം കഴിഞ്ഞു പതുക്കെ പതുക്കെ ആണ് അമ്മ മനസിലാക്കുന്നത് സ്നേഹം എല്ലാം അച്ഛന്റെ അഭിനയം ആയിരുന്നു അമ്മയുടെ സ്വത്തുക്കൾ മാത്രം ആയിരുന്നു അച്ഛന്റെ ലക്ഷ്യം എന്ന്. പക്ഷെ അമ്മ അതെല്ലാം മനസിലാക്കി വരുമോഴേക്കും ഓരോ പ്രശനങ്ങൾ ഉണ്ടാക്കി അമ്മയുടെ വീതം എല്ലാം അമ്മയുടെ പേരിലേക്ക് എഴുതി വാങ്ങി കുടുംബക്കാരെയെല്ലാം അച്ഛൻ അകറ്റിയിരുന്നു. സ്വത്തുക്കൾ അമ്മയുടെ പേരിൽ ആയപ്പോൾ അമ്മയെ സംശയിച്ചു തുടങ്ങി അമ്മക്ക് വേറെ കാമുകന്മാർ ഉണ്ടെന്ന്. അതും പറഞ്ഞ് അമ്മയെ ദിവസേന ഉപദ്രവിക്കുമായിരുന്നു. ഞാൻ അച്ഛന്റെ മോളല്ല എന്നുവരെ പറഞ്ഞിരുന്നു.”
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു സ്വരം ഇടറിയിരുന്നു.
“അമ്മയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ കുറേശെ ആയി അച്ഛൻ വിറ്റ് നശിപ്പിച്ച് തുടങ്ങി. അതിനു വേണ്ടി എന്നെയും അമ്മയെയും അച്ഛനൊരുപാട് ഉപദ്രവികുമായിരുന്നു. സ്നേഹിച്ചു അമ്മയുടെ നിർബന്ധപ്രകാരം കല്യാണം കഴിച്ചതിനാൽ മാമന്മാരെ ഇതൊന്നും അറിയിക്കാതെ അമ്മ എല്ലാം സഹിച്ചു. ഞാനും എല്ലാത്തിനെയും പേടിച്ചു തുടങ്ങി വീട്ടിൽ വന്നാൽ അച്ഛന്റെ ഉപദ്രവം ഭയന്ന് എന്റെ മുറിയിൽ തന്നെ കഴിഞ്ഞു കൂടി. എല്ലാത്തിനോടും പേടി ആയതിനാൽ ആരോടും സംസാരിക്കാതായി. അച്ഛൻ എല്ലാം വിറ്റു നശിപ്പിക്കുമെന്ന് ഉറപ്പുള്ളതിനാൽഎൻേറയും അമ്മയുടെയും ഭാവിയെ കരുതി ഞാൻ പഠിച്ചു തുടങ്ങി. വേറെ ഒന്നും ഞാൻ ശ്രദ്ധിക്കാൻ പോയില്ല.. പഠിത്തത്തിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ. ഞങ്ങളുടെ ഭാവിയെ കരുതി സുഹൃത്തുക്കളും അവർക്കൊപ്പം ഉള്ള സന്തോഷ നിമിഷങ്ങളും ഒക്കെ ഞാൻ വേണ്ടെന്നു വച്ചു. ഞാൻ +2 പഠിക്കുമ്പോൾ ആണ് എല്ലാത്തിനും ഒരു മാറ്റം ഉണ്ടാകുന്നത്. അച്ഛന്റെ ഉപദ്രവം കൂടി വരുവായിരുന്നു. ഇതെല്ലം മനസിലാക്കിയ ഞങ്ങളുടെ അയൽക്കാരനായ തമ്പി അങ്കിൾ അമ്മയുടെ സഹോദരങ്ങളെ പോയി കണ്ട് ഞങ്ങളുടെ അവസ്ഥ പറഞ്ഞു മനസിലാക്കി. അങ്ങനെ അവർ ഞങ്ങളുടെ സഹായത്തിനു വന്നു.അച്ഛനെ വീട്ടിനു പുറത്താക്കി. ഞങ്ങളെ ഉപദ്രവിക്കുന്നതിനു കേസ് കൊടുത്തു. ഇപ്പോൾ ഡിവോഴ്സ് കേസ് നടന്നു കൊണ്ടിരിക്കയാണ്. അച്ഛൻ വീട്ടിനു പോയതിൽ പിന്നെയാ ഞാനും അമ്മയും ആ വീട്ടിൽ ആശ്വാസത്തോടെ ജീവിച്ചു തുടങ്ങിയയത്.”
അവൾ അത് പറഞ്ഞു തീരുമ്പോൾ നവീൻ പല്ലവിയുടെ മുഖത്തു തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇത്രയും വിഷമങ്ങൾ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് അവൻ കരുതിയിരുന്നില്ല.
മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ ചോദിച്ചു.
“ഇനി എന്താ അറിയാനുള്ളത്?”
“ഇത്രയും നല്ല പോലെപഠിച്ചോണ്ടിരുന്ന നീ എന്തിനാ ഡിഗ്രിക്ക് വന്നത്.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“എന്റെ മനസ്സിൽ ഉണ്ടായിരുന്നത് എൻട്രൻസ് എഴുതി മെഡിസിന് പോകണമെന്നായിരുന്നു. അപ്പോൾ നല്ലപോലെ സമ്പാദിക്കാമായിരുന്നല്ലോ.”
ചിരിച്ചു കൊണ്ട് ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“പക്ഷേ അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ എനിക്ക് ജീവിതത്തിൽ പുതിയ ചില പ്രതീക്ഷകൾ വന്നു. എന്റെ സ്വപനങ്ങൾ ഒക്കെ ഞാൻ ചെറുതാക്കി. ഇനിയും പഠിച്ചു പഠിച്ചു ഉള്ള സമയം കൂടെ കളയാതെ

Leave a Reply

Your email address will not be published. Required fields are marked *