കൂട്ടുകാർക്കൊക്കെ ഒപ്പം ഒന്ന് ചിലവഴിക്കണമെന്നു മനസ് ആഗ്രഹിച്ചു.മുന്നാറിൽ അമ്മയുടെ പേരിൽ ഒരു തേയില തോട്ടവും ചോക്ലേറ്റ് ഫാക്ടറിയും ബാക്കി ഉണ്ടായിരുന്നു. മാമന്മാർ ആണ് അത് ഇപ്പോൾ നോക്കി നടത്തുന്നത്. ഡിഗ്രി കഴിഞ്ഞു ഒരു mbaകൂടി എടുത്തു അതൊക്കെ നോക്കി നടത്തി സമാധാനത്തോടെ അങ്ങ് ജീവിക്കുക എന്നതായി എന്റെ ആഗ്രഹം.”
അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരി ചെറുതായി മങ്ങി.
“കോളേജിൽ വന്നു സുഹൃത്തുക്കളെ ഉണ്ടാക്കണമെന്നും അവരോടൊപ്പം എല്ലാപേരെയും പോലെ അടിച്ചു പൊളിക്കണമെന്നുമൊക്കെ ആഗ്രഹിച്ചു. പക്ഷെ എന്ത് ചെയ്യാനാ.. എനിക്ക് അതിനു കഴിയുന്നില്ല.. വർഷങ്ങളായി ആരോടും കൂട്ട് കൂടാത്തതിനാൽ ഇപ്പോഴും ആരേലും ആയി അടുക്കുന്നതിൽ നിന്നും എന്നെ പിന്നോട്ട് വലിക്കുന്നു. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയതായി.. ഞാൻ സംസാരിക്കാൻ ചെല്ലുമ്പോൾ അവർ എന്നെ കളിയാക്കുമോ ഞാൻ എന്തെങ്കിലും മണ്ടത്തരങ്ങൾ പറയുമോ അങ്ങനെ ഒക്കെ ആയിരുന്നു എന്റെ ചിന്തകൾ.. ഞാൻ അങ്ങനെ വീണ്ടും എന്റെ മാത്രമായ ലോകത്തിലേക്ക് മടങ്ങി.. അങ്ങനെ ഇരിക്കുമ്പോൾ ആണ് നീ അന്ന് എന്റെ കൂടെ വരുന്നതും നിന്നോട് സംസാരിക്കുന്നതും മാനസികമായി നിന്നോട് അടുത്ത് എനിക്കും ഒരു സുഹൃത്ത് ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാകുന്നതും. ഞാൻ ആകെക്കൂടി എന്റെ അമ്മയോട് കൂട്ടുകാരാണെന്നും പറഞ്ഞു സംസാരിച്ചിട്ടുള്ളത് നിന്നെ പറ്റിയാണ്. പക്ഷെ..”
അവൾ വാക്കുകൾ പകുതി വഴിയിൽ നിർത്തിയപ്പോൾ അവൻ ചോദിച്ചു.
“എന്താ ഒരു പക്ഷെ?”
അവൾ പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
“ആൺപിള്ളേരോട് കൂട്ടുകൂടരുതെന്ന് ഞാൻ പണ്ടേ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചതായിരുന്നു. കാരണം എന്റെ അച്ഛനും ആദ്യം അമ്മയുടെ കൂട്ടുകാരൻ ആയിരുന്നു. അതാണ് പിന്നെ പ്രണയത്തിലേക്ക് വഴി മാറിയത്. ആൺപിള്ളേർ ഒക്കെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു പിറകെ നടക്കുമ്പോഴൊക്കെ എനിക്ക് പേടിയാണെടാ… ഞാൻ എന്തുകൊണ്ടോ നിന്നോട് അടുത്തുപോയി… നിന്റെ സൗഹൃദം എനിക്ക് വേണമെന്നും ഉണ്ട്.. അതെ സമയം എന്തോ ഭയം എന്നെ അലട്ടുന്നും ഉണ്ട്.
അപ്പോഴേക്കും ബസ് കോളജിനു മുന്നിൽ എത്തിയിരുന്നു. അവർ ബസിൽ നിന്നും ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു. അപ്പോഴൊക്കെ അവർക്കിടയിൽ നിശബ്ദതയുടെ വലിയൊരു അതിർവരമ്പ് തന്നെ നിർമ്മിക്കപ്പെട്ടിരുന്നു.
ക്ലാസ് നടക്കുമ്പോഴും നവീൻ ചിന്തകളുടെ ലോകത്ത് ആയിരുന്നു. ഇടക്കൊക്കെ അവന്റെ കണ്ണുകൾ പല്ലവിയിലേക്കും തെന്നി മാറി. അവളുടെ ശ്രദ്ധ പക്ഷെ പൂർണമായും ക്ലാസ്സിൽ തന്നെ ആയിരുന്നു. പല്ലവിയുടെ ഉള്ളിലെ ഭയം എന്താന്ന് നവീന് വ്യകതമായി അറിയാം. സുഹൃത്തായി കൂടെ കൂടിയ ശേഷം അവളുടെ അച്ഛനെ പോലെ അവസാനം ഒരു പ്രൊപോസൽ നടത്തുമോ എന്നുള്ള പേടി അതുമല്ലെങ്കിൽ അവൾ പോലും അറിയാതെ സൗഹൃദം പ്രണയം ആയി മാറുമോ എന്ന ഭയം.
നവീന് വേണമെങ്കിൽ ബസിൽ നിന്നും ഇറങ്ങി ഒരുമിച്ചു നടന്നു വരുമ്പോൾ തന്നെ അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് അവളോട് പറയാമായിരുന്നു. പക്ഷെ അതിനവന് കഴിയാതിരുന്നത് മനസിനുള്ളിൽ എവിടെയൊക്കെയോ അവളോട് തോന്നിയിരുന്ന ഒരു ഇഷ്ട്ടം കൊണ്ട് തന്നെയായിരുന്നു. പക്ഷെ ആ ഇഷ്ട്ടം പ്രണയം ആണോ അതോ അവളുടെ സൗന്ദര്യത്തോടുള്ള ആകർഷണമാണോ എന്ന് അവനു ഇപ്പോഴും വ്യക്തമല്ലായിരുന്നു. വളരെ നേരത്തെ ആലോചനകൾക്കുള്ളിൽ അവൻ ഒരു തീരുമാനത്തിൽ എത്തി ചേർന്നു. കോളേജ് ലൈഫ് അവസാനിക്കുന്നവരേക്കും അവൾ തന്റെ ഒപ്പം തന്നെ വേണം.
ഉച്ചക്ക് പതിവ് പോലെ പല്ലവി എല്ലാരിൽ നിന്നും മാറി ഒരു ബെഞ്ചിൽ പോയി തനിച്ചിരുന്നു ആഹാരം