എന്റെ മാത്രം 1 [ ne-na ]

Posted by

പല്ലവി – പറഞ്ഞേക്കാം സർ.
നവീൻ ഒരു ചിരിക്കുന്ന ഇമോജി അയച്ചു.
പല്ലവി – പിന്നെന്താടാ?
നവീൻ – നീയും അമ്മയും ഒരുമിച്ചാണോ കിടക്കുന്നെ.
പല്ലവി – അല്ലടാ.. ഞാൻ മുകളിലത്തെ റൂമിലും ‘അമ്മ താഴത്തെ റൂമിലും ആണ്. പണ്ടേ ഞാൻ ഒറ്റക്ക് കിടന്ന് ശീലിച്ചു..അതുകൊണ്ട് എനിക്ക് ഇപ്പോഴും ഒറ്റക്ക് കിടക്കാനാണ് ഇഷ്ട്ടം.
നവീൻ – ഓക്കേ.. പിന്നെ നിനക്ക് കോളേജിൽ പഠിക്കാൻ വന്നപ്പോൾ എല്ലാരോടും കൂട്ട് കൂടണം എന്നായിരുന്നു ആഗ്രഹം എന്ന് പറഞ്ഞില്ലായിരുന്നോ.
പല്ലവി – അതെ.
നവീൻ – ആ ആഗ്രഹം ഞാൻ ശരിയാക്കി തരാം.
പല്ലവി – അതെങ്ങനെ?
നവീൻ – നമ്മുടെ ക്ലാസ്സിൽ ഉള്ളവരൊക്കെ നല്ല ഫ്രണ്ട്ലി മൈൻഡ് ഉള്ളവരാണ്. നീ പഠിപ്പി ലുക്കും വച്ച് മിണ്ടാതെ ഇരുന്നത് കൊണ്ടാണ് അവർ മിണ്ടാഞ്ഞത്.
പല്ലവി – മ്മ്..
നവീൻ – നിനക്ക് എല്ലാരോടും സംസാരിച്ചു തുടങ്ങാൻ ചെറിയൊരു ഭയം മനസിനുള്ളിൽ.. നീ ഒന്ന് മിണ്ടി തുടങ്ങിയാൽ എല്ലാം ഓക്കേ ആകും.
പല്ലവി – മ്മ്
നവീൻ – നാളെ തന്നെ ഞാൻ ഒരു തുടക്കമിടും.. നീയും കൂടെ ശ്രമിച്ചാൽ എല്ലാരും നിന്റെ ഫ്രണ്ട്സ് ആയിക്കൊള്ളും.
പല്ലവി – ഹമ്മ്.. ശരി.
നവീൻ – എന്നാൽ ഓക്കേ.. ഞാൻ ഉറങ്ങട്ടെ,. രാവിലെ ഞാൻ ബസ് സ്റ്റോപ്പിൽ ഉണ്ടാകും.
പല്ലവി – ഓക്കേ ഡാ, ഗുഡ് നൈറ്
നവീൻ – ഗുഡ് നൈറ്.
നവീൻ ഓഫ്ലൈൻ ആയതോടെ പല്ലവി ഫോൺ ബെഡിലേക്ക് ഇട്ട് കമിഴ്ന്ന് കിടന്നു.
. . . . .

ലഞ്ച് ബ്രേക്കിന് ചോറ് പൊതി കൈയിൽ എടുത്ത ശേഷം പല്ലവിയുടെ നോട്ടം ആദ്യം പതിഞ്ഞത് നവീന് നേരെയാണ്.
എന്നാൽ പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് ഒരു മ്ലാനത പരന്നു. തന്റെ കൂടെ ഇരുന്നു കഴിക്കാൻ വരുമെന്ന് അവൾ കരുതിയിരുന്ന നവീൻ വേറെ ഒരു ഗ്രൂപ്പ് കൂട്ടരോടൊപ്പം പോയി ഇരുന്നിരുന്നു.
വിഷമം കൊണ്ട് തല കുനിച്ച ശേഷം അവൾ വീണ്ടും അവനെ ഒന്ന് നോക്കുമ്പോൾ തന്നെ നോക്കി ഇരിക്കുന്ന നവീനെ ആണ് അവൾ കണ്ടത്.
പരാജയപ്പെട്ട ഒരു പുഞ്ചിരി അവനു നൽകുവാൻ പല്ലവി ശ്രമിച്ചു.
ഒരു പുഞ്ചിരിയോടെ തങ്ങളുടെ ഒപ്പം വന്നിരിക്കാൻ നവീൻ അവളോട് ആഗ്യം കാണിച്ചു. അവൾ ഇല്ലെന്ന രീതിയിൽ തലയാട്ടി.
നവീൻ പെട്ടെന്ന് പൊതിച്ചോറ് അവിടെ വച്ച ശേഷം എഴുന്നേറ്റ് വന്ന് പല്ലവിയുടെ കൈ പിടിച്ച് അവർക്കരികിലേക്ക് നടന്നു. എതിർക്കണമെന്ന് പല്ലവിയുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അവൾക്ക് എന്തുകൊണ്ടോ അതിനു കഴിഞ്ഞില്ല.
ഒരു ഡെസ്കിനു ഇരുവശത്തുമായി ബെഞ്ചുകളിൽ ആണ് ആ ഒരു ഗ്രൂപ്പ് ഇരുന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *