എന്റെ മാത്രം 1 [ ne-na ]

Posted by

“സീൻ പിടിക്കാൻ പറ്റിയ ഒരു മുതല്.”
പിരികം മുകളിലേക്ക് ഉയർത്തികൊണ്ട് പല്ലവി ചോദിച്ചു.
“എന്താടാ എനിക്ക് ഒരു കുറവ്?”
“കുറച്ച് തൊലിവെളുപ്പ് ഉണ്ട്. ബാക്കിയൊക്കെ കണ്ടാൽ അല്ലെ എനിക്ക് അറിയാൻ പറ്റു.”
അവന്റെ മറുപടി കേട്ട് പല്ലവിയയുടെ മുഖത്ത് ചിരി നിറഞ്ഞു.
“എല്ലാ പെൺപിള്ളേരോടും നീ ഇങ്ങനെ കോഴിത്തരം പറയുമോടാ?”
ചിരിയോടെ നവീൻ പറഞ്ഞു.
“വേറെ ആരോടും ഇല്ല, നിന്നോട് മാത്രേ ഇങ്ങനെ പറയു.?
പല്ലവിയുടെ മുഖത്ത് ആകാംഷ നിറഞ്ഞു.
“അതെന്താടാ എന്നോട് മാത്രം.?”
“എനിക്ക് എന്തും പറയാൻ ഉള്ള സ്വാതന്ത്രം നിന്നോട് ഉള്ളോണ്ട്.”
“നീ എന്ത് പറഞ്ഞാലും ഞാൻ പിണങ്ങുല്ലെന്ന് അത്രക്ക് ഉറപ്പാണോ?’
“അതെ.. ഉറപ്പാണ്..”
പല്ലവിയുടെ മുഖത്ത് സന്തോഷം നിറഞ്ഞ ചിരി വിടർന്നു.
“നീ പറഞ്ഞത് സത്യം ആണ്. നിന്നോട് എനിക്ക് പിണങ്ങാനെ പറ്റില്ല.. അധവാ പിണങ്ങിയാലും ഒരു ദിവസത്തിൽ കൂടുതൽ മിണ്ടാതിരിക്കാൻ പറ്റുമെന്നും തോന്നുന്നില്ല.”
നവീൻ ചുണ്ടുകൾ കൊണ്ട് അവൾക്ക് ഉമ്മ കൊടുക്കുന്ന പോലെ ആഗ്യം കാണിച്ചു.
അത് കണ്ട അവളുടെ മുഖത്ത് ചെറുതായി നാണം നിറഞ്ഞു.
അത് മറയ്ക്കാനായി അവൾ പെട്ടെന്ന് തന്നെ പറഞ്ഞു.
“റൂം നിനക്ക് നാളെ രാത്രി വിളിക്കുമ്പോൾ കാണിച്ചു തരാം. ഇന്നിനി എനിക്ക് വയ്യ.”
“നാളെ രാത്രിവരെ ഞാൻ അതിനു കാത്തിരിക്കണ്ടേ?”
ഒരു നിമിഷം ആലോചിച്ച ശേഷം അവൾ പറഞ്ഞു.
“എന്നാൽ നാളെ നീ എന്റെ വീട്ടിൽ വാ. ഇതുവരെ നീ വന്നിട്ടില്ലല്ലോ. എല്ലാം നേരിട്ട് തന്നെ കാണാം.”
അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞു.
“ഇപ്പോൾ ഇട്ടേക്കുന്ന വേഷത്തിൽ ആയിരിക്കുമോ നാളെ ഞാൻ വരുമ്പോൾ നീ ഉണ്ടാകുക?”
അവളും അതെ സ്വരത്തിൽ മറുപടി നൽകി.
“ഞാൻ ഒന്ന് ആലോചിക്കട്ടെ?”
“എന്നാ ഓക്കേ, ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട്.”
. . . .

പല്ലവി മുറ്റത്ത് നിന്നും കയറി വരുന്നത് കണ്ട് സുലജ ചിരിയോടെ ചോദിച്ചു.
“നീ ഇത് എത്രാമത്തെ പ്രാവിശ്യം ആണ് അവൻ എത്തിയോ ഇന്ന് പോയി നോക്കുന്നെ.?”
പല്ലവിയുടെ മുഖത്ത് ചമ്മൽ നിറഞ്ഞു.
“ആദ്യായിട്ടല്ലേ അമ്മ എന്റെ ഒരു ഫ്രണ്ട് വീട്ടിൽ വരുന്നേ. അതിന്റെ ഒരു എസൈഡ്മെന്റ് .”
കസേരയിലേക്ക് ഇരിക്കുന്നതിനിടെ സുലജ ചെറിയ ഒരു ജിജ്ഞാസ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“സത്യം പറ.. നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണോ?”
ഒരു പൊട്ടിച്ചിരിയായിരുന്നു പല്ലവിയുടെ മറുപടി.
അവൾ അമ്മയുടെ അടുത്തുചെന്ന് കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“ആ ഒരു കാര്യത്തിൽ മാത്രം അമ്മ പേടിക്കേണ്ട. അവൻ എനിക്ക് ആദ്യം തന്ന പ്രോമിസ് തന്നെ എന്നെ പ്രൊപ്പോസ് ചെയ്യില്ല എന്നാണ്.”
ചെറു ചിരിയോടെ സുലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *