എന്റെ മാത്രം 1 [ ne-na ]

Posted by

പല്ലവി അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“നിനക്ക് എന്റെ റൂം കാണണ്ടേ. വാ..”
സുലജയും പറഞ്ഞു.
“എന്നാൽ നിങ്ങൾ അങ്ങോട്ട് ചെല്ല്, എനിക്ക് അടുക്കളയിൽ കുറച്ച് പണി ബാക്കി ഉണ്ട്.”
നവീൻ പല്ലവിക്കൊപ്പം പടികൾ കയറി അവളുടെ റൂമിലേക്ക് നടന്നു.
പടികൾ കയറി ചെന്നതും രണ്ടു ഡോറുകൾ കണ്ടു. അതിൽ ഒരു ഡോർ തുറന്നു കൊണ്ട് പല്ലവി പറഞ്ഞു.
“ഇതാണ് എന്റെ റൂം.”
നവീൻ അവൾക്കൊപ്പം റൂമിലേക്ക് കയറി.
അത്യാവിശം വലിയ ഒരു റൂം തന്നെ ആയിരുന്നു അത്. ഒരു ഡബിൾ ബെഡ് , ടേബിൾ, കസേര, അലമാര ഒക്കെ ആയിരുന്നു ആ റൂമിൽ ഉണ്ടായിരുന്നത്.
“അപ്പോൾ ഇതാണ് പല്ലവിയുടെ മുറി.”
അവൾ ചിരിയോടെ പറഞ്ഞു.
“യെസ്..”
നവീൻ ബെഡിലേക്ക് ഇരുന്നു.
“ഇന്ന് പാവടയൊക്കെ ഇട്ടു ട്രഡീഷണൽ ലുക്കിൽ സുന്ദരി ആയിട്ടുണ്ടല്ലോ.”
അവളും ബെഡിലേക്ക് ഇരുന്നു.
“നീ വരുന്നോണ്ട് ഒന്ന് ഒരുങ്ങി നിന്നതാ, കൊള്ളാമോ?”
“എന്നെയും കാത്തു ഒരുങ്ങി നിൽക്കാൻ ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതൊന്നും അല്ല.”
ചുണ്ടു കൊണ്ട് ഗോഷ്ഠി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഓഹ്.. കോമഡി.”
“എന്തായാലും കാണാൻ സുന്ദരി ആയിട്ടുണ്ട്.”
പല്ലവിയുടെ മുഖത്തു പുഞ്ചിരി വിടർന്നു.
“താങ്ക്സ്.”
കുറച്ച് നേരം കൂടി സംസാരിച്ച് ഇരിക്കുമ്പോഴാണ് നവീൻ റൂമിലേക്ക് കയറിയ ഡോർ അല്ലാതെ വേറെ രണ്ടു ഡോറുകൾ ബെഡിന്റെ എതിർ ഭിത്തിയിൽ കണ്ടത്.
“അതെന്താ രണ്ടു ഡോറുകൾ.”
പല്ലവി ടൂറുകളിലേക്ക് നോക്കി പറഞ്ഞു.
“ഒന്ന് ബാത്റൂമിലേക്ക് ഉള്ളതും മറ്റേത് വെളിയിൽ ടെറസിലേക്ക് ഇറങ്ങാനുള്ളതും.”
പല്ലവി അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു.
“മുകളിൽ എന്റെ ഈ ഒരു റൂം മാത്രം ആണ് ഉള്ളത്. ബാക്കി ഭാഗം ടെറസാണ്.”
അവൾ ഒരു ഡോർ തുറന്നു ടെറസിലേക്ക് ഇറങ്ങി.
“ഞാൻ വൈകുന്നേരങ്ങളിൽ ഇവിടെ ഒരു കസേര ഇട്ട് ഇരിക്കും. റോഡിൽ കൂടി വണ്ടികൾ പോകുന്നത് കണ്ടിരിക്കാൻ നല്ല രസമാണ്.”
“ഓ.. വായി നോട്ടം.”
ചിരിയോടെ അവൾ പറഞ്ഞു.
“യെസ്.. യെസ്..”
“ആരാ മോളെ അത്?”
പെട്ടെന്ന് ഉള്ള ശബ്ദം കേട്ട് നവീൻ താഴേക്ക് നോക്കി. ഒരു സ്ത്രീ തൊട്ടപ്പുറത്തെ വീടിന്റെ മുറ്റത്തു നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *