എന്റെ മാത്രം 1 [ ne-na ]

Posted by

അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് നവീൻ അവളുടെ കൈയും പിടിച്ച് വീടിന്റെ പിന്നിലേക്ക് നടന്നു.
അവന്റെ വീടിന്റെ പിന്നിലെ ഇടവഴിയിലൂടെ അര കിലോമീറ്റെർ നടന്നാൽ വയൽ എത്തും.
ഇടവഴിയിലൂടെ നടക്കുന്നതിനിടെ നവീൻ ചോദിച്ചു.
“നിനക്ക് നീന്തൽ അറിയാമോ?”
“ഇല്ല.. എന്തെ?”
“ശോ.. നീന്തൽ അറിഞ്ഞിടാതെ എങ്ങനെ തോട്ടിൽ ഇറങ്ങും.”
അവന്റെ തോളിൽ വേദനിപ്പിക്കാതെ അടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“എന്നെ കളിയാക്കുവൊന്നും വേണ്ട. തോട്ടിൽ മുട്ടിനൊപ്പമേ വെള്ളം കാണുള്ളൂ എന്നൊക്കെ എനിക്ക് അറിയാം.”
ചിരിയോടെ അവൻ ചോദിച്ചു.
“ഇന്ന് ആദ്യായിട്ടാണല്ലേ നീ ബൈക്കിൽ കയറുന്നെ?”
നടക്കുന്ന അവന്റെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“എന്റെ ആദ്യ ബെസ്റ് ഫ്രണ്ട് നീയാണ്, എന്നെ ആദ്യമായി വീഡിയോ കാൾ വിളിക്കുന്ന കൂട്ടുകാരൻ നീയാണ്, എന്റെ വീട്ടിൽ ആദ്യമായി വരുന്ന കൂട്ടുകാരൻ നീ ആണ്, എന്നെ ബൈക്ക് ആദ്യമായി കൊണ്ട് പോയത് നീയാണ്, ഞാൻ ആദ്യമായി പോയ ഫ്രണ്ടിന്റെ വീട് നിന്റെ ആണ്, എന്നെ ആദ്യമായി ഇങ്ങനെ കാഴ്ചകൾ കാണാൻ കൊണ്ട് പോകുന്നതും നീയാണ്.”
“അപ്പോൾ നിന്റെ ലൈഫ് ഒരുപാട് കാര്യങ്ങളിൽ ആദ്യത്തെ ആള് ഞാൻ ആണല്ലേ?”
“അതേല്ലോ.. ഇനി അങ്ങോട്ടും എന്റെ ഒരുപാട് കാര്യങ്ങളിൽ നീ ആയിരിക്കും ആദ്യം.”
“അതേതു കാര്യങ്ങളിൽ..”
“അത് ഇപ്പോഴേ പറയാൻ പറ്റില്ലല്ലോ. ജീവിതം ഇങ്ങനെ ഒരുപാട് മുന്നോട്ട് കിടക്കയല്ലേ.”
തമാശ നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.
“അപ്പോൾ അടുത്തൊന്നും എന്നെ വിട്ട് പോകാൻ ഒരു ഉദ്ദേശവും ഇല്ലല്ലേ?”
“ഏയ്.. ഒരു ഉദ്ദേശവും ഇല്ല.. എന്നെ ഒരുത്തൻ കെട്ടി കൊണ്ട് പോകുന്നവരെയും നിന്റെ കൂടെ തന്നെ കാണും ഞാൻ.”
അവൾ ആ പറഞ്ഞത് അവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാക്കി, എങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു.
“ദാ ഈ വളവും കൂടി കഴിഞ്ഞാൽ നമുക്ക് മുന്നിൽ വയലാണ്.”
അത് കേട്ടതും അവൾ നടത്തത്തിന്റെ വേഗത കൂട്ടി.
വളവു തിരിഞ്ഞതും നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വയൽ അവൾക്ക് മുന്നിൽ ദൃശ്യമായി. നെല്ലുകൾ കൊയ്യാൻ പരുവമായി നിൽക്കെയാണ്. ചില കണ്ടങ്ങളിൽ കൊയ്ത്തും കഴിഞ്ഞു. കുറച്ച് നേരം അവൾ ആ പച്ചപ്പ് നോക്കി നിന്ന ശേഷം ചോദിച്ചു.
“നമുക്ക് ഇതിന്റെ ഉള്ളിലൂടെ നടന്നല്ലോ.”
“വരമ്പ് കോരിയിട്ടുണ്ട്, അതിൽ കൂടെ വേണം നടക്കാൻ.. ചില സ്ഥലങ്ങളിൽ കാലു പുതയും. ചെരിപ്പിട്ട് നടക്കാൻ പറ്റില്ല.”
ഒരു തെങ്ങു ചൂണ്ടി കാണിച്ച് അവൻ പറഞ്ഞു.
“അവിടെ ചെരുപ്പ് ഊരിയിട്ട് നമുക്ക് പോകാം.”
നവീനും പല്ലവിയും ചെരുപ്പ് ഊരിയിട്ട് വയലിന് നടുവിലെ വരമ്പിലൂടെ നടന്ന് തുടങ്ങി.
നവീൻ ആണ് ആദ്യം നടന്നത് തൊട്ട് പിന്നിൽ അവളും. പാവാട ഇരുകൈകൾ കൊണ്ട് ചെറുതായി പൊക്കിപ്പിടിച്ചാണ് അവൾ നടക്കുന്നത്. ഉച്ച കഴിഞ്ഞ സമയം ആയതിനാൽ ചെറിയ വെയിലും ഉണ്ട്.
പക്ഷെ ആ വെയിൽ ഒന്നും അവളെ ക്ഷീണിപ്പിച്ചതേ ഇല്ല. അഥീവ സന്തോഷത്തിൽ ആയിരുന്നു അവൾ. കുഞ്ഞു കുഞ്ഞു കുസൃതികൾ നിറഞ്ഞ സംസാരത്തോടെ അവൾ അവന്റെ പിന്നാലെ നടന്നോണ്ട്

Leave a Reply

Your email address will not be published. Required fields are marked *