എന്റെ മാവും പൂക്കുമ്പോൾ 19 [R K]

Posted by

അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലെത്തി വിനോദിനെ ഫോൺ വിളിച്ചു, കോൾ എടുത്ത്

വിനോദ് : ഹലോ അർജുൻ

ഞാൻ : ആ…സാർ വീട്ടിൽ ഉണ്ടാവില്ലേ, ഞാനിപ്പൊ കമ്പ്യൂട്ടർ എടുക്കാൻ അങ്ങോട്ട്‌ വരുന്നുണ്ട്

വിനോദ് : ഞാൻ ഓഫീസിലേക്ക് ഇറങ്ങിയല്ലോ അർജുൻ

ഞാൻ : ആണോ, മം എന്നാ വൈകിട്ട് വരാം

വിനോദ് : വീട്ടിലേക്ക് ചെന്നോളൂ അർജുൻ വൈഫ്‌ ഉണ്ടാവും, ഞാൻ വിളിച്ചു പറഞ്ഞേക്കാം

ഞാൻ : ആ ശരി സാർ

വിനോദ് : ഓക്കേ അർജുൻ

കോള് കട്ടാക്കി ഞാൻ നേരെ രതീഷിന്റെ വീട്ടിലേക്ക് വിട്ടു, അവന്റെ വീട്ടിൽ എത്തിയതും മുറിയിൽ മൂടി പുതച്ച് പോത്തുപോലെ ഉറങ്ങുന്ന രതീഷിനെ ചവിട്ടി

ഞാൻ : നീ ഇതുവരെ എഴുന്നേറ്റില്ലേടാ കോപ്പേ

മുഖത്തെ പുതപ്പ് മാറ്റി ഉറക്കച്ചടവിൽ

രതീഷ് : നീ എന്താ ഈ രാവിലെ തന്നെ

ഞാൻ : ആഹാ അപ്പൊ ഇന്നലെ പറഞ്ഞ കാര്യം മറന്നോ

രതീഷ് : എന്താടാ?

ഞാൻ : മാങ്ങാത്തൊലി രാവിലെ കമ്പ്യൂട്ടർ എടുക്കാൻ പോവാന്ന് പറഞ്ഞതല്ലേ

രതീഷ് : ഓഹ് ഞാനത് മറന്നു

ഞാൻ : വേഗം റെഡിയാവ്

വളിച്ച ചിരിയിൽ

രതീഷ് : ഇപ്പൊ തന്നെ പോണോ, നല്ല ക്ഷീണം ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ

ഞാൻ : എന്റെ വായിന്ന് കേൾക്കൂട്ടാ നീ എഴുന്നേറ്റ് വാടാ കോപ്പേ

രതീഷ് : എന്നാ നീ ചെല്ല് ഞാൻ വന്നേക്കാം

എന്ന് പറഞ്ഞ് രതീഷ് പുതപ്പ് കൊണ്ട് മുഖം മൂടി കിടന്നു

ഞാൻ : ഹമ്… നീ എന്നാ ഒരു കാര്യം ചെയ്യ് വരുമ്പോ ഒരു പെട്ടിഓട്ടോയും വിളിച്ചോണ്ട് വാ

മുഖത്തെ പുതപ്പ് മാറ്റി

രതീഷ് : അതെന്തിനാ കൈയിൽ പിടിച്ചാൽ പോരേ

ഞാൻ : ടേബിളും ചെയറും നിന്റെ തലയിൽ വെക്കോ

രതീഷ് : ഓ അതും ഉണ്ടല്ലേ, ആ നീ വിട്ടോ ഞാൻ എത്തിയേക്കാം

എന്ന് പറഞ്ഞ് രതീഷ് വീണ്ടും പുതച്ചു മൂടി കിടന്നു

Leave a Reply

Your email address will not be published. Required fields are marked *