കഴിയാതെ ക്ഷീണവും പനിയും കാരണം ബെഡിൽ ഉറങ്ങുവാ. ട്രിപ്പ് ഇട്ട്.
അവരോടു എന്നാൽ പൊക്കോളാൻ പറഞ്ഞുഞാൻ . ടീച്ചർ എന്തെങ്കിലും ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു. എന്റെ കൂടെ കാവ്യാ നിന്നോളം എന്ന് പറഞ്ഞു അവളും ഇറങ്ങി അത് എനിക്ക് ഒരു ആശുവസം ആയി. ബാക്കി ഉള്ളവരോട് യാത്ര പറഞ്ഞു അവർ ടൂർ പോക്ക് സ്റ്റാർട്ട് ചെയ്തു.
ഞാനും കാവ്യാ യും ദേവികയുടെ റൂമിൽ തന്നെ ഇരുന്നു.
കാവ്യാ അവളുടെ മനുഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു.
പിന്നെ അവൾ അവിടെ തന്നെ ഇരുന്നു ഫോണിൽ കുത്തി കൊണ്ട് ഇരുന്നു. ഞാൻ ആണേൽ ദേവിക ടെ പനി മാറിയോ എന്ന് തൊട്ട് ഒക്കെ നോക്കി ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു.
രാത്രി ആയതോടെ പനി ഒക്കെ മാറി അവൾ എഴുന്നേറ്റു. അപ്പൊ ഞങ്ങൾ രണ്ടു പേര് മാത്രം ഉള്ള് ആയിരുന്നു കാവ്യാ ആണേൽ അടുത്ത് ഉള്ള ബെഡിൽ ഇരുന്നു ഫോൺ കുത്തുന്നു. ഞാൻ ആണേൽ അവളുടെ കൈയിൽ പിടിച്ചു കസേരയിൽ ഇരുന്നു ബെഡിൽ തല വെച്ച് ഉറക്കം ആയിരുന്നു.
അവൾ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റെ.
“ആഹാ.. എഴുന്നേറ്റോ?
പനി ഒക്കെ മാറി ഇല്ലേ ”
“അവരൊക്കെ എന്ത്യേ?”
“അവർ ഒക്കെ പോയി. നിനക്ക് കൂട്ടിന് ഞങ്ങളെ ഏല്പിച്ചിട്ട് പോയി.”
അവൾ എഴുന്നേറ്റു ഇരുന്നു. എന്നോട് പോയി ബ്രെഡും കാപ്പിയും വാങ്ങിക്കൊണ്ടു വരാൻ കാവ്യാ പറഞ്ഞു.
ഞാൻ അത് പോയി വാങ്ങി കൊണ്ട് വന്നു കൊടുത്തു.
അവളെ കൊണ്ട് അത് കഴിപ്പിച്ചു.
ഞാനും കാവ്യാ യും രണ്ട് പൊതി ചോറ് വാങ്ങി കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ
എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു ദേവിക വിളിച്ചു. ഇത് കണ്ടു കാവ്യാ.
“പോയി നിന്റെ കെട്യോൾക് വാരി കൊടുക്കടാ. കിടന്നു മോങ്ങാൻ തുടങ്ങിയെക്കുന്നു.”
ഞാൻ ആ പൊതിച്ചോറ് എടുത്തു കൊണ്ട് വന്നു ബെഡിൽ വെച്ചാ ശേഷം നോകുമ്പോൾ വാ തുറന്നു കൈ ചുണ്ടി കാണിക്കുക.ആ. എന്ന്
“വേണേൽ തനിയെ കഴിച്ചോ. ഞാൻ വാരി തരില്ല.”