ചുണ്ടുകൾ വിറച്ചുകൊണ്ട് അയാൾ തുടർന്നു,
“പതിനാറ് വർഷം.. അവനെ ഓർത്ത് ഞാൻ
കരയാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല.”
“ആര് കൊന്നില്ലായിരുന്നെങ്കിൽ?” ദീപക്
ആകാംക്ഷയോടെ ചോദിച്ചു…
“എന്റെ അന്നത്തെ ബിസിനസ്സ് പാർട്ട്ണർ എന്നെ
ഒരു കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി
മാത്രം…”
ആ പറഞ്ഞത് മനസ്സിലാകാത്ത മട്ടിൽ
ദീപക് അയാളെ നോക്കി…
“വിശ്വസിക്കാൻ പറ്റുന്നില്ല, അല്ലേ? ഈ ലോകത്ത്
അങ്ങിനേയും ആളുകൾ ഉണ്ട്.” അയാൾ
കണ്ണുകൾ തുടച്ചുകൊണ്ട് തുടർന്നു,
അവൻ മരിച്ചപ്പോൾ, ആ ഷോക്കിൽ എന്റെ
ഭാര്യയും മരണപെട്ടു.. അതോടെ ഞാൻ തനിച്ചായി… കുറേ നാളുകൾ എനിക്ക് ഒന്നും ചെയ്യാനോ എവിടെയും പോകാനോ സാധിക്കാതെയായി… ആ തക്കം കൊണ്ട് അയാൾ എല്ലാം കൈക്കലാക്കി…
പിന്നീടാണ് ഞാനിതൊക്കെ അറിയുന്നത്…
“എന്നിട്ട് താങ്കളൊന്നും ചെയ്തില്ലേ?”
എന്റെ മകന്റെ പന്ത്രണ്ട് വയസ്സ് വരെയുള്ള
ഓരോ ദിവസവും എനിക്കോർമ്മയുണ്ട്… ആ
ഓരോ ദിവസവും ഞാൻ ഓർത്ത് ദുഖിക്കുന്നുണ്ട്..
അയാൾക്കും ഒരു മകനുണ്ട്, അവനിപ്പോൾ
ഇരുപത്തിനാല് വയസ്സായി… ഞാൻ അനുഭവിച്ച
വേദനയുടെ ഇരട്ടി അയാളനുഭവിക്കണം.. അതിന്
വേണ്ടിയാണ് ഞാൻ കാത്തിരുന്നത്.”
അയാൾ വിതുമ്പിക്കൊണ്ട് പറഞ്ഞത് ദീപക്
കേട്ടിരുന്നു…
മോന് എന്നെയൊന്ന് സഹായിക്കാൻ
പറ്റുമോ , പണം എനിക്ക് ഒരു പ്രശ്നമല്ല എത്ര
വേണം എന്ന് പറഞ്ഞാൽ മതി ഞാൻ തരും…
“എങ്ങനെ” ദീപക് ആകാംഷയോടെ ചോദിച്ചു…
“ഒരൊറ്റ കാഞ്ചി വലിച്ചാൽ മാത്രം മതി..
പ്ലാൻ ഒക്കെ ഞാൻ തയ്യാറാക്കി വച്ചിട്ടുണ്ട്… തെളിവൊന്നും ഉണ്ടാവില്ല…
ഒരു പരിചയവുമില്ലാത്ത ഒരാളാണ്
കൊല്ലുന്നതെങ്കിൽ ആർക്കും കണ്ട് പിടിക്കാൻ