പിറ്റേന്ന് ഇസ്മായി വന്നു എന്റെ അടുക്കൽ… അവിടെ കണ്ടിട്ട് അവൻ എന്നോട് ചോദിച്ചു…
“ഇതെന്ത് സ്‌ഥലം ആടാ…. ഒരാളും ഇല്ലല്ലോ….??
“ഇവിടെ വീടുകൾ വരുന്നതെ ഉള്ളു….”
“നിന്റെ വീട്ടിലും ആരുമില്ലല്ലോ…. അയാളിനി ഊടായിപ്പ് ആണോ….??
“ഹേയ് അല്ലാട…. പാവമാ…”
“മാഡം വന്നിട്ടില്ലല്ലോ…. വന്നിട്ട് നോക്ക്….. എന്താ പാടെന്ന്….”
“ഉം..”
ഒന്ന് രണ്ട് മണിക്കൂർ ഇവിടെ ചെലവഴിച്ചാണ് അവൻ പോയത്…..
ചാനലിൽ വരുന്ന സകല സിനിമയും ഞാൻ കാണാൻ തുടങ്ങി.. പിന്നെ ഉറക്കാവുമായി രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞു….. അന്നൊരു ശനിയാഴ്ച ആയിരുന്നു കാലത്ത് ഒരു പത്ത് മണി ആയിക്കാണും ഞാൻ ചായ കുടിച്ച് ചുമ്മാ ചാനലും മാറ്റി കിടക്കുമ്പോഴാ വാതിലിൽ ആരോ മുട്ടുന്നത്…. വാതിൽ തുറന്ന എന്റെ മുന്നിൽ സൽമ നിക്കുന്നു കണ്ടിട്ട് എങ്ങോട്ടോ പോകാനോ അതോ പോയിട്ട് വരുന്നതോ ആയ വേഷമാണ്….
“ടാ ഞാനൊന്ന് പുറത്ത് പോവുകയ…..””
“എങ്ങോട്ട്….???
“ഞാൻ ആദ്യം പണി എടുത്ത വീട്ടിലെ പണിക്കാരികൾ ഒരാൾ മലയാളി ആണ് അവർ മാളിൽ പോകുന്നുണ്ട് അവരുടെ കൂടെ…”
“കഫീൽ അറിഞ്ഞാലോ…??
“ഇല്ല ഇങ്ങോട്ട് ആരും വരില്ല….. “
“അപ്പൊ ഹന്നയോ…??
“അവളെ ഞാൻ കുറെ വിളിച്ചതാ…. വയ്യാന്ന്….”
“എന്തു പറ്റി ???
“വയറു വേദന….. പിന്നെ നിന്റെ കയിൽ കാശുണ്ടോ ….??
“എത്ര….???
“100 “
“ഉം… “
ഞാൻ പേഴ്സിൽ നിന്ന് അവൾക്ക് പൈസ എടുത്ത് കൊടുത്തു…..
“ബാബ വന്നാൽ ശബളം കിട്ടും അപ്പൊ തരാം…”