“അപ്പോഴേക്കും പിണങ്ങിയോ?? ഇപ്പൊ എന്താ ഒരുമ്മയല്ലേ ഞാൻ തരാം”
“സത്യം??”
“അഹ് കണ്ണടക്ക്.”
“Mm വേഗം താ കുഞ്ചു.”
ഞെട്ടി കണ്ണുകൾ തുറന്നു. നെഞ്ച് വല്ലാതെ വേദനിക്കുന്നു. പറ്റുന്നില്ല അവളെ മറക്കാൻ. പല തവണ ശ്രമിച്ചു നോക്കി അവളുമായുള്ള ഓർമകൾ ഇല്ലാതാക്കാൻ. ഒന്നിനും കഴിയുന്നില്ല. ചെവിക്കകത്ത് അവളുടെ ശബ്‌ദം മാത്രം. രണ്ട് കൈക്കൊണ്ടും ചെവി പൊത്തിപിടിച്ചലറി.
“മോനൂ എന്താടാ വേദന എടുക്കുന്നുണ്ടോ?? പറയാടാ, ദേവി എന്റെ മോന് ഒന്നും വരുത്തല്ലേ.”
ചേച്ചിയുടെ ശബ്‌ദം. കാഴ്ച മങ്ങാൻ തുടങ്ങി. അരക്കെയോ ഓടി വന്ന് ബലമായി എന്നെ പിടിച്ച് കിടത്തി. കയ്യിൽ ഇൻജഗ്ഷൻ വച്ചു. പിന്നെ പതിയെ പതിയെ കണ്ണുകൾ അടഞ്ഞു. അടയും നേരം ഞാൻ കണ്ടു എന്നെ തന്നെ മിഴിച്ചു നോക്കുന്ന രണ്ട് മാന്പേട കണ്ണുകളെ.
“ഇന്നലെ മോനൂ ഒരുപാട് കരഞ്ഞു. ചെവിയും പൊത്തി പിടിച്ച കരഞ്ഞേ. പിന്നെ രണ്ട് നേഴ്‌സമാര് വന്ന് പിടിച്ച് കിടത്തി മയങ്ങാനുള്ള ഇൻജഗ്ഷൻ കൊടുത്തു. അപ്പഴാ അവനൊന്ന് ഉറങ്ങിയ തന്നെ.”
“നീ എന്തേലും കഴിച്ചോ അമ്മു??”
“ഇല്ല. എന്നാ നീ പോയി വല്ലതും കഴിക്ക്.”
“എനിക്കൊന്നും വേണ്ട. എന്റെ മോനു ഇങ്ങനെ കിടക്കുമ്പോ എനിക്കെങ്ങനെ കഴിക്കാൻ പറ്റും??”
“നീ ഇങ്ങനെ പറഞ്ഞാൽ എങ്ങനാ നീ പോയി വല്ലതും കഴിക്ക്. അവനൂടെ എന്തേലും വാങ്ങിക്ക്. ഡോക്ടർ പറഞ്ഞല്ലോ ഇനി എന്തേലും കൊടുക്കാന്ന്. ഞാനിവിടെ ഇരിക്കാം. നീ പോയിട്ട് വാ.”
രാവിലെ തന്നെ ചേച്ചിടേം പപ്പുന്റേം വർത്താനം കേട്ടാ കണ്ണ് തുറക്കണേ. തലക്കെന്തോ ഭാരം പോലെ.
“അഹ് നീ എഴുന്നേറ്റോ??”
“മോനൂ ചേച്ചി പോയി എന്തേലും വാങ്ങിട്ട് വരാവേ.”
ഞാൻ തലയാട്ടി.
“ഇന്നലെ എന്താടാ നിനക്ക് പറ്റിയെ??”
ചേച്ചിയങ്ങോട്ട് ഇറങ്ങിയതും അവൻ ചോദിച്ചു.
“അറിയില്ല ടാ. ഭയങ്കര ചെവി വേദനയായിരുന്നു.”
അവനോട് അങ്ങനാ പറയാനേ ആയുള്ളൂ.
“Mm. നിന്നോട് ഒരു കാര്യം പറയാനുണ്ട്.”
“എന്താടാ??”
“അവളോട് പറഞ്ഞപ്പോ നിന്നെ അറിയിക്കണ്ടാന്നാ പറഞ്ഞേ. പക്ഷെ നീ അത് അറിയണം. നിന്റെ കുഞ്ചുന്റെ കല്യാണമാ ഇന്ന്.”
“ടാ എന്നെയൊന്ന് തനിച്ച് വിടോ??”