എന്നിട്ട് വീണ്ടും ഓരോന്ന് അലോയ്ച്ച് സീലിങ്ങും നോക്കി ഇരുന്നു….
ഏട്ടാ…….!!!
അവള്ടെ വിളി കേട്ടതും ഞാൻ നേരെ നോക്കി…… മൊഖോക്കെ കഴുകി നല്ല സുന്ദരി ആയിട്ടിണ്ട്…..
“””വാ ഏട്ടാ പൂവാ ഇല്ലേൽ അമ്മ ചട്ടുകോം ആയിട്ട് കേറി വരും “”
അവളെന്റെ കൈയ്യിൽ കൈ കോർത്തുപിടിച്ചു….. എന്നിട്ടെന്നേം കൊണ്ട് താഴേക്ക് നടന്നു……
സ്റ്റെപ്പ് ഇറങ്ങുമ്പോ ഞങ്ങള് ചിരിച്ച് കളിച്ച് വരുന്നത് നോക്കി അമ്മ നിപ്പിണ്ട്…… ഒന്ന് നോക്കി ചിരിച്ച ശേഷം അമ്മ ഞങ്ങൾക്കുവേണ്ടി ഭക്ഷണം വെളമ്പി…….
അമ്മേ അച്ഛൻ എന്ത്യേ……??
അച്ഛനെ അന്നേരം കാണാത്തോണ്ട് ഞാൻ തിരക്കി…….
“അച്ഛൻ ഇപ്പൊ മാമൻ വന്നപ്പോ പൊറത്തോട്ട് പോയി നിങ്ങള് കഴിക്ക് ഞാൻ അച്ഛൻ വന്നിട്ട് കഴിച്ചോള “”
ഇത്രയും പറഞ്ഞിട്ട് അമ്മ അടുക്കളയിലേക് തന്നെ കേറി പോയി……കഴിച്ചോണ്ടിരുന്ന സമയം അവളെ മെല്ലെ ഞാൻ എടം കണ്ണിട്ട് നോക്കി……അപ്പൊ നിങ്ങളോർക്കും ഓളും എന്നെ നോക്കീന്ന് കോപ്പാ…….. പിശാശ് വെട്ടി വിഴുങ്ങുവാ…. ഇനി ആ പാത്രത്തിലെ സാനം തീരാണ്ട് അത് തല പൊക്കൂല്ല…… കഴിപ്പ് കണ്ടിട്ട് പാത്രോം കൂടെ വിഴുങ്ങുന്ന ലക്ഷണം ഇണ്ട്……. കൊറച്ച് നീങ്ങി ഇരുന്നേക്കാം……. ഇനി സലീം കുമാറ് പറയുന്ന പോലെ “”ചിക്കൻ ആഹ്‌ന്ന് കരുതി നമ്മടെ ചെക്കനെ ഇവള് തിന്നാലോ “”……