ആാാാ…….!!!!
ദോശ ചുട്ടോണ്ടിരുന്ന ചട്ടുകം വച്ച് തള്ള ഒറ്റ അടി……. നല്ലോം വേനിച്ചു കോപ്പ്…..
അപ്പൊ ഒണ്ട് മറ്റേ സാനം ഇതെല്ലാം കണ്ടോണ്ട് നിന്ന് കിണിക്കുന്നു….. കോപ്പേ നിനക്ക് തരാടി ഞാൻ…..
ഇതും മനസ്സിൽ പറഞ്ഞോണ്ട് അടി കിട്ടിയ ഭാഗവും തിരുമ്മി ഞാൻ തിണ്ണയിലേക്ക് നടന്നു…. പോകുന്ന പോക്കിൽ പത്രം വായിക്കുന്ന തന്തേനെ ഞാൻ ഒന്നൂടെ നോക്കി…..
“”ഇങ്ങേർക്കെന്ത് നാളെ പരീക്ഷയോ…ഇങ്ങനെ ഇരുന്ന് വായിക്കാൻ……ആ എന്തേലും ചെയ്യട്ടെ””
ഓരോന്നാലോയ്ച്ച് ഞാൻ തിണ്ണയിലെ കസേരയിലേക്കിരുന്നു…..
“”ഇന്നാ ചായ….!!
ഒടനെ ഒരു കയ്യ് പൊറകീന്ന് മുന്നിലേക്ക് ചായ ക്ലാസ്സും ആയി നീണ്ട് വന്നു……
ഞാൻ കൈ വന്ന ഭാഗത്തേക്ക് മുഖം തിരിച്ച് നോക്കി…. ദാണ്ടെ നിന്ന് ചിരിക്കുന്നു…. കൊരങ്ങത്തി…… ഇതിനെ ഞാൻ മിക്കവാറും വല്ല സൂ ഇലും കൊണ്ടോയിടും….
ഞാൻ വലിയ മൈൻഡ് കൊടുക്കാണ്ട് അവള്ടെ കയ്യീന്ന് ചായ വാങ്ങി….. കുടിക്കണംന്നൊണ്ട് ബട്ട് കുടിച്ചാൽ എല്ലാം കയ്യീന്ന് പോവും… കാരണം എനക്ക് ചിരി വരുന്നിണ്ട്…. ..ഞാൻ കടിച്ച് പിടിച്ചിരുന്നു.
എന്റെ പൊന്നിന് ചായ വേണ്ടേ..?!!
എന്റെ താടിക്ക് പിടിച്ച് ആട്ടികൊണ്ട് അവൾ ചോയ്ച്ചു…. ഞാൻ എന്താ കുഞ്ഞാവയോ
“”ഒന്ന് പോടീ കോപ്പേ “”
ഞാനും തിരിച്ചടിച്ചു….. എന്നോടാ കളി……