അവള്ടെ അരികിലേക്കെത്തിയതും എന്തോ ഓർത്ത പോലെ അവൾ എന്നെ വീണ്ടും ഉന്തി ബെഡിലേക്കിട്ടു…..ഞാൻ ഇതെന്താ സംഭവം എന്ന് ആലോചിച്ച് കെടന്നു……..
“”പല്ലും തേക്കാണ്ട് കിന്നരിക്കാൻ വന്നേക്കുവാ ജന്തു… “”
എന്നെ നോക്കി വീണ്ടും ദേഷ്യത്തോടെ പറഞ്ഞ് അവൾ മുടിയും പൊറകിൽ കെട്ടി ഒറ്റ പോക്ക്…..
“”പോവുവാണോ നന്ദൂസേ…? “”
ഞാൻ കട്ടിലിൽ കെടന്ന് അവളോടായ് തെരക്കി….
പോടാ പട്ടി….!!!
പോകുന്ന പോക്കിൽ തിരിഞ്ഞ് നിന്ന് അവൾ എന്നെ നോക്കി പറഞ്ഞു…. എന്നിട്ട് മുത്ത് പൊഴിയും പോലെ ഒരു ചിരിയും…..
എന്റെ സാറെ ആഹ് ചിരിയിലാണ് ഞാൻ എപ്പോഴും വീണ് പോവുന്നത്….. ദാ ഇപ്പോഴും……..
കൊറച്ച് നേരം ബെഡിൽ ഉരുണ്ട് പെടഞ്ഞ് കളിച്ച ശേഷം നേരെ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി… അടുക്കളേലേക്ക് വിട്ടു……
ഹാളിൽ അച്ഛൻ ഇരുന്ന് പത്രം വായിക്കുന്നുണ്ട്….. നമ്മളെ പിന്നെ പണ്ടേ മൈൻഡ് ഇല്ലാത്തോണ്ട്… ഞാനും നോക്കാൻ പോയില്ല…. ഹും…..
അടുക്കളക്കടുത്തെത്തിയതും ഉള്ളിൽ നിന്ന് ചിരിക്കുന്ന സൗണ്ട് ഒക്കെ കേക്കുന്നുണ്ട്….. വേറാരു എന്റെ മാതാശ്രീയും പിന്നെ ആ പിശാശും കൂടെ നിന്ന് ചിരിക്കുന്നുണ്ട്……. ഇവളെന്ത് കൊരങ്ങോ ചിരിക്കുമ്പോ കാറ്റ് മാത്രം പൊറത്തേക്ക് വരാൻ….. സംശയം ഇല്ലാതില്ല……….. ഏഹ് ഇനി ആഹ്‌ണോ…. ആഹ് അതെന്തേലും ആവട്ടെ……. ആദ്യം അവളെ എങ്ങനേലും പൊറത്ത് ചാടിക്കണം….