ഹൃദയം നിറയെ നീ 💗[ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ]

Posted by

 

 

ശൂ…. ശൂ……

 

 

 

ഞാൻ മെല്ലെ ഏന്തി വലിഞ്ഞ് ഉള്ളിലേക്ക് നോക്കി അവളെ വിളിച്ചു……എവടെ പിശാശ് നോക്കുന്ന് പോലും ഇല്ല…….എന്താപ്പോ ചെയ്യാന്ന് അലോയ്ച്ച് നിക്കുമ്പോഴാ കബോർഡിൽ മഞ്ചാടി ഇരിക്കുന്ന കണ്ടേ…. അതീന്നൊരു കുരു എടുത്ത് കയ്യിൽ പിടിച്ച് ഉരുട്ടി നോക്കി….. ഉം ഇതിൽ ഓള് നോക്കും…… മനസ്സിൽ എല്ലാ കുണ്ടി ദൈവങ്ങളേം ധ്യാനിച്ച് ഓൾടെ കുണ്ടി നോക്കി ഒറ്റ ഏറ്……

 

 

 

ആാാാാ…..

 

 

 

 

അളിയാ പെട്ട്….. എറിഞ്ഞത് കൊറച്ച് കൂടിപ്പോയോ എന്നൊരു ഡൌട്ട്…… ഒരു പട്ടി മോങ്ങുന്ന സൗണ്ട് അല്ലെ ഇപ്പൊ കേട്ടത്…. സബാഷ്……മുങ്ങാം ഇല്ലേൽ പണി ആവും വിജാരിച്ച് തിരിഞ്ഞില്ല അപ്പോഴേക്കും വന്നു ആഹ് വിളി…

 

“”എന്താടാ എന്റെ കൊച്ചിനെ നീ ചെയ്തേ “”

 

 

വേറാര് പോരാളി തന്നെ……. ഏഹ് എന്റെ കൊച്ചോ…. ഞാൻ അല്ലെ ഇവർടെ കൊച്ച്…… ഇനി എന്നെ വല്ല തവിടും കൊടുത്ത് വാങ്ങിയതാണോ ഭഗവാനെ…… സംശയം ഇല്ലാതില്ല……

 

 

“”എന്താടാ നിന്ന് ആലോജിക്കണേ….. നിനക്കെന്താ വേണ്ടേ…… “”

 

 

അമ്മ വീണ്ടും ഒച്ചയിട്ടു……. തള്ള സമ്മയ്ക്കുവേം ഇല്ല…..

 

 

“അത് പിന്നെ ചായ…. “”

 

 

ഞാൻ വിക്കി വിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു….

 

 

“ചായ ഒക്കെ കൊണ്ട തരും നീ പൊക്കോ…. ഇത് ഞങ്ങളുടെ സ്ഥലാ.. “”

 

 

ഇതെന്ത് കൊച്ചു ടീവി യോ “ഇത് ഞങ്ങള്ടെ ഏരിയ” പറയാൻ ആഹ് ഡയലോഗ് മനസ്സിൽ വന്നതും ഞാൻ അറിയാണ്ട് ചിരിച്ച് പോയി…… ആരായാലും ചിരിക്കും സ്വാഭാവികം അതേ ഞാനും ചെയ്തുള്ളു…. എന്നാൽ അതിത്തിരി ഒറക്കെ ആയി പോയി എന്ന് മാത്രം…

Leave a Reply

Your email address will not be published. Required fields are marked *