“”ഉമ്മ രാവിലെ കിട്ടാത്തോണ്ടാ ഈ കളിക്കുന്നേങ്കിൽ ചായ പെട്ടന്ന് കുടിച്ച് റൂമിലേക്ക് വന്ന ഞാൻ ഉമ്മ തരാം…”””
ഇതും പറഞ്ഞ് എപ്പോഴും ചിരിക്കുന്ന ആഹ് പാൽപ്പല്ലും കാട്ടി ഒള്ള ചിരിയും ചിരിച്ച് അവൾ ഉള്ളിലേക്ക് കേറി പോയി……. ഇനി എനിക്കെന്ത് നോക്കാൻ…….ക്ലാസ്സിൽ ഇണ്ടാർന്ന ചായ എടുത്ത് വായിലേക്ക് ഒറ്റ കമത്ത്…….
ഹോ………. കൊടല് കത്തി പോയി….. പിന്നെ തെളച്ച ചായ എടുത്ത് വായിലേക്ക് കമത്തിയ എന്തിണ്ടാവാനാ……. ഒരു ഫ്ലോയ്ക്ക് എടുത്ത് കമത്തീട്ട് ചാവാത്തെ ഭാഗ്യം……..
അവടന്നേറ്റ് ക്ലാസ്സും കൊണ്ട് അടുക്കളേൽ വച്ച് വായും കഴുകി ഒറ്റ ഓട്ടം മോളിലേക്ക്…….. ഇതൊക്കെ കണ്ടിട്ട് തള്ള വായും പൊളിച്ച് നിപ്പിണ്ട്…….എനിക്ക് പ്രാന്തായെന്ന് കരുതി കാണും……. അല്ലേലും എന്റെ കളി കണ്ട എടക്ക് എനിക്ക് തന്നെ തോന്നും പ്രാന്താണോന്ന് പിന്നെ അമ്മയെ കുറ്റം പറയാൻ പറ്റുവോ…..
ഞാൻ ഓടി പെടച്ച് റൂമിന്റെ കതകും തള്ളി തൊറന്ന് ഉള്ളിൽ കേറിയതും കതകിന്റെ പൊറകിൽ നിന്ന അവൾ എന്നെ നോക്കി ദേഷ്യത്തോടെ കതക് വലിച്ചടച്ചു….. എന്നിട്ട് അതിന്റെ കുറ്റി കൂടെ ഇട്ടത് കണ്ടപ്പോ എന്റെ തൊണ്ട കുഴിയിലൂടെ ഒരെറക്ക് വെള്ളം എറങ്ങി പോയി……..
പെട്ട്………!!!!!!!
എന്റെ മനസ്സിൽ ഞാൻ അത് വരെ ചെയ്ത് കൂട്ടിയ തെറ്റുകൾ ഒക്കെ ഓർത്തു………. ഏഹ് അതൊക്കെ ഇവൾ എങ്ങനെ കണ്ട് പിടിക്കാനാ ജോർജ്കുട്ടി വരുണിനെ കൊന്ന് കത്തിച്ച് ചാരമാക്കി ഒഴുക്കിയ പോലെ ഞാനും എല്ലാം നശിപ്പിച്ചതല്ലേ ഒരു പഴുതും ഇല്ലാണ്ട്………