അത് കണ്ട് ചിരിവന്ന ഞാൻ ഇത്തയുടെ നെറ്റിയിലും കവിളിലും പിന്നെ കഴുത്തിലും എല്ലാം ഉമ്മ കൊടുത്തോണ്ട് വീണ്ടും ആ തലയിൽ തലോടി കിടന്നു.
.
അല്ല ഭക്ഷണം കൊണ്ട് പോകണ്ടേ വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ.
ഇനി അതിന്നു എഴുന്നേൽക്കണമല്ലോ സൈനു.
ഒന്ന് ജീവിച്ചു തുടങ്ങിയതാ അപ്പോഴാണ് എന്ന് പറഞ്ഞോണ്ട് ഇത്ത പരിഭവപ്പെട്ടു.
സലീന അങ്ങിനെ പറയരുത്. അതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗങ്ങൾ അല്ലെ. ചില സമയങ്ങളിൽ അവരായിരിക്കും നമുക്കൊരു ആശ്വാസത്തിന്.
ഞാൻ വെറുതെ പറഞ്ഞതാ സൈനു. എന്റെ സൈനുവിന്റെ അടുത്ത് നിന്നും എഴുന്നേൽക്കാൻ ഉള്ള മടികൊണ്ട് പറഞ്ഞതാ.
ഹ്മ്മ് എന്നാൽ കുറച്ചൂടെ കിടന്നോ എന്നിട്ട് നമുക്കു രണ്ടുപേർക്കും ചേർന്ന് തയ്യാറാക്കാം എന്താ പോരെ.
അത് കേട്ടതും.
എന്റെ സൈനുവാണ് എന്ന് പറഞ്ഞോണ്ട് എന്റെ കവിളിൽ ഉമ്മയും തന്നു കൊണ്ട് ഇത്ത ഒന്നുടെ എന്നിലേക്ക് പറ്റി കിടന്നു..
അടുക്കളയിലെ തിരക്കിട്ട ജോലിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു. എന്നെകൊണ്ട് കഴിയുന്നത് എല്ലാം ഞാനും ചെയ്തു കൊടുത്തോണ്ട് ഇത്തയുടെ ഭാരം കുറച്ചു.
നിനക്കിതൊക്കെ ചെയ്യാൻ അറിയുമോ സൈനു.
ഇല്ലപിന്നെ ഞങ്ങൾക്കെന്താ കയ്യില്ലേ നിങ്ങൾ പെണ്ണുങ്ങൾ വേവിച്ചാൽ മാത്രമേ അരി വേവുകയുള്ളു എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ദേഷ്യം പിടിപ്പിച്ചു.
ഞാൻ അങ്ങിനെയൊന്നും പറഞ്ഞില്ലല്ലോ സൈനു. പിനെന്തിനാ നീ ഇതൊക്കെ പറയുന്നേ
അല്ല ഇത്തയുടെ ചോദ്യം കേട്ടാൽ തോന്നും ഇതൊക്കെ നിങ്ങൾക്ക് മാത്രം പറഞ്ഞതാണെന്ന്.
അയ്യോ ഞാനൊന്നും ചോദിച്ചില്ല പോരെ 🙏 എന്ന് പറഞ്ഞോണ്ട് ഇത്ത കയ്യെടുത്തു കുമ്പിട്ടു നിന്നു.
അത് കണ്ടു ചിരിച്ചോണ്ട്. ഇങ്ങിനെ നില്കാതെ വേഗം നോക്ക്. ഇല്ലേൽ അറിയാലോ ഷമിയുടെ നാക്കാ.
ഞാൻ പറയേണ്ടല്ലോ.
ഹ്മ്മ് അത് ശരിയാ എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ജോലിയിൽ ഏർപ്പെട്ടു.
മോള് കരയുമ്പോൾ അവളെയും കളിപ്പിച്ചു ഞാൻ ഓരോന്ന് ചെയ്തു കൊടുത്തു.
എല്ലാം റെഡിയായി കഴിഞ്ഞതും ഇത്ത ഒരു ദീർഘ ശ്വാസം എടുത്തോണ്ട് എന്റെ അടുക്കൽ വന്നിരുന്നു
ഹാവു ഇനി എനിക്കു പേടിയില്ല.
അതെന്താ.
അല്ല ഇനി നമ്മളുടെ ജീവിതം തുടങ്ങിയാൽ പിന്നെ എനിക്ക് കാൽ നീട്ടി വെച്ചിരുന്നാൽ മതിയല്ലോ.