അവര് ചൂടിലല്ല എന്നുള്ളത് എനിക്ക് കുറച്ചൂടെ ധൈര്യം തന്നിരുന്നു
“മ്മ് ബെസ്റ് ഇനി ഞാനിതു നിന്റെ അമ്മയോട് പറയാത്തതിന്റെ കുറവുംകൂടിയെ ഉള്ളു, അല്ലേൽ തന്നെ ഞാനെന്തു പറഞ്ഞാലും നിന്റെ ആ മന്ദബുദ്ധി തള്ള, ചക്ക എന്നുള്ളത് മാങ്ങ എന്നെ കേൾക്കു, പിന്നെ അത് ബോധിപ്പിച്ചു വരുമ്പോഴേക്കും എന്നെ കുഴീട്ടെടുക്കാറാവും, അല്ലേലും നീ നിന്റെ തന്തേടെ ഗുണം കാണിക്കാതിരിക്കുമോ.? വിത്ത് ഗുണം പത്തു ഗുണം .!”
അമ്മായി, അമ്മയെ കളിയാക്കുന്നത് എനിക്ക് പുത്തരിയല്ല,എന്റെ അമ്മയും ആ കാര്യത്തിൽ ഒപ്പത്തിനൊപ്പം നിക്കും, പക്ഷെ തന്തപ്പടിയെ കുറിച്ചുള്ള അറിവ് എനിക്ക് പുതിയതായിരുന്നു
” ഏഹ്ഹ് ആര് എന്റെ അച്ഛനോ, അമ്മായിയെന്താ അങ്ങനെ പറഞ്ഞേ ? അച്ഛൻ ഉഡായിപ്പ ?”
എനിക്ക് ആകാംഷയെക്കാൾ അച്ഛനെ ഓർത്തു അഭിമാനം തോന്നിയ നിമിഷങ്ങൾ, ആ പാവം സ്കൂൾ മാഷിന്റെ ഉള്ളിൽ ഇങ്ങനൊരു ആശാൻ ഒളിച്ചിരിപ്പുണ്ടാരുന്നല്ലേ, കൊച്ചു കള്ളാ പിതാമഹാ.. എനിക്കറിയാതെ ചിരിപൊട്ടി .
“എന്താടാ നിന്ന് കിളിക്കുന്നേ ? അയ്യടാ കൊച്ചുചെറുക്കന്റെ വായിൽ വരുന്ന വാക്കുകൾ കണ്ടില്ലേ, നീപോയി ആ കഥയൊക്കെ നിന്റെ അമ്മയോട് ചോദിക്കടാ” അമ്മായി തെല്ലു കപട ദേഷ്യം കാണിച്ചു എന്നോട് ഗർവിച്ചു
“അല്ലേലും അമ്മയും അമ്മായിയും കണക്കാ, പറയുന്നത് എന്താണെന്നു ദൈവംതമ്പുരാന് മാത്രമേ മനസ്സിലാവൂ .!”
ഞാനെന്റെ നിസ്സാഹായാവസ്ഥ വെളുപ്പെടുത്തി
“ആഹ് നിന്റെ അച്ഛനേം പണ്ട് ഇങ്ങനെയുള്ള വേലത്തരങ്ങളൊക്കെ കൈയിലുണ്ടായിരുന്നു, ചുമ്മാതാണോ പടുത്തം കഴിഞ്ഞു ജോലികിട്ടുന്നതിന് മുന്നേ അവനെ ഞങ്ങടെ അച്ഛൻ പിടിച്ചു സ്വന്തത്തിലുള്ള നിന്റെ അമ്മയെ കൊണ്ട് കെട്ടിച്ചത്, ആഹ് നിന്റ ഈച്ചനെ വെച്ച് നോക്കുമ്പോ നീ വളരെ ബേധമാണ്..”
ഏഹ് എന്റെ തന്തപ്പടി ഇത്ര ഭീകരനോ.? എനിക്കുതന്നെ അത്ഭുതം തോന്നി, വീട്ടിൽ ‘അമ്മ ഭരണമാണ്, ‘അമ്മ ആള് പാവമാണേലും എന്റെ അമ്മായിയെപോലെതന്നെ, പൊട്ടൻ ചന്തയ്ക്കുപോയപോലത്തെ സ്വഭാവമാണ് എന്താ എപ്പഴാ ചെയ്യണ്ടത് എന്ന് ഒരു എത്തും പിടിയുമില്ല
“അതിരിക്കട്ടെ എടാ സനലേ, നീയാ രതീഷും കൂടെ എന്താ പരുപാടി .?”