ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Posted by

അവള് പോയതിന് നീയെന്തിനാടാ നശിക്കുന്നത്.

ഞാൻ……ഞാനവളെ അത്രയും സ്നേഹിച്ചിരുന്നു മാം

എടാ നീ…നീയെന്താ പറഞ്ഞുവരുന്നെ

സത്യമാണ് മാം.നിങ്ങളൊക്കെ ഒരു സൗഹൃദമായി കണ്ടിരുന്ന ഞങ്ങളുടെ ഇടയിലുള്ള ഭാവം പ്രണയമായിരുന്നു.
ഞങ്ങൾ മറ്റുള്ളവരുടെ മുന്നിലത് സമ്മതിച്ചുതന്നില്ലെന്ന് മാത്രം.ജെസ്സി ചേച്ചിക്കും ഇപ്പൊ മാമിനും മാത്രം ഇതറിയാം.

ജെസ്സിയതെന്നോട് പറഞ്ഞു.അവള് പോയതറിഞ്ഞിരുന്നു.പക്ഷെ നിനക്ക് അവളോട് മുടിഞ്ഞ പ്രേമായിരുന്നു എന്നതും നീയിങ്ങനെ കുടിച്ചു നടക്കുന്നതും അറിയാതെ പോയി.
എന്തിനാ നിന്നെ വേണ്ടാത്ത ഒരുവൾക്ക് വേണ്ടി നീയിങ്ങനെ ഉരുകുന്നത്.

പറ്റുന്നില്ല മാം.പച്ചക്കിരിക്കുമ്പോ ആ ഓർമ്മകൾ എന്നെ അലട്ടുന്നു.

അവൾക്ക് നിന്നോടെങ്ങനെ?

അവൾക്കും……..

എടാ പൊട്ടാ…….നീ ചെയ്ത കാരുണ്യം
കൊണ്ടാ അവൾ കരിയർ മുന്നോട്ട് കൊണ്ടുപോയത്.അല്ലേൽ അവളിന്ന് വെറും ചാരമായിത്തന്നെ കിടന്നെനെ
അതൊന്നും ഓർക്കാതെ അവള് പോയെങ്കിൽ നീയെന്തിനാ വെറുതെ നിന്റെ ജീവിതം നശിപ്പിക്കുന്നത്.

ഞാൻ എന്താ പറയുക.അവളൊന്ന് പറഞ്ഞിട്ട് പോയിരുന്നെങ്കിൽ,എന്നെ പിരിയണമെങ്കിൽ അതവൾക്ക് മുഖം നോക്കി പറയാമായിരുന്നു.ഇതിപ്പോ കാരണം അറിയില്ല.ചോദിക്കാൻ നിർവാഹവുമില്ല.അവളെയൊന്ന് വിളിച്ചാൽ കിട്ടുന്നില്ല,എവിടെയെന്നു പോലും നിശ്ചയമില്ല.അവസാനം കിട്ടിയത് ഒരു കുറിപ്പാ ഒരിക്കലും അവളെ അന്വേഷിക്കരുത് എന്ന ഒറ്റ വരിയിലുള്ള സന്ദേശം.അതും ഞാൻ തിരികെ വന്നപ്പോൾ,ജെസ്സി ദിദിയെ കൊടുത്തേല്പിച്ചിട്ട് ഒരൊളിച്ചോട്ടം.

മ്മ്മ്മ് എല്ലാം തുറന്ന് സംസാരിക്കുന്ന നീ ഈ വിഷയം മാത്രം എന്നിൽനിന്ന് മറച്ചു.ഹാ…..ഇനി പറഞ്ഞിട്ടെന്ത്‌ കാര്യം.

മനപ്പൂർവം അല്ല മാം.അന്ന് പ്രണയം അല്ല വെറും സൗഹൃദമെന്ന് പറഞ്ഞു ജാടയിട്ട് നടന്നിട്ട് അത് തുറന്നു സമ്മതിക്കാൻ ഒരു മടി.

ഒരുതരം ചളുപ്പല്ലേ….നീയവളെ പിന്നെ തിരക്കിയില്ലേ.

എച്ച് ആറിൽ നിന്നും അഡ്രെസ്സ് എടുത്തു തിരക്കിയിരുന്നു.അവിടെ ഇപ്പൊ ആരും തന്നെ താമസമില്ല.
അത് വേറാർക്കോ വിറ്റിട്ടാ അവിടുന്ന് പോയത്.അവർക്കാണേൽ അവരെ കുറിച്ചറിയത്തുമില്ല.

എടാ ഞാനൊന്ന് ചോദിക്കട്ടെ.

ചോദിക്ക്……..

നിനക്ക് കിടക്കാൻ ഇടമുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *