കടുംകെട്ട് 6 [Arrow]

Posted by

” സുദേവ്, സുദേവ് ആണ് മോളെ ”

 

” ഏത് സുദേവ്?? ” അവൾ ആ പേര് പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ഒരു മുഖം ഓടി വന്നു എങ്കിലും അത് ഉറപ്പിക്കാൻ എന്നോണം ഞാൻ ചോദിച്ചു.

 

” ഹാ പെണ്ണേ അതേ സുദേവ്, അന്ന് ക്യാമ്പിൽ വെച്ച് അജേട്ടനെ അടിച്ച പിന്ന നന്ദേട്ടൻ പഞ്ഞിക്കിട്ട സേം സുദേവ് ”

 

” ദേവേട്ടനോ, സത്യം ആണോ ഉറപ്പ് ആണോ പെണ്ണേ?? ” ആകാംഷ സഹിക്കാൻ പറ്റാതെ ഞാൻ അവളോട്‌ ചോദിച്ചു.

 

” oh അടങ്ങ് അടങ്ങ്, ദേവേട്ടൻ എന്ന് പറയുമ്പോൾ മുഖത്ത് ഒക്കെ എന്നാ തിളക്കം ആ, ഒരുമാതിരി നൂറു വാൾട്ട് ബൾബ് ഇട്ടത് പോലെ ” അവൾ അത് പറഞ്ഞപ്പോ ഒന്ന് ചിരിച്ചത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ദേവേട്ടൻ ആ പേര് മാത്രം മതിയായിരുന്നു അന്നത്തെ ആ ദിവസം ഓർത്ത് എടുക്കാൻ.

 

അന്ന് എന്നെ തട്ടിക്കൊണ്ടു പോകുകയും മറ്റും ചെയ്തുകഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് തിരികെ വന്നതിന് ശേഷം ഞാൻ ഒരുപാട് കരഞ്ഞു. ഒരു രാത്രി മുഴുവൻ ഇരുന്നു കരഞ്ഞു കാണണം, ആദ്യമായി പ്രണയം തോന്നിയത് ഇതേപോലെ ഒരു മൃഗത്തോട് ആണെന്ന് ഓർത്തപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛവും ദേഷ്യവും തോന്നി. എന്റെ ഡയറിയിൽ പുള്ളിയെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഒക്കെ വായിച്ചു നോക്കിയപ്പോൾ ശരിക്കും ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി, ഒരു തീരുമാനം എടുത്തു ആ പേജുകൾ എല്ലാം വലിച്ചു കീറി കളഞ്ഞു അത് വഴി ആദ്യ പ്രണയത്തെ തന്നെ മനസ്സിൽ നിന്ന് പറിച്ചു കളഞ്ഞു എന്ന് തന്നെ ആണ് ഞാൻ വിശ്വസിച്ചത്. സത്യം പറഞ്ഞാൽ ഞാൻ അന്ന് ശരിക്കും ഭയന്നു പോയിരുന്നു, അന്നത്തെ ഓരോ നിമിഷവും എനിക്ക് ഓരോ യുഗങ്ങൾ ആയിരുന്നു. പേടിച്ചു വിറച്ചു അങ്ങനെ ആ തിണ്ണയിൽ ഇരുന്നതും ആ വൃത്തികെട്ടവൻ എന്നെ കേറി പിടിച്ചതും ഒക്കെ എനിക്ക് ഇപ്പോഴും മറക്കാൻ പറ്റാത്ത ഒരു nightmare ആണ്. ആ ഒരു ദിവസം കൊണ്ട് അയാളെ ഞാൻ വെറുത്ത് തുടങ്ങി അല്ലേൽ അങ്ങനെ വിശ്വസിച്ചു. പക്ഷെ അപ്പോഴും അയാളെ അവൻ ബോട്ടിൽ കൊണ്ട് അടിക്കാൻ വന്നപ്പോൾ അയാളെ തള്ളി മാറ്റി ആ സ്ഥാനത്തു ഞാൻ നിന്നു, ഞാൻ പോലും അറിയാതെ എന്റെ ബോഡി ചലിച്ചു എന്ന് പറയുന്നത് ആയിരിക്കും ശരി. എന്താണ് കാരണം എന്ന് അറിയില്ല.

 

അതിനു ശേഷം പലതവണ പുള്ളി കോളജിൽ വെച്ച് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, പലതവണ അയാൾ എന്നോട് എന്തോ പറയാൻ വന്നു, എന്തോ പുതിയ ഉടായിപ്പ് ആണെന്ന് അറിയാവുന്ന കൊണ്ട് ഞാൻ പുള്ളിയിൽ നിന്നും ഒഴിഞ്ഞുമാറി. പക്ഷെ വിധി അതിനെ തടുക്കാൻ ആവില്ലല്ലോ. ഒരു നാടക ക്യാമ്പ് വന്നു ഞങ്ങൾ വീണ്ടും ഒരുമിച്ച് ആവുന്ന അവസ്ഥ ആയി. പക്ഷെ അവിടെ വെച്ച് ആണ് ദേവേട്ടനെ കാണുന്നത്, നാടക ക്യാമ്പിൽ വെച്ച് ഉള്ള ആ ദിവസം.

 

***

Leave a Reply

Your email address will not be published. Required fields are marked *