കടുംകെട്ട് 6 [Arrow]

Posted by

ഞാൻ നേരത്തെ സഹായിച്ചതിന് ഒരു പ്രത്യുപകാരം അങ്ങനെ കൂട്ടിയാൽ മതി. എന്തേയ്?? ” ദേവേട്ടൻ അത് പറഞ്ഞപ്പോ ഞാൻ ചെറുതായി ഒന്ന് ചമ്മി. ഒന്നും മിണ്ടാതെ ദേവേട്ടന്റെ പുറകെ പോയി. കടയിൽ തിരക്ക്‌ അങ്ങനെ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല.

 

” ശിവേട്ടൻ ഇല്ലേ?? ” കടയിൽ ഉണ്ടായിരുന്ന പെണ്ണിനോട് ദേവേട്ടൻ ചോദിച്ചു.

 

” ഇല്ല സ്റ്റോക്ക് എടുക്കാൻ പോയിരിക്കുവാ ” അവർ മറുപടി കൊടുത്തു. പിന്നെ അവർ എന്നെ ഒരുമാതിരി നോട്ടം നോക്കി. കാര്യം എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.

 

” അനിയത്തി എങ്ങനെത്തെ ഡ്രസ്സ്‌ ഒക്കെയാ ഇടാറ്? ” ഞാൻ ദേവേട്ടനോട് ചോദിച്ചു.

 

” അങ്ങനെ ഒക്കെ ചോദിച്ചാൽ അവൾ എല്ലാ ടൈപ്പ് ഡ്രസ്സ്‌ കളും ഇടും. നോർമൽ, നടൻ ഡ്രെസ്സും അത്യാവശ്യം മോഡൽ ഡ്രസ്സും ഒക്കെ അവൾ ഇടും. എനിക്ക് ഈ ലേഡീസ് ന്റെ ഡ്രസ്സ്‌ ഒന്നും അങ്ങനെ സെലക്ട് ചെയ്തു ശീലം ഇല്ല താൻ ഒരു നല്ല ഡ്രസ്സ്‌ നോക്കി എടുക്ക്. എനിക്ക് അറിയാം എങ്കിൽ ഞാൻ തന്നെ വാങ്ങുല്ലേ, തന്റെ സഹായം ചോദിക്കണ്ട ആവശ്യം ഇല്ലല്ലോ? ” എന്നെ കളിയാക്കുന്ന പോലെ ദേവേട്ടൻ ചോദിച്ചു. ഞാൻ കുശുമ്പ് കുത്തുന്ന പോലെ കാണിച്ചിട്ട്, ആ ചേച്ചിയോട് ലേഡീസ് കലക്‌ഷൻ കാണിക്കാൻ പറഞ്ഞു. കുറച്ച് അധിക നേരത്തെ ശ്രമഫലമായി, ഞങ്ങൾ ഒരു പിങ്കും ബ്ലാക്കും കോമ്പിനേഷൻ ഉള്ള ലെഹങ്ക സെലക്ട്‌ ചെയ്തു.

 

” എന്നാ ഇത് പാക്ക് ചെയ്തോ, പിന്നെ ലേഡീസ് മോഡൽ ഷർട്ട്സ് ഉണ്ടോ? ” ദേവേട്ടൻ.

 

” ഉണ്ടെല്ലോ, ഈ സൈസ് തന്നെ ആണോ? ” അവർ. ദേവേട്ടൻ അതേന്ന് പറഞ്ഞപ്പോൾ ആ ചേച്ചി ഷർട്ട്കൾ എടുത്തു കാണിച്ചു.

 

“ഇത് കൊള്ളാവോ?? ” ദേവേട്ടൻ അതിൽ നിന്ന് ക്രീം കളറിൽ ഉള്ള ഒരു ഷർട്ട് എടുത്ത് കാട്ടിയിട്ട് എന്നോട് ചോദിച്ചു. കൊള്ളാം എന്ന് ഞാൻ തലയാട്ടി. സത്യത്തിൽ എനിക്ക് ആ ഷർട്ട് ശരിക്കും ഇഷ്ടം ആയിരുന്നു. ദേവേട്ടന് നല്ല സെലെക്ഷൻ ഉണ്ട്.

 

” എന്നാ ഇത് ബില്ല് ചെയ്തേക്ക് ” ദേവേട്ടൻ ആ ചേച്ചിയോട് പറഞ്ഞു.

 

” ഇന്നാ ട്രയൽ റൂമിൽ പോയി ഈ ഷർട്ട് ഇട്ടോണ്ട് വാ നമുക്ക് പോവാം ” ബില്ല് ചെയ്തു കഴിഞ്ഞപ്പോൾ ആ ഷർട്ട് എന്റെ നേരെ നീട്ടി ദേവേട്ടൻ പറഞ്ഞു. ഞാൻ മനസ്സിലാവാത്തത് പോലെ ദേവേട്ടനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *