ഓരോന്ന് ആലോചിച് അങ്ങനെ എത്ര നേരം അന്തം വിട്ടു നിന്നു എന്ന് എനിക്ക് അറിയില്ല, സ്വബോധം വന്നപ്പോൾ അയാൾ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. ഞാൻ ഞെട്ടി ചുറ്റും നോക്കി, നേരത്തെ അവിടെ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി ആളുകൾ അപ്പൊ അവിടെ ഉണ്ടായിരുന്നു. ഞാൻ നോക്കുബോൾ അജു എന്ന അർജുൻ ഞങ്ങളുടെ കോളേജിലെ കിരീടം വെക്കാത്ത രാജാവ്, നിലത്ത് വായിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ ചോര ഒലിപ്പിച്ചു ഇരിക്കുന്നു ഇത്തിരി മുന്നേ എന്നെ ചേർത്ത് പിടിച്ച ആ മനുഷ്യൻ അയാളെ കോളറിന് പിടിച്ചുയർത്തി മുഷ്ട്ടി ചുരുട്ടി ഇടിക്കാൻ പോണു. എന്തോ ആ കാഴ്ച എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ഉള്ളിൽ ഒരു വിങ്ങൽ പോലെ.
” മതി, നിർത്ത് ” ഞാൻ പോലും അറിയാതെ അലറി, ആ ഇടി പുള്ളിയുടെ മുഖത്തു തൊടാതെ നിന്നു. പിന്നെ രണ്ടുപേരും എന്നെ ഒന്ന് നോക്കി.
” പെണ്ണുങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ അറിയാത്തവർ. ഞാൻ ഏറ്റവും വെറുക്കുന്നത് ആ ടൈപ്പ് ആളുകളെ ആണ്, അങ്ങനെ ഉള്ളവരെ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ് സൊ ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോവരുത്. പ്ലീസ് റെസ്‌പെക്ട് വുമൺ man ” ഒരു ചിരിയോടെ പുള്ളിയോട് ഇത്രയും പറഞ്ഞിട്ട് ആ മനുഷ്യൻ എഴുന്നേറ്റു. പിന്നെ അധികാരത്തോടെ എന്റെ കയ്യിൽ പിടിച്ചു നടന്നു. എന്താണ് നടക്കുന്നത് എന്ന് ഞാൻ മനസിലാക്കിയപ്പോഴേക്കും ഞങ്ങൾ കോളേജിന്റെ എൻട്രൻസ് ന്റെ അടുത്ത് ഉള്ള പാർക്കിംഗ് ഏരിയയിൽ എത്തി ഇരുന്നു. ഞാൻ യാന്ത്രികമായി ആയി കൂടെ പോന്നു.
” ഞാൻ സുദേവ്, സുദേവ് സാഗർ. തന്റെ പേര് എന്താ ” പുള്ളി അത് പറഞ്ഞപ്പോ ഓരോന്ന് ആലോചിച്ചു നിന്ന ഞാൻ ഒന്ന് ഞെട്ടി. എനിക്ക് എന്താണ് സംഭവിക്കുന്നത്.
” ആ.. ആരതി ” ചെറിയ വിക്കലോടെ ഞാൻ പറഞ്ഞു. അത് കെട്ട് പുള്ളി ഒന്ന് പുഞ്ചിരിച്ചു.
” എന്നാൽ ആരതി വണ്ടിയിൽ കയറു ” ഷെഡിൽ നിന്ന് ഒരു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു കൊണ്ട് അയാൾ പറഞ്ഞു.
‘ സുദേവ്, ദേവൻ, ദേവേട്ടൻ’ ഇങ്ങനെ ആ പേര് മനസ്സിൽ ഉരുവിട്ടിരുന്നു കൊണ്ടിരുന്ന ഞാൻ ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഒന്ന് മൂളിയിട്ട് ഒന്നും ആലോചിക്കാതെ ആ ബുള്ളറ്റിന്റെ പുറകിൽ കയറി. എന്താണ് ഞാൻ ചെയ്തത് എന്ന തിരിച്ചറിവ് വന്നപ്പോഴേക്കും ദേവേട്ടൻ വണ്ടി എടുത്തിരുന്നു, ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ പുറകിൽ മറുത്ത് ഒരക്ഷരം പോലും പറയാതെ കയറി പോയിരിക്കുന്നു. ദേവേട്ടൻ എന്നെ പറ്റി എന്ത് വിചാരിക്കും എന്നാ