കടുംകെട്ട് 6 [Arrow]

Posted by

” എന്നാ നോക്കി നിൽക്കുവാ, താൻ പോയി ഇത് ഇട്ടിട്ട്, എന്റെ ഷർട്ട് എനിക്ക് തിരിച്ചു താ, പുത്തൻ ഷർട്ട് ആണ് മോളെ കൂട്ടുകാർ ചോദിച്ചിട്ട് പോലും കൊടുത്തിട്ടില്ല ”

 

ദേവേട്ടൻ അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഇപ്പൊ എന്റെ ഡ്രസ്സ്‌ നു പുറമെ ദേവേട്ടന്റെ ഷർട്ട് ആണ് ഇട്ടിരിക്കുന്നത് എന്ന് ഞാൻ ഓർത്തത്. എനിക്ക് അത് അത്യാവശ്യം വലുത് ആണ് ഒരുമാതിരി ളോഹ പോലെ കിടക്കുന്നു. ദേവേട്ടൻ ആണേൽ ഒരു ബ്ലാക്ക് ജേഴ്‌സി പോലത്തെ ബനിയൻ ആണ് ഇട്ടിരിക്കുന്നത്. ദേവേട്ടന്റെ പറച്ചലിലും എന്റെ നിപ്പും ഒക്കെ കണ്ട് ആ ചേച്ചി ആണേൽ നല്ല ചിരി. ഇനിയും വാലു മുറിയാൻ വയ്യാത്ത കൊണ്ട് ഞാൻ വേഗം ആ ഷർട്ട് വാങ്ങി ട്രയൽ റൂമിലേക്ക്‌ പോയി. ദേവേട്ടന്റെ ഷർട്ട് ഊരി. ഞാൻ ജീൻസും കുർത്ത മോഡൽ ടോപ്പും ആണ് ധരിച്ചിരുന്നത്. എന്റെ ടോപ്പും ഊരി മാറ്റി പിന്നെ ദേവേട്ടൻ വാങ്ങി തന്ന ഷർട്ട് ധരിച്ചു. തളന്നു കിടക്കുന്ന കംഫർട്ടബിൾ ആയ മെറ്റീരിയൽ ആണ്. സ്ലീവ് കുറച്ച് മടക്കി, ഇൻചെയ്ത് അല്പം വലിച്ചു മടക്കി ഇട്ടു, കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി. ദേവേട്ടന്റെ സെലക്ഷൻ കൊള്ളാം നല്ലത് പോലെ ചേരുന്നുണ്ട്. ഞാൻ പുറത്ത് ഇറങ്ങി, എങ്ങനെ ഉണ്ട് എന്ന് ചോദിക്കും പോലെ ദേവേട്ടനെ നോക്കി. പുള്ളി സൂപ്പർ ആണ് എന്ന് കയ്യ് കൊണ്ട് കാണിച്ചു. ആ ചേച്ചിയും നന്നായി ചേരുന്നുണ്ട് എന്ന് പറഞ്ഞു.
ഞാൻ ദേവേട്ടന്റെ ഷർട്ട് തിരിച്ചു കൊടുത്തു. ഒരല്പം പോലും മടി കാണിക്കാതെ പുള്ളി ആ ഷർട്ട് ഉടനെ തന്നെ ഇട്ടു. അന്നേരം ആ ചേച്ചി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. ഞാൻ എന്തോ പോലെ ആയി. പിന്നെ ഒരു കവർ വാങ്ങി ഞാൻ മാറിയ ഡ്രെസ് അതിൽ ഇട്ട്, വാങ്ങിയ ഡ്രസ്സും എടുത്ത് ഞങ്ങൾ പുറത്ത് ഇറങ്ങി.

 

” ആരതിക്ക് ഇപ്പൊ തന്നെ കോളേജിൽ പോണം എന്ന് നിർബന്ധം ഉണ്ടോ?? ” വാച്ചിൽ ടൈം നോക്കിയിട്ട് ദേവേട്ടൻ എന്നോട് ചോദിച്ചു. ഞാൻ എന്താ കാര്യം എന്ന് ചോദിക്കും പോലെ സംശയത്തിൽ ദേവേട്ടനെ നോക്കി.

 

” എടോ, അതേ എനിക്ക് ഇന്ന് ഒരു മീറ്റിങ് ഉണ്ട്, തന്നെ കോളജിൽ കൊണ്ട് ചെന്ന് വിട്ടിട്ട് തിരികെ വീട്ടിൽ വന്നു ഫുഡ്‌ കഴിക്കാൻ നിന്നാൽ മീറ്റിംഗ്ന് ടൈംൽ എത്താൻ പറ്റില്ല, ഇന്ന് ഫുഡ്‌ കഴിക്കാൻ വീട്ടിൽ ചെന്നില്ലേൽ അമ്മ അടുക്കള അടക്കും ഞാൻ ഒന്ന് രണ്ടു ദിവസത്തേക്ക് പട്ടിണി ആവും, സൊ നമുക്ക് എന്റെ വീട്ടിൽ കയറി ഫുഡ്‌ കൂടി കഴിച്ചിട്ട് കോളേജിൽ പോവാം എന്ത് പറയുന്നു?? ” ദേവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാതെ മടിച്ചു നിന്നു.

 

” താൻ പേടിക്കണ്ട ഡോ ഞാൻ തന്നെ ഒന്നും ചെയ്യാൻ പോണില്ല. വീട്ടിൽ എന്റെ അമ്മ ഒക്കെ ഉണ്ട് ആൾ ഒരു പാവം പ്രൊഫസർ ആണ്. ഇപ്പൊ പണി രാജി വെച്ച് വെറുതെ വീട്ടിൽ ഇരിക്കുന്നു മടിച്ചി. അപ്പൊ അതിൽ വേറെ തർക്കം ഒന്നും ഇല്ല താൻ വരുന്നു ഫുഡ്‌ കഴിക്കുന്നു ഒരുമിച്ച് തിരികെ പോവുന്നു ”

 

” എന്താടോ, തനിക്ക് എന്നെ വിശ്വാസം ഇല്ലേ?? ” ഞാൻ ഒന്നും മിണ്ടാതെ നിന്നത് കൊണ്ട് ആവും ദേവേട്ടൻ അങ്ങനെ ചോദിച്ചത്. പിന്നെ കൂടുതൽ നേരം മടിച്ചു നിന്നില്ല. രണ്ടും കൽപ്പിച്ചു ഞാൻ വണ്ടിയിൽ കയറി. ദേവേട്ടൻ ഒരു പുഞ്ചിരി യോടെ വണ്ടി എടുത്തു. ഒരു പതിനഞ്ചു മിനിറ്റ് തികച്ച് എടുത്തില്ല, അത്യാവശ്യം വലിയ ഒരു രണ്ടും നില വീടിന്റെ മുന്നിൽ വണ്ടി വന്നു നിന്നു. ഞങ്ങൾ ഇറങ്ങി, ദേവേട്ടൻ ചെന്ന് കോളിങ് ബെൽ അടിച്ചു. കുറച്ച് നേരം കഴിഞ്ഞിട്ടും ആരും വന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *