അച്ഛൻ : എന്താ ഡോ
അമ്മ : അവൻ എറണാകുളത്ത് പോയാ ഇവടെ എങ്ങനെ വരും ….
അച്ഛൻ : ആഴ്ചയിൽ കണക്ക് കാണിച്ച് പൈസ തരാൻ വരുമ്പോ വരട്ടെ …എന്താ ഡാ…
ഞാൻ ഒന്നും പറഞ്ഞില്ല…
അമ്മ : കൊള്ളാ നിങ്ങള്…
അച്ഛൻ : എടോ പുതിയ ബസ്സ് ഒരെണ്ണം എടുത്തത് ഓർമ ഒണ്ടല്ലോ അടുത്ത മാസം അടുത്തതും വരും ടൂറിസ്റ്റ് കാര്യo നോക്കാൻ ഒന്നും കാദറിന് പറ്റില്ല…അതല്ലേ …മാത്രവും അല്ല നമ്മടെ പുതിയ വണ്ടി ഒന്ന് മോഡൽ ആക്കി ഈ സ്കൂൾ കോളേജ് പിള്ളേരെ ചാക്കിട്ട് പിടിക്കാൻ ഒക്കെ നല്ല ഫ്രഷ് ഐഡിയ ഉള്ള ആളെ വേണം തൻ്റെ മോന് ആകെ കഴിവ് അതിലൊക്കെ തന്ന അല്ലേ അപ്പോ നീ നാളെ കാലത്ത് വിട്ടോ താമസം നമ്മള് ഒരു വീട് അവടെ വാങ്ങി ഇട്ടത് അറിയും എന്ന് വിശ്വസിക്കുന്നു അങ്ങോട്ട് ആക്കിക്കോ…
അച്ഛൻ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് നടന്ന് പോയി…
” പുത്തൻ പുരക്കൽ ട്രാവൽസ് എട്ട് ലൈൻ ബസ്സും രണ്ട് ടൂറിസ്റ്റ് ബസ്സും അല്ല ഇപ്പൊ മൂനും അടുത്ത മാസം നാലും ഒരു ടെമ്പോ ട്രാവലർ ഇതാണ് PP travels ”
ശിവണ്ണാ ബോഡിൽ നോക്കി നിന്ന എനിക്ക് ഒരു വിളി വന്നു
ഒരു ചള്ളള് ചെക്കൻ …
ഞാൻ ഹിറോഷ് ഇവടത്തെ മെയിനാ… ചന്ദ്രൻ ടിംഗർടെ മോൻ … ഒന്നാം വണ്ടിലെ കിളി
ഞാൻ : ഒന്നാം വണ്ടി അതെന്താ
ഞാൻ : ടൂറിസ്റ്റ് ബസ്സിൻ്റെ ദോ അവടെ കെടപ്പുണ്ട് …
ഞാൻ ഒന്ന് നോക്കി അയ്യേ …ഒരു സ്റ്റിക്കർ ഇല്ല ഒരു ചുക്കും ഇല്ല…. വെള്ള പിന്നെ 😂
ഞാൻ : ഇതെന്താ ഡാ ഇത്
ഹിറോഷ്: അണ്ണാ ഇതാണ് ഒന്നാമൻ പുതിയത് ലൈറ്റ് വക്കാൻ പോയിരിക്കാ….
ഒരു അഴിച്ച് പണി ആവശ്യം ആണ്….
ആ ആഴ്‌ച വീട്ടിൽ പോയി ഞാൻ അച്ഛനെ പൈസ ഏൽപ്പിച്ചു
അച്ഛൻ : എങ്ങനെ ഒണ്ട് ഇഷ്ട്ടം ആയില്ലേ