ഞാൻ : എന്ന് മുതല്…
പപ്പ : കഴിഞ്ഞ ആഴ്ച മുതല് 😊
ഞാൻ : ഞാൻ ഒരു കാര്യം ഓപ്പൺ ആയി പറയട്ടെ
പപ്പ : പറ
ഞാൻ : എന്ന് നീ എന്നെ അതും വയ്യാത്ത അല്ലെങ്കിൽ അതൊന്നും നോക്കണ്ട നിന്റെ അനിയൻ ചെയ്ത കാര്യം അച്ഛനോട് പറഞ്ഞ ഒറ്റ കാര്യത്തിന് നീ എന്നെ ഇത്ര പഴി കേപ്പിച്ചോ അന്ന് ഞാൻ സീൻ വിട്ടു അതിന് മുന്നേ വരെ സത്യം പറഞ്ഞാ എന്നെങ്കിലും നീ നാന്നായാ ഞാൻ ഒന്ന് ശ്രമിക്കാം വിചാരിച്ചതാ പക്ഷെ വേണ്ട…
ശിവ ഓവർ ആവുന്നു നീ കേട്ടോ ഇടിച്ച് പരിപ്പ് വരുത്തും ഞാൻ…പപ്പ എന്നെ അടിമുടി നോക്കി പറഞ്ഞു
ഞാൻ : ലാസ്റ്റ് ആയി പറയാ എനിക്ക് നിന്റെ അനിയനും ആയിട്ട് സെറ്റ് ആയി പോവാൻ പറ്റില്ല പിന്നെ ഒരു കാര്യം കൂടെ നിന്റെ അനിയൻ പവിയോടുള്ള പെരുമാറ്റം ശെരി അല്ല അവള് എന്നോട് അത് പറയുന്ന ദിവസം നിന്റെ അനിയന്റെ അസുഖം ഞാൻ മാറ്റി കൊടുക്കും…
പപ്പ : ശിവ അനാവശ്യം പറഞ്ഞാ ഒണ്ടല്ലോ നിന്റെ പല്ലടിച്ച് ഞാൻ താഴേ ഇടും…
ഞാൻ : പല്ല് നീ പോയി നിന്റെ അനിയന്റെ അടിച്ചിട്.. കോളനി…അവനും അവന്റെ കൊറേ കഞ്ചാവ് ഫ്രണ്ട്സ്സും വീട്ടി കേറ്റാൻ പറ്റാത്ത ശവ മുഴുവൻ പറയും മുന്നേ അവളെന്റെ മൊഖം അടച്ചോന്ന് തന്നു….
പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്…ശെരിക്കെ കൊണ്ടു… കവിള് തടവി ഞാൻ എണീറ്റു…
ഒരു സെക്കന്റ് അവളെ നോക്കി ഞാൻ ഒറ്റ പിടി
അവൾടെ രണ്ട് കവിളിലും രണ്ട് വിരൽ വച്ച് ഞെക്കി ഞാൻ മോളിലേക്ക് തൂക്കി
നായിന്റെ മോളെ… ഞാൻ എന്റെ കൈ വിരൽ അവളുടെ രണ്ട് കവിളിലും ഞെക്കി അമർത്തി
പപ്പ കൈ വച്ച് എന്റെ കൈയ്യിൽ മാന്തി പറിച്ചു…
അവൾടെ കണ്ണ് മേളിലേക്ക് പൊങ്ങി തൊടങ്ങിയപ്പോ ഞാൻ താഴേ വിട്ടു
നെല്ലത് എത്തിയതും അവള് കൈ എന്റെ നേരെ വീശി ഞാൻ ആ കൈ പിടിച്ച് ബെഡിലേക്ക് തള്ളി ഇട്ടു…