ഞാൻ : അല്ല നാരായണൻ ജീ എന്ത് പറഞ്ഞു
ഇവൻ വലിയ മാസ് ഇട്ട് അവളേം കൊണ്ട് പോയാ അങ്ങേര് പിടിച്ച് അടിച്ച് കേറ്റി കൊടുത്തു….പിന്നാലെ വന്ന അമർ പറഞ്ഞു…
റെമോ : ടാ വാ പരിപാടി തൊടങ്ങി…
ഞങ്ങള് ഉള്ളിലേക്ക് പോയി
അച്ഛൻ മുന്നിൽ തന്നെ ഒണ്ട്
പുള്ളി എന്നെ കണ്ടതും ഒന്ന് സൂക്ഷിച്ച് നോക്കി….
പവി എന്നെ പിരികം പൊക്കി കാട്ടി
സൂര്യേം ഭാര്യയും കൂടെ ചടങ്ങ് തൊടങ്ങി…
എന്റെ മനസ്സിൽ എനിക്ക് സംഭവിച്ച ദുരന്നുഭവം ആയിരുന്നു ഫുൾ…. ഓർമയിലേക്ക് തിരിച്ച് വന്നപ്പോ ഞാൻ കണ്ടത് അവൾടെ മുഖം… പപ്പ എന്നെ ആണ് നോട്ടം മുഴുവൻ…
ഞാൻ ശ്വാസം ഒന്ന് വലിച്ച് വിട്ട് ചുറ്റും നോക്കി സുന്ദരനെ കാണാനില്ല…
ഞാൻ : നന്ദ ഇവൻ എവട്രാ
നന്ദൻ : അറിയില്ല ഞാൻ വിളിച്ചു കിട്ടുന്നില്ല നീ ഒന്ന് വിളിച്ചോക്ക്
ഞാൻ : ശെരി….
ഞാൻ ഫോൺ എടുത്ത് വിളിച്ചു സ്വിച്ച് ഓഫാണ്….
ടൈം ആയി ചടങ്ങ് കഴിഞ്ഞതും അച്ഛനും അമ്മേം പവിയും തിരിച്ച് പോയി….
അച്ഛൻ : അതെ കൂത്താടി നടക്കരുത് ഫുഡ് കഴിച്ച് നേരെ വീട്ടി പൊക്കോണം…
ട്രിങ്….
പവി എനിക്ക് സിഗ്നൽ തന്നു…
ഞാൻ അച്ഛനെ നോക്കി ചിരിച്ച് കാട്ടി…
അവള് ഫോണിൽ തട്ടി കാണിച്ചു…
അമ്മ : ശെരി രാമു
അമ്മ എനിക്ക് ടാറ്റ തന്നു…
അവര് പോയതും ഞാൻ മെസ്സേജ് എടുത്ത് നോക്കി
ഞങ്ങള് ഇന്ന് വരാൻ രാത്രി ആവും ചെലപ്പോ വരില്ല…. നമ്മടെ ബസ്സ് കൊടുത്തില്ലേ അത് ശെരി ആയില്ല അച്ഛൻ കാൻസൽ ആക്കി… അപ്പൊ സെറ്റിൽമെന്റ് കാലത്താണ്… അച്ഛൻ എറണാകുളത്തെ നിന്റെ വീടിന്റെ ചാവി എടുത്തിട്ടുണ്ട്….ജീവൻ വേണേ ഓടിക്കോ…
പവി മെസ്സേജ് ഇട്ടിട്ടുണ്ട്… എനിക്കത് കണ്ട് ചിരി ആണ് വന്നത് പാവം എന്റെ മുത്ത്…
അച്ചു അങ്ങോട്ട് വന്നു
അച്ചു : അവര് പോയോ
ഞാൻ : പോയടാ
അച്ചു : ടാ നിന്റെ പേരെന്ത്