കഷ്ടപ്പാട് [Swathy]

Posted by

“ഹേയ് ”
“എന്താ ” ഞാൻ ചോദിച്ചു
“ഈ മുടി ഷേവ് ചെയ്യുന്നതിന് പകരം ഉപയോഗിയ്ക്കുന്ന സാധനം എവിടെയാ ഇരിയ്കുന്നത് ” അയാൾ എന്റെ അടുത്ത വന്നു പതിയെ ചോദിച്ചു
“ഹെയർ റിമൂവൽ ആണോ “ഞാൻ ചോദിച്ചു
“ആഹ്.. അത് തന്നെ അതെവിടെയ ഇരിയ്കുന്നത് “അയാൾ ആകാംഷയോടെ ചോദിച്ചുഞാൻ എന്റെ കൈയിൽ ഇരുന്ന സാധനങ്ങൾ അവിടെ താഴെ വച്ചിട്ട് അകത്തെ ഷെൽഫിലൂടെ മുൻപോട്ട് നടന്നു. അയാൾ എന്റെ കൂടെ തന്നെ ഉണ്ട്. അയാളുടെ ചെരുപ്പ് താഴെ തറയിൽ ഉരയുന്ന ശബ്ദം നന്നായി കേൾക്കാം. ഇവിടെ ഇപ്പോൾ ആൾകാർ കുറവാണ്. പോരാത്തതിന് സെയിൽസ് ചേച്ചിമാരിൽ ചിലർ കഴിയ്ക്കാനും പോയി.
“ക്രീം വേണോ സ്പ്രൈ വേണോ ” ഞാൻ ഷെൽഫിൽ തിരഞ്ഞു കൊണ്ട് ചോദിച്ചു

“ഏതാ നല്ലത്? “അയാൾ എന്നെ നോക്കികൊണ്ട് ചോദിച്ചു

അയാളോട് എനിയ്ക് തോന്നിയിരുന്ന പേടിയൊക്കെ ഏകദേശം പോയി തുടങ്ങി. ഞാൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു ” ആർക്കാ ,? അങ്കിളിനു ആണോ? ”

“ഏയ്‌ അല്ല എന്റെ മോൾക്കാണ് ” അയാൾ പറഞ്ഞു

വീറ്റിന്റെ ഒരു ഹെയർ റിമൂവൽ ക്രീം ഞാൻ എടുത്തു കൊടുത്തു. അയാളത് വാങ്ങി
“ഇതിനെത്രയ വില? ”

“199 ” ഞാൻ പറഞ്ഞു. “ഇതെങ്ങാനാണ് ഉപയോഗിയ്ക്കേണ്ടത് എന്ന് ഇതിന്റെ പുറകിൽ എഴുതിയിട്ടുണ്ട് ” ഞാൻ മുന്കൂറായിട്ട് പറഞ്ഞു അല്ലേൽ ഇനി അതായിരിയ്കും അയാൾ ചോദിയ്ക്കാൻ പോകുന്നത്. ആളൊരു പാവമാണെന്നു തോനുന്നു.

ഞാൻ തിരികെ പോകാനായി ഒരുങ്ങിയപ്പോൾ അയാൾ ” മോളെ ഈ ലിപ്സ്റ്റിക്ക് കൂടി ഒന്ന് എടുത്ത് തരോ ? ” അയാൾ ദയയോടെ ചോദിച്ചു

“വാ അതൊക്കെ അവിടെയ ” ഞാൻ ലിപ്സ്റ്റിക്കുകൾ ഇരിയ്ക്കുന്നിടത്തേയ്ക് നടന്നു. ആയാളും കൂടെ ഉണ്ട്.

“എല്ലാം സാധനങ്ങൾക്കും വില ചോദിച്ചിട്ട് വാങ്ങുന്ന ആളല്ലേ, അതോണ്ട് ചോദിയ്ക്കുകയാ കൂടിയത് വേണോ കുറഞ്ഞത് വേണോ ”

അയാൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു “മോൾക് ഇഷ്ടമുള്ളത് എടുത്ത് തന്നാൽ മതി ”

“അങ്കിൾ ന്റെ മോൾ കാണാൻ എങ്ങനാ ” ഞാൻ ചോദിച്ചു
“ഏതാണ്ട് മോളെ പോലെയാണ് നിറം, ശരീരം കുറച്ചു കൂടി ഉണ്ടന്ന് ഉള്ളു “അയാൾ പറഞ്ഞു

ഞാൻ ലാക്മെ യുടെ പിങ്ക് നിറം ഉള്ള ലിപ്സ്റ്റിക്ക് എടുത്തു കൊടുത്തു.
അയാളത് വാങ്ങിയിട്ട് വില ചോദിച്ചില്ല. അതൊന്നു തുറന്നു നോക്കികൊണ്ട്‌ അയാൾ ചോദിച്ചു
“മോളുടെ പേരെന്താ ? ”

” വർഷ ” ഞാൻ ഒട്ടും മടിയ്ക്കാതെ പേര് പറഞ്ഞു.

“ഇപ്പോൾ എന്താ ബസിൽ മോളെ കാണാൻ ഇല്ലാത്തത് ” അയാൾ ചോദിച്ചു

എനിയ്ക് എന്ത് പറയണം എന്ന് അറിയതായി പോയി. “ഇപ്പോ നേരത്തെ ജോലിയ്ക്കു വരണം അതാ “ഞാനൊരു കള്ളം പറഞ്ഞു

“മോൾ അവിടെ അടുത്താണോ താമസം “അയാൾ വീണ്ടും ചോദിച്ചു
“ആഹ്… “ഞാൻ വേറൊന്നും പറഞ്ഞില്ല.
അപ്പോളേക്കും സ്വാതി ചേച്ചി വന്നു എന്നോട് കഴിയ്ക്കാൻ പൊയ്ക്കോളാൻ പറഞ്ഞു. ഞാൻ കഴിച്ചു വന്നപ്പോളേക്കും അയാൾ പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *