പേഴ്സണൽ ആയി ഒരു ബോണ്ടിങ് ഉണ്ടാക്കണം…അതിനായി അവളോട് കൂടുതൽ സംസാരിക്കാൻ തന്നെ ഷൈൻ തീരുമാനിച്ചു…ഷൈൻ: ദിയ…?
ദിയ: എന്താ..??
ഷൈൻ: നിങ്ങളിൽ ആരാണ് മൂത്തത്.. ഐ മീൻ താൻ ആണോ മായ ആണോ..??
ദിയ: എന്താ ചോദിക്കാൻ.??
ഷൈൻ: അല്ല നമ്മൾ ഇങ്ങനെ ജോലി മാത്രം ചെയ്തൊണ്ടിരുന്നാൽ ബോർ അടികൂലെ അതോണ്ട്..,…
ദിയ: ജോലി മര്യാദക്ക് ചെയ്താൽ ബോറടി ഒന്നും ഉണ്ടാകൂല…
“ഈ പണ്ടാരതിനെ ഞാൻ എങ്ങനെ പ്രേമിക്കാൻ ആണ് കർത്താവേ..”
ഷൈൻ മനസ്സിൽ പറഞ്ഞു.. പക്ഷേ ദിയയോട് പിന്നെ ഒന്നും പറയാൻ പോയില്ല…
ഏതാണ്ട് ഒരു അരമണിക്കൂർ അങ്ങനെ തന്നെ പോയി..
കുറച്ച് കഴിഞ്ഞപ്പോൾ ദിയ ഇങ്ങോട്ട് ഷൈനിനോട് സംസാരിക്കാൻ തീരുമാനിച്ചു.. കാരണം ഷൈൻ പറഞ്ഞത് നേരാണ് എന്ന് അവൾക്കും തോന്നി.. ഇങ്ങനെ ജോലി മാത്രം ചെയ്തൊണ്ടിരുന്നാൽ ബോർ അടികും.. പ്രത്യേകിച്ച് താൽപ്പര്യം ഇല്ലാത്ത ജോലി.. അത്കൊണ്ട് വേറെ വഴിയില്ലാതെ ദിയ ഷൈനിനോട് സംസാരിക്കാൻ തീരുമാനിച്ചു…
ദിയ: താൻ നേരത്തെ എന്തോ ചോദിച്ചല്ലോ..??
ഷൈൻ: ഞാനോ എപ്പോ..??
ദിയ: നേരത്തെ എന്നോട് എന്തോ ചോദിച്ചില്ലെ..??
ഷൈൻ: ഓഹ്.. അതോ.. അത് ബുക്ക് നമ്പർ 32 ഏത് അറയിൽ ആണെന്ന്…
ദിയ: ഓഹ് അതല്ലെടോ.. എന്നെയും മായയെയും പറ്റി ചോദിച്ചില്ലെ അത്…
ഷൈൻ: ആ അത്.. അത് താൻ ആണോ മായ ആണോ ചേച്ചി എന്ന്..
ദിയ: ആഹ്.. അവളാ…
ഷൈൻ: എവൾ..??
ദിയ: എടോ മായ ആണ് മൂത്തത് എന്ന്..
ഷൈൻ: ഓ അങ്ങനെ… മായക്ക് ജന്മനാ സംസാരിക്കാൻ കഴിയില്ലേ..??
ദിയ: ഇല്ല….
അത് പറഞ്ഞപ്പോൾ ദിയയുടെ മുഖത്ത് ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു… ഷൈൻ എന്തെങ്കിലും പറയുന്നതിന് മുന്നേ ദിയ തന്നെ പറഞ്ഞ് തുടങ്ങി..
ദിയ: ഒരുപാട് ട്രീറ്റ്മെന്റ് ഒക്കെ ചെയ്ത് നോക്കി.. ബട്ട് ജന്മനാ ഉള്ളത് ആയത് കൊണ്ടാണോ അറിയില്ല.. ഒന്നും ഫലം കണ്ടില്ല….