Love Or Hate 06 [Rahul Rk]

Posted by

ഷൈൻ: ദിയ ആംഗ്യ ഭാഷയിൽ സംസാരിക്കും അല്ലേ..??

ദിയ: അതെ.. മായക്ക്‌ വേണ്ടി പഠിച്ചതാണ്..

ഷൈൻ: സത്യത്തിൽ ഞങ്ങൾ .. ഐ മീൻ ഞാനും ആൻഡ്രുവും ആദ്യം മായയെ ആണ് കണ്ടത്… അന്ന് ഞങ്ങളുടെ ആദ്യത്തെ ദിവസം ആയിരുന്നു കോളേജിലെ.. രാവിലെ എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ആകെ നേരം വൈകി ദൃതിയിൽ ആണ് വണ്ടി ഓടിച്ച് പോന്നത്.. അപ്പോളാണ് മായ വണ്ടിക്ക് മുന്നിൽ വന്നതും ഞങ്ങൾക്ക് ആക്സിഡന്റ് ആയതും.. അപോൾ വന്ന ദേഷ്യത്തിന് ഞാൻ അവളോട് കയറി ചൂടായി.. പിന്നെ ആണ് അറിഞ്ഞത് അവക്ക് സംസാരിക്കാൻ കഴിയില്ല എന്ന്..
അതാണ് അന്ന് ഉണ്ടായത്.. പിന്നെ ക്ലാസിൽ വന്നതിന് ശേഷം ആണ് നിങ്ങള് ട്വിൻസ്‌ ആണ് എന്നറിഞ്ഞത്….

സത്യത്തിൽ ഇക്കാര്യം ഷൈൻ കുറ്റബോധം കൊണ്ട് പറഞ്ഞത് ഒന്നും ആയിരുന്നില്ല… ദിയയുടെ മനസ്സിലുള്ള നെഗറ്റീവ് ഇമേജ് മാറ്റാൻ വേണ്ടി വെറുതെ സെന്റി അടിച്ചതാണ്…

ദിയ: മായ എന്നോട് അന്ന് എല്ലാം പറഞ്ഞു.. it’s okay.. അത് വിട്ട് കള…

“എന്നാലും അവൾക് എന്നോട് ഒരു സോറി പറയാൻ പറ്റില്ല…”

ഇതായിരുന്നു ഷൈൻ മനസ്സിൽ ആലോചിച്ചത്…

ദിയ: അല്ല.. താനും ആൻഡ്രൂസും എന്താ നിങ്ങടെ പഴയ കോളേജ് വിട്ട് ഇങ്ങോട്ട് വന്നത്…??

ഷൈൻ: അത്.. എന്റെ ചേച്ചിടെ വീട് ഇവിടെ ആണ്.. ചേച്ചിടെ ഹസ്ബന്റ് ഗൾഫിൽ പോയി അപ്പോ ചേച്ചി തനിച്ചല്ലെ ഒള്ളു എന്ന് കരുതി ഇങ്ങോട്ട് വന്നതാണ്…

തൽക്കാലം അവളോട് അങ്ങനെ പറയാൻ ആണ് തോന്നിയത്.. അല്ലാതെ വെള്ളമടിച്ച് പിടിച്ചതിന് നാട് കടത്തിയത് ആണ് എന്ന് പറഞ്ഞാൽ കമ്പ്ലീറ്റ് ഇമേജും പോകും എന്ന് ഷൈനിന് തോന്നി…

ദിയ: ഓഹ്‌… അപ്പോ നിങ്ങള് ഹോസ്റ്റലിൽ അല്ല അല്ലേ…

ഷൈൻ: അല്ല..

ദിയ: അരവിന്ദിനെ എങ്ങനെ പരിചയം..??

ഷൈൻ: അത്…

ദിയ: പേർസണൽ ആണെങ്കിൽ പറയണ്ട.. അന്ന് ക്ലാസ്സിൽ വച്ച് നിങ്ങളുടെ സംസാരം കേട്ടപ്പോൾ തന്നെ തോന്നിയിരുന്നു.. പിന്നെ ചോദിച്ചു എന്നെ ഒള്ളു..

പറയാതെ ഇരിക്കുനതിലും നല്ലത് പറയുന്നത് തന്നെ ആണ് എന്ന് ഷൈനിന് തോന്നി.. കാരണം അവളോട് തുറന്ന് പറഞ്ഞാൽ അവളുടെ വിശ്വാസവും നേടാം ഒരു തേപ്പിന്റെ ഇര എന്ന സെന്റി മൻസും വർക്ക് ആക്കാം….

ഷൈൻ കയ്യിൽ ഉണ്ടായിരുന്ന അവസാന പുസ്തകവും ഷെൽഫിൽ വച്ചിട്ട് മുഖത്ത് പറ്റാവുന്നത്ര വികാരങ്ങളും വാരി വിതറി പറയാൻ ആരംഭിച്ചു.. ടേബിളിന്റെ പുറത്ത് ഇരുന്നു കൊണ്ട് ദിയ ഷൈൻ പറയാൻ പോകുന്നത് കേൾക്കാൻ കാതോർത്തു..

Leave a Reply

Your email address will not be published. Required fields are marked *