Love Or Hate 06 [Rahul Rk]

Posted by

ദിയ നേരെ മായയെ വിളിക്കാൻ ആയി പോയപ്പോൾ ഷൈൻ കൂട്ടുകാരെ കാണാൻ അവരുടെ സ്വന്തം പാർക്കിങിലേക്ക്‌ നടന്നു…
🌀🌀🌀🌀🌀🌀🌀🌀

കുടുംബ ശ്രീ ഹോട്ടലിൽ ഇരുന്ന് ഊണ് കഴിക്കുക ആയിരുന്നു ഷൈനും കൂട്ടുകാരും…
നല്ല നാടൻ ഊണും നാടൻ ചാള വറുത്തതും..

ആൻഡ്രൂ: എന്തായെടാ വല്ല പ്രോഗ്രസ്സും ഉണ്ടോ.???

ഷൈൻ: അതിനൊന്നും ടൈം ആയില്ലെടാ.. ഞാൻ മാക്സിമം സെന്റി അടിച്ച് കേറുന്നുണ്ട്…

ആൻഡ്രൂ: ഹാ.. നീ അങ്ങനെതന്നെ പോ..

അങ്ങനെ അവർ ആസ്വദിച്ച് ഭക്ഷണം കഴിച്ച് കൊണ്ടിരുന്നു…
🌀🌀🌀🌀🌀🌀🌀🌀🌀

ക്ലാസ്സ് മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മായയും ദിയയും..

ദിയ: എങ്ങനെ ഉണ്ട് ഡ്യൂട്ടി…??

മായ: കുഴപ്പല്ല.. പക്ഷേ ഞാൻ പറയുന്ന ചില കര്യങ്ങൾ ഒന്നും അവൾക്ക് മനസ്സിലാവുന്നില്ല.. പക്ഷേ അഡ്ജസ്റ്റ് ചെയ്യാം…

ദിയ: നിന്നെ കൊണ്ട് കൂടുതൽ ജോലി ചെയ്യിക്കാറൊന്നും ഇല്ലല്ലോ…

മായ: ഏയ്.. അതൊന്നും ഇല്ല.. അവള് പാവം ആണ്… അല്ല എങ്ങനെ ഉണ്ട് നമ്മുടെ ഷൈൻ..??

ദിയ: ഞാൻ വിചാരിച്ച അത്ര കുഴപ്പം ഒന്നും ഇല്ല.. പക്ഷേ ആളൊരു പ്ലൈൻ കാരക്റ്റർ ആണ്..??

മായ: അങ്ങനെ പറഞ്ഞാൽ.??

ദിയ: അങ്ങനെ പറഞ്ഞാൽ.. അത്യാവശ്യം കാശ് ഉള്ള കുടുംബത്തിലെ ആണ് എന്ന് തോന്നുന്നു.. അതിന്റെ കുറച്ച് പക്വത കുറവും എടുത്ത് ചാട്ടവും ഒക്കെ ഉണ്ട്…

മായ ദിയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

മായ: അപ്പോ നിങ്ങള് തമ്മിൽ ഇത്രേം ഒക്കെ അടുപ്പത്തിൽ ആയോ..??

ദിയ: അടുപ്പമോ..?? എന്ത് അടുപ്പം..?? ആ ലൈബ്രറിയിൽ കിടന്ന് ബോറടിച്ചപ്പോ സംസാരിച്ചു അത്രേ ഒള്ളു… ആ പിന്നെ. നീ അന്ന് ചോദിച്ചില്ലെ അവന്റെയും അരവിന്ദിന്റെയും കാര്യം…

മായ: അതെ…

ദിയ: അതിന്റെ പിന്നിൽ ഒരു അടിപൊളി തേപ്പ് കഥയുണ്ട്.. അരവിന്ദിന്റെ ചേച്ചി ഷൈനിനെ നൈസ് ആയിട്ട് തേച്ചു…

മായ: എനിക്ക് അന്നെ ഒരു സംശയം ഉണ്ടായിരുന്നു..

ദിയ: ഇവന്മാർ രണ്ടാളും മുന്നേ പോളിയിൽ ഒക്കെ പഠിച്ചിട്ടുണ്ട്.. ആൻഡ്രുവും ഷൈനും.. നമ്മളെക്കാൾ ഒരു രണ്ട് മൂന്ന് വയസ്സിന് മൂത്തവർ ആണ്…

മായ: ഓഹ്‌…

Leave a Reply

Your email address will not be published. Required fields are marked *