Love Or Hate 06 [Rahul Rk]

Posted by

ഷൈൻ: എന്നാൽ നമുക്ക് തുടങ്ങാം..

ദിയ: ഓകെ..

ഷൈൻ: വേണെങ്കിൽ താൻ രജിസ്റ്റർ നോക്കിക്കോ.. ബുക്സ് ഞാൻ എടുത്ത് വക്കാം..

ദിയ: അത് വേണ്ട.. ഡീൽ ഡീൽ ആയി തന്നെ ഇരിക്കട്ടെ..

അങ്ങനെ അവർ രണ്ടുപേരും ജോലികൾ ആരംഭിച്ചു..
ഷൈൻ രജിസ്റ്റർ നോക്കി വായിക്കാനും ദിയ ബുക്കുകൾ അടുക്കി വക്കാനും ആരംഭിച്ചു…

എന്നാൽ ഏറെ നേരം ഒന്നും കഴിഞ്ഞ് കാണില്ല .. ചില പുസ്തക കെട്ടുകൾക്ക്‌ ഇടയിൽ നല്ല രീതിയിൽ പൊടി ഉണ്ടായിരുന്നു.. അവ അടുക്കി വക്കാൻ തുടങ്ങിയതും ദിയ നിർത്താതെ തുമ്മാൻ തുടങ്ങി..

ഇത് കണ്ടപ്പോൾ സത്യത്തിൽ ഷൈനിന് ചിരി ആണ് വന്നത് എന്നാൽ ആൻ‌ഡ്രുവിന്റെ വാക്കുകൾ അശരീരി പോലെ മനസ്സിൽ വന്നത് കൊണ്ട് ചിരി അടക്കി ദിയയുടെ അടുത്തേക്ക് ചെന്നു…
എന്നിട്ട് ആൻഡ്രൂ പറഞ്ഞ് തന്ന പോലെ കേയറിങ് അഭിനയിക്കാൻ തുടങ്ങി..

ഷൈൻ: എന്ത് പറ്റി ദിയ..?? വല്ലാതെ തുമ്മുന്നല്ലോ…??

ദിയ: അറിയില്ല…… പൊടി… പൊടി അലർജി ആണെന്ന് തോന്നുന്നു..

ഷൈൻ: ഓകെ.. ശരി എന്നാ താൻ ഇങ്ങ് മാറ് ഞാൻ അടുക്കി വചോളാം.. താൻ രജിസ്റ്റർ നോക്കിയാൽ മതി..

ദിയ: ഏയ് കുഴപ്പല്ല.. ഞാൻ ചെയ്തോളാം..

ഷൈൻ: പറയുന്ന കേൾക്കെടോ.. താൻ മാറ് ഞാൻ ചെയ്യാം… ഇല്ലെങ്കിൽ ഇന്ന് പണി നടക്കില്ല.. തുമ്മൽ മാത്രേ ഉണ്ടാവൂ…

അത് കേട്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ദിയ സമ്മതിച്ചു…
ഉള്ളിൽ കടുത്ത ദേഷ്യം ഉണ്ടായിരുന്നിട്ടും കൂടി ഷൈൻ ഒന്നും പറയാതെ പുഞ്ചിരിച്ചു..

ഷൈൻ കയ്യിൽ ഇരുന്ന രജിസ്റ്റർ ദിയക്ക്‌ നൽകി.. എന്നിട്ട് ഒരു ചെയർ വലിച്ച് അവളുടെ അടുത്തിട്ട് പറഞ്ഞു..

ഷൈൻ: ദാ ഇവിടെ ഇരിക്ക്‌.. എന്നിട്ട് നമ്പർ പറഞ്ഞാൽ മതി ഞാൻ എടുത്ത് വചോളാം…

ദിയ: ഓകെ..

അവർ പരസ്പരം ഒന്ന് പുഞ്ചിരിച്ചു.. എന്നാൽ ഷൈനിന്റെ പുഞ്ചിരിക്ക് പിന്നിൽ ഒരുപാട് നിഗൂഢതകൾ ഒളിഞ്ഞിരുന്നിരുന്നു…

അങ്ങനെ കുറച്ച് നേരം അവർ വർക്കിനെ പറ്റി മാത്രം സംസാരിച്ചു..
പിന്നെയും കുറച്ച് കഴിഞ്ഞപ്പോൾ ദിയ അങ്ങോട്ട് സംസാരിച്ച് തുടങ്ങി..

ദിയ: അല്ല ഷൈൻ.. താൻ എന്തിനാ ആ അർജ്ജുനെ കയറി വെല്ലുവിളിച്ചത്..??

ഷൈൻ: അന്ന് അവൻ എന്നോട് ചെയ്തത് താനും കണ്ടതല്ലേ…

ദിയ: എന്നാലും അവൻ ബോക്സിങ് ഒക്കെ പഠിച്ചിട്ടുണ്ട്.. പോരാതെ കോളേജ് ചാമ്പ്യനും ആണ്..

Leave a Reply

Your email address will not be published. Required fields are marked *